മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വെളിപ്പെടുത്തൽ നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്ത്. പണ്ട് കണ്ണൂരില്‍ കൊലക്കേസ് പ്രതിയെ മോചിപ്പിക്കാന്‍ചെന്നപ്പോള്‍ യുവ ഐപിഐസ് ഓഫീസര്‍ തോക്കെടുത്തു.15 മിനിറ്റിനുള്ളില്‍ പിണറായിക്ക് വീട്ടില്‍ പോയി വസ്ത്രം മാറേണ്ടി വന്നു’. എന്ന് ഗവർണ്ണർ എറണാകുളത്ത് വച്ച് പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചാണ് പാർട്ടി സെക്രട്ടറി പറഞ്ഞത് .
അടിയന്തരാവസ്ഥക്കാലത്ത്പിണറായിയെ പൊലീസ് പിടിച്ചിട്ടും കാലും പുറവും മാത്രമാണ് മർദ്ദിക്കാനായതെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പിന്നെ മൂത്രമൊഴിച്ച് പോയെന്നൊക്കെ എങ്ങനെ പറയാം.ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല, അദ്ദേഹത്തിൻ്റെ രീതിയാണ് പിണറായിക്കും എന്ന് കരുതരുത്, കമിഴ്ന്ന് കിടന്ന പിണറായിയെ അനക്കാൻ പോലും പൊലീസിന് കഴിഞ്ഞില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
താന്‍ ആരാണെന്ന് ഗവര്‍ണര്‍ക്കറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഗവർണ്ണർ പറഞ്ഞത് പിണറായി വിജയൻ ആരാണെന്ന് തനിക്കറിയാം, താന്‍ പല പുസ്തകങ്ങളും രേഖകളും വായിച്ചു കിട്ടിയ വിവരമാണിത് എന്നും പറഞ്ഞിരുന്നു.