ഹീറോ മോട്ടോകോര്‍പ്പ് എക്‌സ്ട്രീം 125ആര്‍ ലൈനപ്പിനെ അപ്‌ഡേറ്റ് ചെയ്തു. ഒരു ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയുള്ള സിംഗിള്‍-സീറ്റര്‍ വേരിയന്റാണ് മോഡല്‍ നിരയിലെ പുത്തന്‍ അതിഥി. ഇത് ഐബിഎസ് വേരിയന്റിന് മുകളിലും എബിഎസ് വരുന്ന സ്പ്ലിറ്റ്-സീറ്റ് പതിപ്പിന് താഴെയുമായിട്ടാണ് ഇടം പിടിക്കുന്നത്. ബേസ് മോഡല്‍ ഹീറോ എക്‌സ്ട്രീം 125ആര്‍ ഐബിഎസ് -ന് 98,425 രൂപയും സ്പ്ലിറ്റ്-സീറ്ററിന് 1.02 ലക്ഷം രൂപയുമാണ് വില വരുന്നത്. ചെറിയ മാറ്റത്തിന് പുറമെ, മറ്റ് അപ്ഡേറ്റുകളൊന്നും മോട്ടോര്‍സൈക്കിളില്‍ വരുത്തിയിട്ടില്ല. ഇപ്പോഴും 124.7 സിസി സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതില്‍ തുടരുന്നത്, ഈ യൂണിറ്റ് പരമാവധി 11.5 ബിഎച്പി പവറും 10.5 എന്‍എം പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. പവര്‍ട്രെയിന്‍ അഞ്ച് സ്പീഡ് ട്രാന്‍സ്മിഷനുമായി കണക്ട് ചെയ്തിരിക്കുന്നു.