ഇറാന്റെ ഐആർഐഎസ് ദേന എന്ന യുദ്ധക്കപ്പലിന് നേരെ മാർച്ച് 4-ന് നടന്ന ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഗാലിക്ക് സമീപം ശ്രീലങ്കൻ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് അമേരിക്കൻ അന്തർവാഹിനിയിൽ നിന്ന് തൊടുത്ത ടോർപ്പിഡോ കപ്പലിനെ തകർത്തത്.കപ്പലിൽ ഉണ്ടായിരുന്ന നാവികൻ ഹമീദ് മൊമേനയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതായിരുന്നു. മുന്നറിയിപ്പില്ലാത്ത ആക്രമണമായിരുന്നു. പുലർച്ചെ 3 മണിയോടെയാണ് അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. അതൊരു യുദ്ധമേഖലയായിരുന്നില്ല, ഞങ്ങൾക്ക് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ല. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായാണ് അവർ പെരുമാറിയതെന്ന് ഹമീദ് തസ്നിം പറഞ്ഞു.
ഇറാന്റെ ഐആർഐഎസ് ദേന എന്ന യുദ്ധക്കപ്പലിന് നേരെ മാർച്ച് 4-ന് നടന്ന ആക്രമണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
