പുന്നപ്ര വയലാറിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവല്‍. മാര്‍ക്സിസം ഏറ്റവും മികച്ച പ്രായോഗിക പ്രത്യയശാസ്ത്രമാണെന്നും ഇന്നും നമ്മുടെ കാലഘട്ടത്തിന്റെ തത്വചിന്തയാണെന്നുമുള്ള വിശ്വാസത്തെ മുറുകെപ്പിടിക്കുമ്പോഴും സംഘടനയുടെ അപചയത്തെ നോവലിസ്റ്റ് വിമര്‍ശിക്കുന്നു. ‘ബൂര്‍ഷ്വാ ജനാധിപത്യത്തിന്റെ നേട്ടങ്ങളില്‍ ഭ്രമിച്ച് പ്രസ്ഥാനത്തെ വലതുപക്ഷ അവസരവാദികളുടെ അമ്മാനച്ചെപ്പാക്കിമാറ്റിയ നേതൃത്വത്തെ എതിര്‍ത്തുകൊണ്ട് സ്വാതന്ത്യത്തെ മുറുകെപ്പിടിക്കുന്ന സഖാക്കളാണ് ഇതിലെ കഥാപാത്രങ്ങള്‍. രാഷ്ട്രീയ മൂല്യത്തകര്‍ച്ചയുടെ വിമര്‍ശനാത്മകമായ ആഖ്യാനം. ‘രക്ത പുഷ്പാഞ്ജലി’. പി വി തമ്പി. മനോരമ ബുക്‌സ്. വില 275 രൂപ.
രക്ത പുഷ്പാഞ്ജലി
