യുവതാരങ്ങളും ശ്രദ്ധേയമായ താരനിരയും ഒരുമിക്കുന്ന പുതിയ മലയാള ചിത്രം ‘പ്രേംപാറ്റ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. യൂത്ത് റൊമാന്റിക് എന്റര്‍ടെയ്നറായ ചിത്രത്തിന്റെ ആദ്യ ലുക്കില്‍ തന്നെ സൗഹൃദവും തമാശകളും ആഘോഷിക്കുന്ന യുവത്വത്തിന്റെ നിറങ്ങളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ലിജീഷ് കുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ സംവിധായകന് ആമിര്‍ പള്ളിക്കലാണ്. ജോമോന് ജ്യോതിറാണ് നായകന്. നായികയുടെ മുഖം വെളിപ്പെടുത്താതെയാണ് ഫസ്റ്റ് ലുക്ക്. വെയ്റ്റിംഗ് ഫോര്‍ ആലിയ എന്ന കാപ്ഷനുമുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവന്, സഞ്ജു ശിവറാം, ഇര്‍ഷാദ് അലി, ബിബിന്‍ പെരുമ്പിള്ളി, സനീഷ് ഗിന്നസ് തുടങ്ങി താരങ്ങളോടൊപ്പം യുവതലമുറയിലെ ജുനൈസ് വി. പി, സാഫ് ബോയ്, നയന എല്‍സ, അശ്വിന് വിജയന്, ടിസ് തോമസ്, ഇന്നസെന്റ്, വിഘ്നേഷ്, സല്‍മാനുല്‍ ഫാരിസ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
