പ്രണയം മരണത്തെക്കാള്‍ ശക്തമാണ്. ഉപാധികളോ അധികാര പ്രയോഗങ്ങളോ പിടിച്ചുവാങ്ങലുകളോ അവിടെയില്ല. ആഘോഷങ്ങളും ആരവങ്ങളും നിലച്ചുപോയ രണ്ടു മനുഷ്യര്‍ ഒച്ചപ്പെടുത്താതെ ഏറ്റവും ഹൃദ്യമായി ഹൃദയം പകത്തുനല്‍കുന്നത് കാണാം. സങ്കടങ്ങളിലും നിരാസങ്ങളിലും വിറച്ച് വിറങ്ങലിച്ച് ഒലിച്ചുപോവുമ്പോള്‍ ഒരാള്‍ മറ്റൊരാളെ ഒരൊഴുക്കിനും വിട്ടുകൊടുക്കാതെ ചേര്‍ത്ത് പിടിക്കുന്നത് കാണാം. സ്‌നേഹമെന്നത് ഉയിര്‍വേദനയ്ക്കുള്ള ഉപ്പുനീരാണെന്ന് മാധവിയും ജയകൃഷ്ണനും സാക്ഷ്യം പറയുന്നു. സ്‌നേഹത്തിന്റെ ഭാഷ ചൂടും ചൂരും ആറിപ്പോകാതെ വായനക്കാരിലേക്ക് എത്തിക്കുന്ന ആഖ്യാനശൈലി നോവലിനെ വേറിട്ട് നിര്‍ത്തുന്നു. ‘വസന്തം പോലെ’. ഗായത്രി ചന്ദ്രലേഖ. ഇന്‍സൈറ്റ് പബ്‌ളിക്ക. വില 270 രൂപ.
