ബെന്‍സ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവര്‍ ഷണ്മുഖത്തിന്റെയും കുടുംബത്തിന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന അസാധാരണ സംഭവങ്ങളിലൂടെയുള്ള ഒരു യാത്രയായ ‘തുടരും’ എന്ന സിനിമയുടെ തിരക്കഥാരൂപം. അത്രമേല്‍ ആഴത്തില്‍ പരസ്പരം സ്നേഹിച്ച, മനസ്സിലാക്കിയ, വിശ്വസിച്ച ഒരു കുടുംബത്തിന്റെ കഥ. കേരള ബോക്സ് ഓഫീസില്‍നിന്നുമാത്രമായി 100 കോടി നേടിയ ആദ്യചിത്രം. ‘ഓപ്പറേഷന് ജാവ’, ‘സൗദി വെള്ളക്ക’ എന്നീ സിനിമകള്‍ക്കുശേഷം തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലിറങ്ങിയ സിനിമ. മികച്ച കഥാപാത്രനിര്മിതിയിലൂടെ കലാപരമായും വാണിജ്യപരമായും ഒരു സിനിമ വിജയിക്കുന്നതെങ്ങനെ എന്നതിന്റെ മാതൃകയായ ഒരു ചിത്രത്തിന്റെ തിരക്കഥാരൂപം. ‘തുടരും’. തരുണ്‍ മൂര്‍ത്തി, കെ.ആര് സുനില്‍. ഡിസി ബുക്സ്. വില 270 രൂപ.
തുടരും
