സംസ്ഥാനത്ത് 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 75,000 കടന്നത്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 9,390 രൂപയിലെത്തിയപ്പോള്‍ പവന്‍ വില 75,120 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ വര്‍ധിച്ച് 7,710 രൂപയായി. വെള്ളിവില 126 രൂപയില്‍ തന്നെ നില്‍ക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ച്ചയാണ് സംസ്ഥാനത്തും സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. വിവാഹ സീസണ്‍ സജീവമായിരിക്കേ പൊന്നിന്റെ വില വര്‍ധിക്കുന്നത് വില്പനയെ ബാധിക്കുമെന്ന ആശങ്ക വ്യാപാരികള്‍ക്കുണ്ട്. എട്ടാം തീയതി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 75,760 രൂപയാണ് റെക്കോഡ് ഉയരം. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്. ഏഴുദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്.