ജീവിതത്തിന്റെ അസന്ദിതകളും കാലത്തിന്റെ അപരിമേയമായ വിധിവിന്യാസങ്ങളും അടയാളപ്പെടുത്തുന്ന ഏഴു ചെറുകഥകള്‍. കേവലമായ വൈകാരികാംശങ്ങളെ ആഴത്തിലുള്ള അനുഭവസ്പര്‍ശമാക്കുന്ന ആഖ്യാനത്തില്‍ പടുത്തുയര്‍ത്തിയ സ്വപ്നസന്നിഭമായ രചനകള്‍. ആധുനിക എഴുത്തുകാരില്‍ പ്രമുഖനായ സേതുവിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം. ‘ആകാശം കൊണ്ടു വന്ന കുട്ടി’. സേതു. ഡിസി ബുക്‌സ്. വില 199 രൂപ.
