ഭക്ഷണത്തിനൊപ്പം നെയ്യ് കൂട്ടി കഴിക്കുന്നത്, ആരോഗ്യത്തിന് പൊതുവെ നല്ലതാണ്. നെയ്യ് ദഹനം മെച്ചപ്പെടുത്താനും ഭക്ഷണത്തിന് രുചി കൂട്ടാനും സഹായിക്കും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ക്കൊപ്പം നെയ്യ് ചേര്‍ക്കുന്നത് ഗുണത്തെക്കാള്‍ ദോഷം ഉണ്ടാക്കാം. ആന്റി-ഇന്‍ഫ്‌ലമേറ്ററി, ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയ ഇവ രണ്ടും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇവ രണ്ടും ഒരുമിച്ചു കഴിക്കാന്‍ പാടില്ല. ഭക്ഷണത്തില്‍ ഇവ രണ്ടും ഒന്നിച്ച് തുല്യ അളവില്‍ ചേര്‍ക്കുന്നത് മാരകമായ വിഷവസ്തുക്കള്‍ പുറന്താള്ളാന്‍ കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. ര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ പ്രത്യക്ഷമായ പ്രശ്‌നങ്ങളുണ്ടായേക്കും. നെയ്യ് ചൂടും എണ്ണമയമുള്ളതുമാണ്. എന്നാല്‍ തൈര് തണുത്തതും കട്ടിയുള്ളതുമാണ്. ഈ പൊരുത്തക്കേട് ദഹനത്തെ ആശയക്കുഴപ്പത്തിലാക്കിയെന്ന് വരാം. ഇത് വയര്‍ വീര്‍ക്കല്‍, ദഹനം മന്ദഗതിയിലാകല്‍, കുടലിലെ അസന്തുലിതാവസ്ഥ എന്നിവയിലേക്ക് നയിച്ചേക്കാം. റാഡിഷ് പലക്കും വളരെ ഇഷ്ടുപ്പെട്ട ഒന്നാണ്. ഇവയില്‍ ആരോഗ്യഗുണങ്ങളും നിരവധി അടങ്ങിയിട്ടുണ്ട്. എന്നാല്‍ നെയ്യുമായി ഇവ ഒരുമിച്ച് കഴിക്കാനാവില്ല. അവ ആരോഗ്യത്തിന് ദോഷം ചെയ്യും. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളും നെല്ലിക്കയും നെയ്‌ക്കൊപ്പം കഴിക്കരുത്. നെയ്യ് ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കും. അതിനൊപ്പം ചേരുമ്പോള്‍ സിട്രസ് പഴങ്ങളുടെ അസിഡിറ്റി സ്വഭാവം ദഹനത്തെ തടസ്സപ്പെടുത്തും. പുളിച്ചുതികട്ടല്‍, ഗ്യാസ്, വയറുവീര്‍ക്കല്‍ എന്നിവയ്ക്ക് കാരണമാകും.