കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ ബുക്ക് മൈ ഷോ വഴി ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നപ്പോള്‍ ഒന്നാം സ്ഥാനത്ത് മലയാള ചിത്രം ‘സര്‍വ്വം മായ’ ആണ്. നിവിന്‍ പോളി നായകനായി എത്തിയ ചിത്രത്തിന്റേതായി ഒരുലക്ഷത്തി അറുപത്തി ഒന്നായിരം ടിക്കറ്റുകളാണ് ഇരുപത്തി നാല് മണിക്കൂറില്‍ വിറ്റഴിഞ്ഞിരിക്കുന്നത്. 1100 കോടി രൂപ കളക്ഷന്‍ ലഭിച്ച ധുരന്ദറിനെ മറി കടന്നാണ് സര്‍വ്വം മായ ഒന്നാമതെത്തിയിരിക്കുന്നത്. ധുരനന്ദര്‍ രണ്ടാമതെത്തിയപ്പോള്‍ അവതാര്‍ 3 ആണ് മൂന്നാം സ്ഥാനത്ത്. റിലീസ് ചെയ്ത് 25-ാമത്തെ ദിവസവും മികച്ച ബുക്കിങ്ങാണ് ധുരന്ദറിന് ലഭിക്കുന്നത്. ഒരു ലക്ഷത്തി അന്‍പത്തി എട്ടായിരം ടിക്കറ്റുകളാണ് രണ്‍വീര്‍ പടത്തിന്റേതായി വിറ്റിരിക്കുന്നത്. പത്തോളം സിനിമകളുടെ ലിസ്റ്റാണ് സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് പുറത്തുവിട്ടിരിക്കുന്നത്. പുതിയ റിലീസുകളും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത് കോടികള്‍ വാരിക്കൂട്ടിയ സിനിമകളും ലിസ്റ്റിലുണ്ട്. തു മേരി മേന്‍ തേരാ മൈന്‍ തേരാ തു മേരി, സിറയ്, മാര്‍ക്ക്, ഷംഭാല, 45 മൂവി, ചാമ്പ്യന്‍, ജനനായകന്‍, ഈഷ എന്നീ ചിത്രങ്ങളാണ് പിന്നിലായി ഉള്ളത്.
