ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ഓപ്പറേഷന്‍ ത്രാള്‍’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവന്നു. ഒരു ബിഗ് ബജറ്റ് ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ ആയ ചിത്രത്തിന്റെ രചനയും സംവിധാനവും രതീഷ് വേഗയാണ് നിര്‍വഹിക്കുന്നത്. ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യന്‍ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ നിര്‍മ്മിക്കുന്ന ‘ഓപ്പറേഷന്‍ ത്രാള്‍’, മലയാള സിനിമയുടെ പാന്‍-ഇന്ത്യന്‍ വ്യാപ്തി ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ഒരു വമ്പന്‍ പ്രോജക്ടായി വിലയിരുത്തപ്പെടുന്നു. നാഷണല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകുന്ന ചിത്രം, വലിയ ആക്ഷന്‍ രംഗങ്ങളും ശക്തമായ ദേശസ്‌നേഹ സന്ദേശവും ചേര്‍ന്നതാണ്.
ജയസൂര്യ ചിത്രം ‘ഓപ്പറേഷന്‍ ത്രാള്‍’ ഫസ്റ്റ് ലുക്ക്
