ഐപിഒ വഴി ഇതുവരെ 93ലേറെ കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് സമാഹരണം നടത്തി. നവംബര്‍ 21 വരെ ഇതുവരെ 1.54 ലക്ഷം കോടി രൂപയാണ് 93 ലിസ്റ്റിംഗില്‍ നിന്നായി സമാഹരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ 1.59 ലക്ഷം കോടി രൂപയുടെ റെക്കോഡ് ഈ വര്‍ഷം മറികടക്കുമെന്നാണ് വിലയിരുത്തല്‍. ഒരു ഡസനോളം ഐപിഒകളാണ് ഡിസംബറില്‍ എത്തുന്നത്. ഡിസംബറില്‍ മാത്രം 35,000 മുതല്‍ 40,000 കോടി രൂപയുടെ ഐപിഒ ഉണ്ടാകുമെന്നാണ് വിവരം. 2022ല്‍ 59,302 കോടി രൂപയായിരുന്നു ഐപിഒയിലൂടെ സമാഹരിച്ചത്. 2023ല്‍ ഇത് 49,436 കോടി രൂപയായിരുന്നു. 2024ല്‍ ഐപിഒകളുടെ എണ്ണത്തിലും സമാഹരണത്തിലും റെക്കോഡായിരുന്നു. ഐപിഒ വഴിയുള്ള സമാഹരണം മൂന്നിരട്ടി വര്‍ധിച്ച് 1.59 ലക്ഷം കോടി രൂപയായി. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ, ഇലക്ട്രോണിക്സ് ഉത്പന്ന നിര്‍മാതാക്കളായ ബോട്ട്, ഹീറോ ഫിന്‍കോര്‍പ്, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍ അസറ്റ്, ഫ്രാക്ടല്‍ അനലിറ്റിക്സ്, മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ്, ക്ലീന്‍മാക്സ് എന്‍വിറോ, ജുണിപ്പര്‍ ഗ്രീന്‍ എനര്‍ജി, പാര്‍ക് മെഡി വേള്‍ഡ്, ഇന്നോവേറ്റിവ്യൂ ഇന്ത്യ തുടങ്ങി ഒരു ഡസന്‍ ഐപിഒകളാണ് ഡിസംബറിനെ സമ്പന്നമാക്കാന്‍ ഒരുങ്ങുന്നത്.
ഡിസംബറില്‍ എത്തുന്നത് ഒരു ഡസനോളം ഐപിഒകള്‍
