പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ഹൊറര്‍ ചിത്രം. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒരു വളര്‍ത്തുനായ! നായ പ്രധാന കഥാപാത്രമായി എത്തുന്ന ഹോളിവുഡ് ഹൊറര്‍ ചിത്രം ‘ഗുഡ് ബോയ്’യുടെ ട്രെയിലര്‍ പുറത്ത്. ബെന്‍ ലിയോണ്‍ബെര്‍ഗാണ് ചിത്രത്തിന്റെ സംവിധായകന്‍. വിഎഫ്എക്‌സുകള്‍ ഉപയോഗിക്കാതെ ഇന്‍ഡി എന്ന വളര്‍ത്തുനായയെ ഉപയോഗിച്ചാണ് സിനിമ പൂര്‍ണമായും ഒരുക്കിയിരിക്കുന്നത്. പുതിയ വീട്ടിലേക്ക് താമസം മാറുന്ന ഇന്‍ഡിയും ഉടമയും നേരിടേണ്ടിവരുന്ന അമാനുഷികമായ അനുഭവങ്ങളാണ് ചിത്രം പറയുന്നത്. ഇന്‍ഡി എന്ന നായയുടെ കാഴ്ചയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. പ്രേക്ഷകരില്‍ ഭീതിനിറയ്ക്കുന്ന രംഗങ്ങളാണ് ട്രെയിലറില്‍. ചുരുങ്ങിയ സമയത്തിനുള്ളില്‍ നിരവധിപ്പേരാണ് ട്രെയിലര്‍ കണ്ടത്. ഒക്ടോബര്‍ മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ഷെയ്ന്‍ ജെന്‍സന്‍, ഏരിയല്‍ ഫ്രീഡ്മാന്‍, ലാറി ഫെസെന്‍ഡന്‍ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.