റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് പ്രകൃതി വാതകത്തിന്റെയും, വൈദ്യുതിയുടെയും വില കുതിച്ചുയര്‍ന്നതോടെ യൂറോപ്പിലെ വിലക്കയറ്റം റെക്കോര്‍ഡ് ഭേദിച്ചു. യൂറോ കറന്‍സി ഉപയോഗിക്കുന്ന 19 രാജ്യങ്ങളിലെ വിലക്കയറ്റം ഒക്ടോബറില്‍ 10.7 ശതമാനമായി ഉയര്‍ന്നു. സെപ്റ്റംബറിലെ വിലയക്കയറ്റം 9.9 ശതമാനമായിരുന്നു. യൂറോപ്പിന്റെ ചെലവിടല്‍ ശേഷി കുറഞ്ഞതോടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലായിരിക്കുകയാണ്. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്ശക്തിയായ ജര്‍മ്മനിയില്‍ നാണയപ്പെരുപ്പം 32 വര്‍ഷത്തെ ഉയരമായ 10.4 ശതമാനം. ഇറ്റലിയില്‍ 40 വര്‍ഷത്തെ ഉയരമായ 11.9 ശതമാനം. ഓസ്ട്രേലിയയില്‍ നാണയപ്പെരുപ്പം സെപ്തംബറില്‍ 7.3 ശതമാനമാണ്. 32 വര്‍ഷത്തെ ഏറ്റവും ഉയരമാണിത്. ടര്‍ക്കിയില്‍ 24 വര്‍ഷത്തെ ഉയരമായ 186.27 ശതമാനം. ബ്രിട്ടന്റെ നാണയപ്പെരുപ്പം 40 വര്‍ഷത്തെ ഉയരമായ 10.1 ശതമാനം. അമേരിക്കയിലും നാണയപ്പെരുപ്പം പതിറ്റാണ്ടുകളുടെ ഉയരമായ 8.1 ശതമാനത്തിലാണുള്ളത്.