അധ്യാപക നിയമനത്തിന് ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധന ഹർജികൾ കോടതി പരിഗണനയ്ക്കെടുക്കുന്നു. കേസിൽ നേരത്തെ വിധി പറഞ്ഞ ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ ചേംബറിൽ പരിഗണിക്കുന്നത്.തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യം ഹർജിക്കാർ ഉന്നയിച്ചിട്ടുണ്ട്. ദേശീയ അധ്യാപക പരിഷത്ത്,സംസ്ഥാനസർക്കാർ ഉൾപ്പെടെ 45 കക്ഷികളാണ് പുനപരിശോധന ഹർജികൾ നൽകിയിരിക്കുന്നത്, കോടതി നടപടികൾ അധ്യാപകർക്ക് ഏറെ നിർണ്ണായകമാകും.അധ്യാപക നിയമനത്തിനും പ്രൊമോഷനും അധ്യാപക യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയ സുപ്രീം കോടതി വിധിയാണ് ഈ നിയമപോരാട്ടത്തിലേക്ക് നയിച്ചത്.
അധ്യാപക നിയമനത്തിന് ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധിക്കെതിരായ പുനപരിശോധന ഹർജികൾ കോടതി പരിഗണനയ്ക്കെടുക്കുന്നു
