Untitled design 20250112 193040 0000 1

 

 

പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിഷു ആശംസകള്‍ നേര്‍ന്നു. ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികളുടെയും ആഘോഷമാണ് വിഷുവെന്നും എല്ലാ ആഘോഷങ്ങളും എല്ലാവരുടേതുമാകണം. ആഘോഷങ്ങളിലെല്ലാം സ്‌നേഹവും സന്തോഷവും ബഹുമാനവും പരസ്പരം പങ്കുവയ്ക്കാനും സാധിക്കണം. ഇത്തവണത്തെ വിഷു സൗഹാര്‍ദത്തിന്റെ ആഘോഷമായി മറട്ടെ എന്നു പറഞ്ഞുകൊണ്ടാണ് വിഡി സതീശൻ വിഷു ആശംസകൾ നേർന്നത്.

 

 

പ്രധാന മന്ത്രിക്ക് നന്ദി അറിയിച്ച് ജി കൃഷ്ണകുമാർ.ദേശീയ ഫിലിം ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ ചെയർമാനായി ഏറെ ഉത്തരവാദിത്വം നിറഞ്ഞ ചുമതലയാണ് തന്നെ ഏല്പിച്ചതെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. നിരവധി പ്രമുഖർ ഇരുന്ന കസേരയിലാണ് താൻ ഇരിക്കാൻ പോകുന്നത്. ഇന്ത്യൻ സിനിമയെ കൂടുതൽ ഉയരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു.

 

സംസ്ഥാനത്ത് വേനൽ ചൂട് കൂടുകയാണെന്നും വരും ദിവസങ്ങളിൽ പാലക്കാട് 40°C വരെയും, കൊല്ലത്ത് 39°C വരെയും, മറ്റ് ജില്ലകളിൽ 36°C മുതൽ 37°C വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും കരുതണം എന്നും മുഖ്യമന്ത്രി തന്‍റെ ഫേസ് ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പില്‍ ആവശ്യപ്പെട്ടു.

 

എൽഡിഎഫ്കേരളത്തിൽ വീണ്ടും അധികാരത്തിലേറി ചരിത്രം രചിക്കുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തൽ. ഇന്ന് ഓൺലൈനായി ചേർന്ന പി ബി യോഗത്തിലെ തിരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഈ വിലയിരുത്തൽ. എൽ ഡി എഫ് സർക്കാരിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അവകാശപ്പെട്ടു. ഭരണ വിരുദ്ധ വികാരമോ സർക്കാരിനെതിരായ ന്യൂനപക്ഷ ഏകീകരണമോ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നാണ് സി പി എം വിലയിരുത്തൽ.

 

മുഖ്യമന്ത്രി പദം ഉന്നമിട്ടുള്ള നീക്കങ്ങൾ തടയണമെന്നാവശ്യപ്പെട്ട് ബെന്നി ബെഹ്നാൻ കോൺഗ്രസ് അധ്യഷൻ മല്ലികാർജുൻ ഖ​ർ​ഗെയ്ക്ക് കത്ത് നൽകി. ഭൂരിപക്ഷം നേടി അധികാരത്തിലെത്താനുള്ള സാധ്യതയുണ്ടെന്ന നി​ഗമനത്തിൽ നിന്നാണ് മുഖ്യമന്ത്രി ആരാകണമെന്ന ചർച്ച കോൺ​ഗ്രസിൽ ഉയരുന്നത്.

 

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പുതിയ ആരോപണവുമായി കുടുംബം. ആരോപണ വിധേയനായ ഡോ. റാമിനെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് നിതിന്റെ സഹോദരീഭർത്താവ് അശോക്. തെളിവുകൾ നശിപ്പിക്കാനും നീക്കം നടക്കുന്നു. പ്രിൻസിപ്പാളിന്റെ മുറിയിലെ സിസിടിവി പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

 

നിതിൻ രാജ് ആത്മഹത്യ കേസിൽ പ്രതിയായ ഡോ. റാമിന്റെ ക്ലിനിക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ പൂട്ടിയിട്ടു. പൊലീസ് ബാരിക്കേഡ് മറികടന്നെത്തിയ പ്രവർത്തകർ ക്ലിനിക്കിന് മുന്നിൽ കൊടിയും അംബേദ്കറിന്‍റെ ചിത്രവും സ്ഥാപിച്ചു. അതേസമയം, കേസിലെ പ്രതികളായ അധ്യാപകർ ഒളിവിൽ തുടരുകയാണ്.

 

 

ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ മരിച്ച സംഭവത്തിൽ പ്രതിയായ ഡോ എം കെ റാമിനെ പുറത്താക്കുമെന്ന് കോളേജ് അധികൃതർ. കണ്ണൂർ ഡെന്റൽ കോളേജിന്റെ നടപടി ഉടനുണ്ടാകും. വിദ്യാർത്ഥികളുടെ പരാതിയിലാണ് നടപടി എടുക്കുന്നത്. അതേസമയം നിതിൻ രാജിന്റെ മരണത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

 

നിതിൻ രാജിന്റെ കുടുംബത്തിന് സിപിഎo വീട് വെച്ച് നൽകും .ഈ മാസം 19 ന് നിർമാണ പ്രവർത്തനം തുടങ്ങും. 19 ന് വൈകീട്ട് 5 ന് എംവി ഗോവിന്ദൻ വീടിന് തറക്കല്ലിടും. നിതിനെ അടക്കിയ ഭൂമിയിൽ വീട് വച്ച് നൽകുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എഎ റഹീം വ്യക്തമാക്കി.

 

നിതിന്റെ വീട്ടിൽ പോകുന്ന കാര്യം ചോദിച്ചപ്പോൾ ‘അറ്റ് യുവർ ഓൺ റിസ്ക്’ എന്ന് മാനേജ്മെന്റ് പറഞ്ഞെന്ന് വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികരിച്ച വിദ്യാർത്ഥികളെ നിരീക്ഷിക്കാൻ മാനേജ്മെൻറ് ആളെ വെച്ചു. ഫോട്ടോയും ദൃശ്യങ്ങളും പകർത്തുകയും ചെയ്തു. തങ്ങളുടെ കരിയർ ഇല്ലാതാക്കുമോ എന്ന ഭയമുണ്ടെന്നും വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ പറഞ്ഞു.

 

കോഴിക്കോട് ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അദ്‌നാന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. അദ്നാൻ മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അതേസമയം കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു നസ്രിനയെ അദ്നാൻ കൊലപ്പെടുത്തിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

 

20 വർഷത്തെ ഭരണത്തിന് ശേഷം നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. ബിജെപി നേതാവായ സാമ്രാട്ട് ചൗധരി പുതിയ മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ ലോക്ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 20 കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതിൽ നന്ദി പറഞ്ഞുകൊണ്ടാണ് നിതീഷിന്‍റെ പടിയിറക്കം.

 

ഛത്തീസ്ഗഢിലെ വേദാന്ത പവർ പ്ലാന്റിൽ ഉണ്ടായ അപകടത്തില്‍ 10 മരണം. ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ 40ലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. മരണസംഖ്യ ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ. ഛത്തീസ്ഗഢിലെ സക്‌തി ജില്ലയിലെ സിംഗിതാരായ് ഗ്രാമത്തിലെ വേദാന്ത ലിമിറ്റഡിന്റെ പവർ പ്ലാന്റിലാണ് സംഭവം. പ്രാഥമിക വിവരങ്ങൾ പ്രകാരം ബോയിലർ ട്യൂബിലുണ്ടായ സ്ഫോടനമാണ് അപകടകാരണം.

 

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി റോഡ് ഷോ നടത്തും. തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകുന്നതിനാൽ മുൻ കരുതലെന്നോണം തലസ്ഥാനത്തും ഗതാഗത നിയന്ത്രണമുണ്ട്. നാളെ ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 വരെ നിയന്ത്രണങ്ങൾ ബാധകമായിരിക്കും.

 

വനിതാ സംവരണവുമായി ബന്ധപ്പെട്ട മണ്ഡല പുനർനിർണയ നീക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അന്തിമ മുന്നറിയിപ്പ് നൽകി. തമിഴ്നാടിന്റെ അധികാരം കുറയ്ക്കുന്ന നടപടിയുമായി മുന്നോട്ട് പോയാൽ സംസ്ഥാനം ഒന്നടങ്കം തെരുവിലിറങ്ങുമെന്നും ഡിഎംകെയുടെ പോരാട്ടവീര്യം രാജ്യം വീണ്ടും കാണുമെന്നും സ്റ്റാലിൻ വ്യക്തമാക്കി.

 

എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഹസീന സയിദ്, ഉന്നയിച്ച ആരോപണങ്ങൾ തള്ളി തമിഴ്നാട്ടിലെ കോൺഗ്രസ് നേതാക്കൾ . കേരള മുഖ്യമന്ത്രിയാകാൻ വേണ്ടി കെ സി, വിജയുടെ ടിവികെയുമായി സഖ്യത്തിന് ശ്രമിച്ചെന്ന ആരോപണം കള്ളവും അടിസ്ഥാനരഹിതവുമാണെന്ന് നേതാക്കൾ വ്യക്തമാക്കി.

 

അഞ്ച് വർഷത്തിന് ശേഷം ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ രാഹുൽ ഗാന്ധി, തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. ബംഗാളിൽ ബിജെപിക്ക് വളരാൻ അവസരമൊരുക്കിയത് തൃണമൂൽ ആണെന്നും, ശാരദ തട്ടിപ്പ് പോലുള്ള അഴിമതികൾ ജനങ്ങൾ മറന്നിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

 

ഇറാനെതിരായ യുഎസ്-ഇസ്രായേൽ നീക്കങ്ങളും ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള സാധ്യതയും മിഡിൽ ഈസ്റ്റിൽ അസ്ഥിരത സൃഷ്ടിച്ചിരിക്കുന്നു. ഇറാന്റെ പ്രതികാര നടപടികൾ ഭയന്ന്, സൗദി അറേബ്യ യുഎസിനോട് ചർച്ചകൾ പുനരാരംഭിക്കാൻ സമ്മർദ്ദം ചെലുത്തുകയാണ്. ഈ സംഘർഷം മേഖലയിലെ സുരക്ഷയ്ക്കും ആഗോള എണ്ണ വിപണിക്കും കനത്ത ഭീഷണിയുയർത്തുന്നു.

 

മയക്കുമരുന്ന് വ്യാപാരത്തിൽ നിന്ന് മകനുണ്ടാക്കിയ പണം വെളുപ്പിക്കാൻ സഹായിച്ച 90കാരിയായ അമ്മയ്ക്ക് തടവുശിക്ഷ വിധിച്ച് കോടതി. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിലെ കോടതിയാണ് വയോധികയ്ക്ക് ഒരു വർഷത്തെ തടവും മൂന്ന് കോടിയോളം രൂപ പിഴയും ഒടുക്കാൻ വയോധികയ്ക്ക് ശിക്ഷ വിധിച്ചത്. മകൻ മയക്കുമരുന്ന് വ്യാപാരത്തിലൂടെ സമ്പാദിക്കുന്ന പണമാണെന്ന് അറിഞ്ഞ ശേഷവും പണം വെളുപ്പിക്കാൻ കൂട്ടുനിന്നതിന്റെ പേരിലാണ് കോടതി ശിക്ഷ വിധിച്ചത്.

 

ഇറാനു മേലുള്ള അമേരിക്കയുടെ നാവിക ഉപരോധത്തിനൊപ്പം സജീവമായി ചർച്ചകൾക്കുള്ള സാധ്യതകൾ. അമേരിക്കയുടെ നാവിക ഉപരോധം തുടങ്ങിയെങ്കിലും ഇതുവരെ സംഘർഷ സംഭവങ്ങൾ ഉണ്ടായിട്ടില്ല. ഇതിനിടെ, അമേരിക്ക ഉപരോധമേർപ്പെടുത്തിയ ചൈനീസ് കപ്പൽ ഹോർമൂസ് കടന്നതായും വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

 

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനും മുന്നറിയിപ്പുമായി ചൈന. ഇറാന് ആയുധങ്ങൾ നൽകുന്നില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയ ചൈന, ഇതിന്റെ പേരിൽ വീണ്ടും വ്യാപാര താരിഫുകൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്ന് പിന്മാറണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ടു. തങ്ങൾക്കെതിരെ ഏകപക്ഷീയമായ സാമ്പത്തിക നടപടികളുമായി മുന്നോട്ട് പോയാൽ ശക്തമായി തിരിച്ചടിക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *