തണുപ്പുകാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ മഞ്ഞള്‍ ആണ് ഭക്ഷണത്തില്‍ ആദ്യമായി ധാരാളമായി ഉള്‍പ്പെടുത്തേണ്ടത്. രോഗപ്രതിരോധശേഷി കൂട്ടുന്ന കുര്കുമിന് മഞ്ഞളില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കുന്നതും രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കും. ഇഞ്ചിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇഞ്ചി ചായ കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. തണുപ്പുകാലത്ത് കഴിക്കാന്‍ പറ്റിയ വിറ്റാമിന്‍ സി അടങ്ങിയ ഒരു ഫലവുമാണ് ഓറഞ്ച്. കൂടാതെ മുന്തിരി, നാരങ്ങ, കിവി എന്നിവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. വിറ്റാമിന്‍ സി, ഇ, തുടങ്ങി നിരവധി ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുളളതാണ് ആപ്പിള്‍. ഇവ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വിറ്റാമിന്‍ എ, സി, ബി, കെ, ഫൈബര്‍, പൊട്ടാസ്യം, കാത്സ്യം, അയണ്‍, ഫോസ്ഫറസ് എന്നിവ പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണിത്. വിറ്റാമിന്‍ എ, സി, കെ, ബി 6, ബയോട്ടിന്‍, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിരിക്കുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ക്യാരറ്റ് സഹായിക്കും. വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം, മംഗനീസ് എന്നിവ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് പ്രതിരോധശേഷി കൂട്ടാനും ചീത്ത കൊളസ്ട്രോളിനെ പുറംതള്ളാനും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കാനും ഇവ സഹായിക്കും. ഫൈബര്‍, മിനറല്‍സ്, മറ്റ് ആന്റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ ചീര, ബ്രൊക്കോളി പോലെയുള്ള ഇലക്കറികള്‍ ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ബദാം പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ ഇ, മഗ്നീഷ്യം, സിങ്ക് തുടങ്ങിയവ അടങ്ങിയ ബദാം ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.