സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളിലെ പെന്ഷന് പ്രായം അറുപത് വയസാക്കി ഏകീകരിച്ച ഉത്തരവിൽ കടുത്ത പ്രതിഷേധവുമായി സിപിഐയുടെ യുവജന സംഘടന എഐവൈഎഫ്. തൊഴിൽ രഹിതരായ ആയിരക്കണക്കിന് ചെറുപ്പക്കാരെ പ്രതിരോധത്തിലാക്കുന്ന നടപടിയാണ് ഇതെന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. യൂത്ത് ലീഗ് അടക്കം പ്രതിപക്ഷ യുവജന സംഘടനകളും തീരുമാനത്തിൽ പ്രതിഷേധമറിയിച്ചു.
കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടർ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം ഏകീകരിച്ചത് അറുപത് വയസാക്കിയത്.അതേസമയം, മുഴുവൻ സർക്കാർ ജീവനക്കാരുടേയും പെൻഷൻ പ്രായം കൂട്ടണമെന്ന ആവശ്യം ശക്തമാക്കുകയാണ് സർവ്വീസ് സംഘടനകൾ.