◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നൊബേല്‍ മോഹത്തില്‍ ലോകത്ത് സമാധാനം വിടരുമോ? ആറുമാസത്തിനകം ആറു യുദ്ധങ്ങള്‍ അവസാനിപ്പിച്ചെന്ന അവകാശവാദവുമായാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നൂറുകണക്കിന് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേലിലേക്ക് വിട്ടയച്ചത് താനാണെന്നും ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ഇല്ലാതാക്കിയതും താനാണെന്നും ട്രംപ് അവകാശപ്പെട്ടു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ്, യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താനിരിക്കേയാണ് ട്രംപിന്റെ പ്രതികരണം. 2009 -ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് നൊബേല്‍ സമ്മാനം ലഭിച്ചതുമുതലാണ് സമാധാനത്തിനുള്ള നൊബേല്‍ ട്രംപിന്റെയും സ്വപ്നമായി മാറിയതെന്നും സംസാരമുണ്ട്.
◾https://dailynewslive.in/ റഷ്യ-യുക്രൈന്‍യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കിയുമായി നടത്തുന്ന നിര്‍ണായക കൂടിക്കാഴ്ച വൈറ്റ് ഹൗസിലെ ഓവല്‍ ഓഫിസില്‍. സമാധാനശ്രമത്തിന് ട്രംപിന് നന്ദി പറഞ്ഞ സെലെന്‍സ്‌കി, യുദ്ധം അവസാനിപ്പിക്കാന്‍ സഹായം വേണമെന്നും ആവശ്യപ്പെട്ടു. സെലെന്‍സ്‌കിയും പുട്ടിനും സമാധാനം ആഗ്രഹിക്കുന്നതായും എല്ലാം നന്നായി ഭവിച്ചാല്‍ ഇന്ന് യുദ്ധം അവസാനിക്കുമെന്നും ട്രംപ് പറഞ്ഞു. അതേസമയം യുക്രൈനിന്റെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ തമ്മില്‍ ഉഭയകക്ഷി സമാധാന ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായും ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, മൂന്ന് നേതാക്കളും ഒരുമിച്ചുള്ള ചര്‍ച്ചയും നടക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
◾https://dailynewslive.in/ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ബിജെപിയുടെ പാവയും വക്താവുമായെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം. ഇന്നലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ നടത്തിയത് പ്രതിപക്ഷത്തിനെതിരായ യുദ്ധപ്രഖ്യാപനമായിരുന്നെന്നും ഇന്ത്യ സഖ്യ നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഗ്യാനേഷ് കുമാറിനെ നീക്കാന്‍ ഇംപീച്ച്മെന്റ് നോട്ടീസ് നല്കാന്‍ പ്രതിപക്ഷം നീക്കം തുടങ്ങിയിട്ടുണ്ട്.
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*
*Unskippable Onam Collections*
*വെറും 299 രൂപ മുതല്‍*
പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*101 വര്‍ഷത്തെ വിശ്വാസ്യത*
◾https://dailynewslive.in/ വോട്ട് കൊള്ള ആരോപണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്നോട് സത്യവാങ്മൂലം ചോദിച്ച കമ്മീഷന്റെ സത്യവാങ്മൂലത്തിനായി രാജ്യം കാത്തിരിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ ഇന്ത്യന്‍ ജനത പാഠം പഠിപ്പിക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. മോഷണം കൈയോടെ പിടികൂടിയെന്നും വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറഞ്ഞേ മതിയാവൂയെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളിലെയും ക്രമക്കേടുകള്‍ പുറത്ത് കൊണ്ടുവരുമെന്നും ബിഹാറിലെ ഗയയിലെ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം രാഹുല്‍ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടക്കും. വസിര്‍ഗഞ്ചിലെ പുനാമയില്‍ തുടങ്ങി ബര്‍ബിഘയില്‍ അവസാനിക്കും വിധമാണ് യാത്രയുടെ പദ്ധതി.
◾
◾https://dailynewslive.in/ സിപിഎമ്മിനെ പിടിച്ചുകുലുക്കുന്ന കത്ത് ചോര്‍ച്ച വിവാദത്തില്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രാജേഷ് കൃഷ്ണ. വ്യവസായി മുഹമ്മദ് ഷെര്‍ഷാദിനെതിരെയാണ് രാജേഷ് കൃഷ്ണ ഫേസ്ബുക്കിലൂടെ തുറന്നടിച്ചത്. പുറത്ത് വന്ന കത്ത് രഹസ്യ രേഖയല്ലെന്നും ഷെര്‍ഷാദ് തന്നെ സമൂഹ മാധ്യമങ്ങളിലൂടെ കത്ത് പങ്കുവെച്ചിരുന്നുവെന്നും തെളിവില്ലാതെ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും താനിപ്പോഴും സിപിഎം അംഗമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും രാജേഷ് കൃഷ്ണ ഫേസ്ബുക്കില്‍ കുറിച്ചു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾
◾https://dailynewslive.in/ സിപിഎം കത്ത് വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആരോപണ വിധേയനായ ആളെ എല്ലാവര്‍ക്കും അറിയാമെന്നും മദ്രാസില്‍ ഒരു കമ്പനി ഉണ്ടാക്കി അതിലേക്ക് പണം സമാഹരിക്കുകയായിരുന്നുവെന്നും ഹവാലയും റിവേഴ്സ് ഹവാലയും ഉണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.
◾https://dailynewslive.in/ സിപിഎമ്മിലെ പരാതിക്കത്ത് ചോര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞ് മാറി എം ബി രാജേഷ്. നാല് കൊല്ലമായി വാട്സപ്പില്‍ കറങ്ങുന്ന കത്താണ് ഇപ്പോള്‍ വിവാദമാക്കുന്നതെന്ന് എം ബി രാജേഷ് പരിഹസിച്ചു. രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായെന്നും തലക്കെട്ട് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
◾https://dailynewslive.in/ സിപിഎമ്മിലെ പുതിയ കത്ത് വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദുവും തോമസ് ഐസക്കും. തലശ്ശേരിയിലെ വ്യവസായിയുടെ വെളിപ്പെടുത്തല്‍ എല്ലാം അസംബന്ധമാണെന്നും ആരോപണങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു. വിവാദ കത്ത് ചോര്‍ന്നു കിട്ടി എന്നാണ് പറയുന്നതെന്നും ആരോപണം ഉന്നയിച്ച ആള്‍ തന്നെ മാസങ്ങള്‍ക്ക് മുന്‍പ് ഫേസ് ബുക്കില്‍ ഇട്ട കത്ത് അല്ലെ അതെന്നും അതെങ്ങനെ രഹസ്യ രേഖയാകുമെന്നും ചോദിച്ചു തോമസ് ഐസക് രാജേഷ് കൃഷ്ണയെ അറിയാമെന്നും വിളിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരേ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് എന്ത് നടപടി സ്വീകരിച്ചെന്ന് ഹൈക്കോടതി. പരാതിക്കാരന്‍ വിജിലന്‍സിന് നല്‍കിയ പരാതിയില്‍ എന്ത് നടപടിയെടുത്തു എന്ന് കോടതി ചോദിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ക്കാരിന്റെ മരണാന്തര അവയവ ദാന ഏജന്‍സിയായ കെ സോട്ടോയെ വിമര്‍ശിച്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗം മേധാവി ഡോ മോഹന്‍ ദാസിന് മെമ്മോ നല്‍കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍. സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറച്ചില്‍ നടത്തിയ വകുപ്പ് മേധാവിക്കാണ് മെമ്മോ നല്‍കിയിരിക്കുന്നത്. കെ സോട്ടോ പൂര്‍ണ പരാജയം എന്നായിരുന്നു ഡോക്ടറുടെ വിമര്‍ശനം. സംഭവം വിവാദമായതിന് പിന്നാലെ വകുപ്പ് മേധാവി ക്ഷമാപണം നടത്തി. സമൂഹമാധ്യമങ്ങളില്‍ പ്രതികരണം നടത്തിയില്ലെന്ന് മെമ്മോയ്ക്ക് വകുപ്പ് മേധാവി മറുപടി നല്‍കി.
◾https://dailynewslive.in/ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയയെ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണാക്കി ഉത്തരവിട്ട് സുപ്രീം കോടതി. ജഡ്ജിയെ സെര്‍ച്ച് കമ്മിറ്റിയുടെ ചെയര്‍പേഴ്സണ്‍ ആക്കണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിരിക്കുകയാണ്.
◾https://dailynewslive.in/ കേരള സര്‍വകലാശാല യൂണിയന്‍ ഉദ്ഘാടനത്തിലും വിവാദം. പരിപാടിയില്‍ റജിസ്ട്രാറായി പങ്കെടുക്കുക ഡോ കെ എസ് അനില്‍കുമാറാണ്. ഇദ്ദേഹത്തിന്റെ പേരാണ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികള്‍ പരിപാടിയുടെ നോട്ടീസില്‍ ഉള്‍പ്പെടുത്തിയത്. വിസി മോഹനന്‍ കുന്നുമ്മലിനും പരിപാടിയിലേക്ക് ക്ഷണമുണ്ട്. റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് മിനി കാപ്പനെ പരിപാടിയുടെ നോട്ടീസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇവരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുമില്ലെന്നാണ് വിവരം.
◾https://dailynewslive.in/ കാസര്‍കോട് കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹെഡ്മാസ്റ്റര്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപടം അടിച്ച് പൊട്ടിയ സംഭവത്തില്‍ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹെഡ്മാസ്റ്റര്‍ എം അശോകനെതിരെ നടപടിയുണ്ടായേക്കും. അതിനിടെ, സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
◾https://dailynewslive.in/ ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ കേസിലെ മുന്‍ പ്രതിയും ഐപിഎസ് ഉദ്യോഗസ്ഥനുമായ അബ്ദുള്‍ റഷീദിനെതിരെ പരാതിയുമായി മൂന്നുപ്രതികള്‍ രംഗത്ത്. കേസിന് ഹാജരാകുമ്പോള്‍ പ്രതികളെയും സാക്ഷികളെയും അബ്ദുള്‍ റഷീദ് ഭീഷണിപ്പെടുത്തുവെന്നാണ് പ്രതികളുടെ പരാതി. ഇപ്പോള്‍ അഭിഭാഷകനായ അബ്ദുള്‍ റഷീദ് കേസ് പരിഗണിക്കുമ്പോള്‍ നിരന്തരം കോടതിയിലെത്തുവെന്ന് പ്രതികളുടെ പരാതിയില്‍ പറയുന്നു.
◾https://dailynewslive.in/ കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ്. ജില്ലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ കെ രാജാറാം അറിയിച്ചു.
◾https://dailynewslive.in/ ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ആക്ഷന്‍ പ്ലാന്‍ അനുസരിച്ച്, ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശുപത്രികളിലെയും മെയിന്റനന്‍സ് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ ശക്തമായ മഴ തുടര്‍ന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍, അങ്കണവാടി, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവക്കാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴ തുടരുന്നതിനലാണ് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്.
◾https://dailynewslive.in/ യഥാര്‍ത്ഥ കേരള സ്റ്റോറിയുടെ നായകനാണ് എം.എ അബ്ദുല്ല മൗലവി ബാഖവിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. 105-ാം വയസ്സില്‍ ഡിജിറ്റല്‍ സാക്ഷരത നേടിയ എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍, അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഓടക്കാലി സ്വദേശിയായ എം.എ അബ്ദുല്ല മൗലവി ബാഖവിയെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
◾https://dailynewslive.in/ ചിറയിന്‍കീഴ് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം 2 മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. കേരള റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനും റെയില്‍വേയും സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ നിര്‍മ്മാണ പുരോഗതി നിരീക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
◾https://dailynewslive.in/ നെഹ്‌റു ട്രോഫി വള്ളംകളിയുടെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് 30 ന് ആലപ്പുഴ ജില്ലയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്ടര്‍. ജില്ലയിലെ ചേര്‍ത്തല, അമ്പലപ്പുഴ, കുട്ടനാട്, കാര്‍ത്തികപ്പള്ളി, ചെങ്ങന്നൂര്‍ എന്നീ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി അനുവദിച്ചാണ് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
◾https://dailynewslive.in/ പത്തനാപുരത്ത് സ്വകാര്യ സ്‌കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്‍ സ്വദേശി ടോണി കെ. തോമസ്(27) ആണ് മരിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു മരിച്ച ടോണി. ടോണി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
◾https://dailynewslive.in/ തിമിംഗല ഛര്‍ദി എന്നറിയപ്പെടുന്ന ആമ്പര്‍ ഗ്രീസുമായി രണ്ട് പേരെ കൊച്ചി സിറ്റി പൊലീസ് പിടികൂടി. എറണാകുളം പുതുവൈപ്പ് സ്വദേശികളായ പുറക്കല്‍ വീട്ടില്‍ ജിനീഷ് (39), അഞ്ച്തൈക്കല്‍ വീട്ടില്‍ സൗമിത്രന്‍(38) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 2 കോടി രൂപയിലേറെ മൂല്യം വരുന്ന 1.2 കിലോ ആമ്പര്‍ഗ്രീസ് പിടിച്ചെടുത്തു. വില പറഞ്ഞുറപ്പിച്ച് വില്‍പ്പനക്കായി കൊണ്ടുപോകും വഴിയാണ് ഇവരെ പിടികൂടിയതെന്ന് കൊച്ചി സിറ്റി പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസിന്റെ ശുചിമുറിയുടെ വേസ്റ്റ് ബിന്നില്‍ നാല് മാസത്തോളം വളര്‍ച്ച എത്തിയ ഭ്രൂണം കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം. ആന്ധ്ര, തമിഴ്നാട് സ്വദേശികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ട്രെയിനിന്റെ ശുചിമുറിയിലും രക്തം കണ്ടതായി ശുചീകരണ തൊഴിലാളികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ട്രെയിനില്‍ വച്ച് സ്വാഭാവികമായി അബോര്‍ഷന്‍ സംഭവിച്ചതോ അതല്ല എങ്കില്‍ മെഡിസിന്‍ എടുത്ത ശേഷം അബോര്‍ഷന്‍ സമയത്ത് അതൊളിപ്പിക്കാന്‍ ട്രെയിന്‍ തെരഞ്ഞെടുത്തതോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
◾https://dailynewslive.in/ ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാരെന്ന് ഇന്ന് പ്രഖ്യാപിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ഇന്ന് ഉച്ചയ്ക്ക് ചേരുന്ന യോഗത്തിനു ശേഷമാകും സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. ഇന്നലെ പ്രമുഖ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞന്‍ എം അണ്ണാദുരൈ അടക്കം ചില പേരുകള്‍ ചര്‍ച്ചയായി.
◾https://dailynewslive.in/ ബഹിരാകാശ യാത്രയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ബഹിരാകാശ യാത്രയുടെ അനുഭവം ശുഭാംശു വിശദീകരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങള്‍ ശുഭാംശു പ്രധാനമന്ത്രിയെ കാണിച്ചു. ആക്സിയം 4 ദൗത്യത്തിന്റെ മിഷന്‍ പാച്ചും ബഹിരാകാശത്ത് കൊണ്ടുപോയ ഇന്ത്യന്‍ പതാകയും ശുഭാംശു പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കി.
◾https://dailynewslive.in/ ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ നാളത്തെ സ്വാതന്ത്ര്യ പോരാളികളാണെന്ന് ഗൗതം അദാനി. ഐഐടി ഖരഗ്പൂറില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ യുദ്ധരീതികള്‍ സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അധികാര യുദ്ധങ്ങളിലേക്ക് മാറുകയാണെന്നും ഇതിനായുള്ള തയ്യാറെടുപ്പില്‍ നമ്മുടെ ഇപ്പോഴത്തെ കഴിവ് നാളത്തെ നമ്മുടെ ഭാവി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ഉത്തേജക മരുന്ന് പരിശോധനയില്‍ കുടുങ്ങി മലയാളി അത്ലറ്റ്. ട്രിപ്പിള്‍ ജംപ് താരം ഷീന എന്‍.വിക്ക് നാഡയുടെ സസ്പെന്‍ഷന്‍. ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതായി നാഡ വൃത്തങ്ങള്‍ അറിയിച്ചു. ഉത്തരാഖണ്ട് ദേശീയ ഗെയിംസിലും ഫെഡറഷന്‍ കപ്പിലും മെഡല്‍ നേടിയിരുന്നു. പരിശീലകന്റെ പിഴവാണെന്ന് ഷീനയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
◾https://dailynewslive.in/ തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ കടുത്ത ആരോപണവുമായി സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ബിജെപിക്ക് നേട്ടം ലഭിക്കാനായി പിന്നാക്കവിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
◾https://dailynewslive.in/ അസമിലെ ദിമാ ഹസാവോ ജില്ലയില്‍ മഹാബലയെന്ന സ്വകാര്യ സിമന്റ് കമ്പനിക്ക് 3,000 ബിഗാ ആദിവാസി ഭൂമി, ഖനന പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ ഗുവാഹത്തി ഹൈക്കോടതി വിമര്‍ശിച്ചു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ കമ്പനിക്ക് ഇത്രയും വലിയ അളവില്‍ ഭൂമി അനുവദിച്ചതെന്ന് ചോദിച്ച കോടതി, സര്‍ക്കാര്‍ നടപടി ന്യായീകരിക്കാന്‍ ശ്രമിച്ച കമ്പനിയുടെ അഭിഭാഷകയോട് പൊതുതാത്പര്യമാണ് കോടതിക്ക് പ്രധാനമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.
◾https://dailynewslive.in/ ധര്‍മ്മസ്ഥലയില്‍ സമ്മര്‍ദത്തിന് വഴങ്ങി കര്‍ണാടക സര്‍ക്കാര്‍. ഭൂമി കുഴിച്ചുള്ള പരിശോധന തല്‍ക്കാലം നിര്‍ത്തുന്നുവെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. ലഭിച്ച മൃതദേഹ ഭാഗങ്ങളുടെ ഫൊറന്‍സിക് ഫലം കാക്കുമെന്നാണ് മന്ത്രി അറിയിച്ചത്. ഫൊറന്‍സിക് പരിശോധനാഫലം ലഭിച്ച ശേഷമാകും തുടര്‍ നടപടികള്‍. നിയമസഭയിലാണ് സര്‍ക്കാര്‍ നിലപാട് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്. തുടരന്വേഷണത്തില്‍ അന്തിമ തീരുമാനം എസ്ഐടിക്ക് എടുക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ മുംബൈയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ. നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. നഗരത്തിലടക്കം വന്‍ ഗതാഗതക്കുരുക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്നലെ മാത്രം മുംബൈ നഗരത്തില്‍ 54 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി.
◾https://dailynewslive.in/ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ലയ്ക്ക് ആദരവുമായി ലോക്സഭ. ശുഭാംശുവിന്റെ യാത്ര 140 കോടി ഇന്ത്യക്കാര്‍ക്ക് അഭിമാനവും പ്രചോദനവുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ് പറഞ്ഞു. പ്രത്യേക ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷ ബഹളം കടുത്തതോടെ ലോക്സഭ നാളത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ ബഹളത്തെ കടുത്ത നിരസത്തോടെയാണ് മന്ത്രി ജിതേന്ദ്ര സിംഗ് വിമര്‍ശിച്ചത്. സര്‍ക്കാരിനോടും ബിജെപിയോടും പ്രതിപക്ഷത്തിന് എതിര്‍പ്പ് കാണിക്കാം, പക്ഷേ ശുഭാംശു ശുക്ലയോട് എന്തിനാണ് എതിര്‍പ്പെന്ന് ജിതേന്ദ്ര സിംഗ് ചോദിച്ചു.
◾https://dailynewslive.in/ ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുതെന്ന് ചര്‍ച്ചയില്‍ എസ് ജയശങ്കര്‍ പറഞ്ഞു. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടം മറ്റൊരു പ്രധാന മുന്‍ഗണനയാണെന്നും ഇന്ത്യയും ചൈനയും തമ്മില്‍ സുസ്ഥിരവും സഹകരണപരവും ഭാവിയിലേക്കുള്ളതുമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് ചര്‍ച്ചകള്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുകയും ആശങ്കകള്‍ പരിഹരിക്കുകയും ചെയ്യുമെന്നും ജയ്ശങ്കര്‍ പറഞ്ഞു.
◾https://dailynewslive.in/ ഫ്ലോറിഡയിലെ ടേണ്‍പൈക്കില്‍ ഒരു സെമി ട്രക്ക് നിയമവിരുദ്ധമായി യു-ടേണ്‍ എടുത്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. അപകടത്തിനുശേഷം, ഇന്ത്യന്‍ വംശജനായ ട്രക്ക് ഡ്രൈവര്‍ക്ക് നേരെ വ്യാപക വംശീയ അധിക്ഷേപം. സെന്റ് ലൂസി കൗണ്ടിയില്‍, ടേണ്‍പൈക്കിന്റെ വടക്ക് ദിശയിലുള്ള ലെയ്‌നിലാണ് അപകടം നടന്നത്.
◾https://dailynewslive.in/ ഗാസയിലെ യുദ്ധം രൂക്ഷമായിരിക്കെ വെടിനിര്‍ത്തലിനുള്ള പുതിയ കരാര്‍ ഹമാസ് ഭേദഗതികളില്ലാതെ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. ഹമാസ് വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. തടവിലുള്ള ബന്ദികളെ മോചിപ്പിക്കാനും ധാരണയായെന്നാണ് വിവരം. ഇവരെ ഘട്ടം ഘട്ടമായി മോചിപ്പിക്കാനാണ് തീരുമാനം. 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ധാരണയായതെന്ന് ബിബിസിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഖത്തറും ഈജിപ്തും യുഎസും നടത്തിയ മധ്യസ്ഥ ശ്രമങ്ങളാണ് ഫലം കണ്ടത്. ഏറെ കാലത്തിന് ശേഷമാണ് ഗാസയില്‍ താല്‍ക്കാലികമായെങ്കിലും വെടിനിര്‍ത്തല്‍ വരുന്നത്.
◾https://dailynewslive.in/ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണില്‍ സംസാരിച്ചു. അലാസ്‌കയില്‍ ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പ്രസിഡന്റ് പുടിന്‍ മോദിയുമായി പങ്കുവെച്ചതായാണ് വിവരം. വിവരങ്ങള്‍ കൈമാറിയതിന് പ്രധാനമന്ത്രി മോദി പ്രസിഡന്റ് പുടിനോട് നന്ദി പറഞ്ഞു. നയതന്ത്രത്തെയും ചര്‍ച്ചയെയുമാണ് ഇന്ത്യ പിന്തുണക്കുന്നതെന്നും ഇന്ത്യ അറിയിച്ചു.
◾https://dailynewslive.in/ ആഗോളതലത്തില്‍ നഗരങ്ങളിലെ പ്രീമിയം വീടുകളുടെ വിലക്കയറ്റത്തില്‍ ബെംഗളൂരു നാലാംസ്ഥാനത്ത്. റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് സ്ഥാപനമായ നൈറ്റ് ഫ്രാങ്ക് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ബെംഗളൂരു ആദ്യ പത്തില്‍ ഇടംപിടിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിലയില്‍ 25.2 ശതമാനം വര്‍ധന രേഖപ്പെടുത്തിയ ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സീയോള്‍ ആണ് പട്ടികയില്‍ മുന്നില്‍. ജപ്പാനിലെ ടോക്കിയോ രണ്ടാംസ്ഥാനത്തും (16.3%) ദുബൈ മൂന്നാംസ്ഥാനത്തും (15.8%) ആണ്. ഹൗസിംഗ് പ്രോപ്പര്‍ട്ടികളുടെ വില ഒരു വര്‍ഷത്തിനിടെ 10.2 ശതമാനമാണ് ബെംഗളൂരുവില്‍ വര്‍ധിച്ചത്. പട്ടികയില്‍ മുംബൈ ആറാംസ്ഥാനത്തും ഡല്‍ഹി 15-ാമതുമാണ്. മുംബൈയില്‍ 8.7 ശതമാനവും ഡല്‍ഹിയില്‍ 3.9 ശതമാനവും ഒരു വര്‍ഷത്തിനിടെ വില ഉയര്‍ന്നു. ആഗോള തലത്തില്‍ പ്രീമിയം പ്രോപ്പര്‍ട്ടി വില 2.3 ശതമാനം വരെയാണ് കഴിഞ്ഞ 12 മാസത്തിനിടെ വര്‍ധിച്ചത്. ഇതുമായി തട്ടിച്ചു നോക്കുമ്പോള്‍ ബെംഗളൂരു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ നഗരങ്ങളിലെ വര്‍ധന ഇരട്ടിയിലധികമാണ്. നഗരങ്ങളില്‍ സമ്പന്നരുടെ എണ്ണം വര്‍ധിക്കുന്നതും പ്രീമിയം പ്ലോട്ടുകളുടെ ലഭ്യതക്കുറവുമാണ് ഇന്ത്യയില്‍ വില അതിവേഗം ഉയരാന്‍ കാരണം.
◾https://dailynewslive.in/ മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായത്തുന്ന ‘അങ്കം അട്ടഹാസം’ ട്രെയിലര്‍ എത്തി. പുതുമുഖ നടി കൂടിയായ അംബികയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. അന്ന രാജന്‍, അലന്‍സിയര്‍, അമിത്, നന്ദു, നോബി, കുട്ടി അഖില്‍, അജയ്, സൂരജ് സുകുമാര്‍, സ്മിനു സിജോ, രതീഷ് വെഞ്ഞാറമൂട് തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഗുണ്ടയായാണ് മാധവ് സുരേഷ് എത്തുന്നത്. മാധവിന്റേതായ നിരവധി ആക്ഷന്‍ സീക്വന്‍സുകളും ട്രെയിലറില്‍ കാണാം. അരങ്ങേറ്റ ചിത്രമായ ‘കുമ്മാട്ടിക്കളി’യിലും ആക്ഷന് പ്രാധാന്യമുള്ള വേഷത്തിലാണ് മാധവ് എത്തിയത്. സുജിത്ത് എസ്. നായരാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്നത്. ട്രയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അനില്‍ കുമാര്‍ ജി. നിര്‍മിക്കുന്ന ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ശിവന്‍ എസ് സംഗീതാണ്.
◾https://dailynewslive.in/ ഷാജി കൈലാസും ജോജു ജോര്‍ജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ‘വരവി’ന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ‘റിവഞ്ച് ഈസ് നോട്ട് എ ഡേര്‍ട്ടി ബിസിനസ്’ എന്ന ടാഗ്ലൈനുമായി എത്തിയിരിക്കുന്ന പോസ്റ്റര്‍ തന്നെ ചിത്രമൊരു മാസ്സ് , ആക്ഷന്‍ എന്റെര്‍റ്റൈനെര്‍ ആയിരിക്കുമെന്ന് ഉറപ്പു തന്നിരിക്കുകയാണ്. മലയാളത്തില്‍ ആദ്യമായി ഒരു സിനിമയില്‍ 4 ഫൈറ്റ് മാസ്റ്റേഴ്സ് ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഹൈറേഞ്ച് മലനിരകളില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാന്ററുടെ സാഹസ്സികമായ ജീവിത കഥയാണ് ചിത്രം പറയുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് എ.കെ. സാജനാണ്. ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്സ് ആയ കലൈകിങ്സ്റ്റണ്‍, ഫീനിക്സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. വന്‍ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സാം സി. എസ്സാണ് സംഗീത സംവിധാനം.
◾https://dailynewslive.in/ മെഴ്‌സിഡീസ്-ബെന്‍സ് ഇന്ത്യ എഎംജി സിഎല്‍ഇ 53 കൂപ്പെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 1.35 കോടി രൂപ എക്സ്-ഷോറൂം വിലയ്ക്കാണ് ജര്‍മ്മന്‍ ആഡംബര നിര്‍മ്മാതാക്കള്‍ ഇത് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ഈ സ്‌പോര്‍ട്ടി കൂപ്പെ മോഡല്‍ നിരയില്‍ സിഎല്‍ഇ 300 കാബ്രിയോലെയെക്കാള്‍ മുകളിലാണ് സ്ഥാനം പിടിക്കുന്നത്, കൂടാതെ വിലയും 20 ലക്ഷം രൂപ കൂടുതലാണ്. സിഎല്‍ഇ 53 -യുടെ അവതരണത്തോടെ, മെഴ്‌സിഡീസ് ഇപ്പോള്‍ ഇന്ത്യയില്‍ 10 എഎംജി മോഡലുകള്‍ വാഗ്ദാനം ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയും, 64 -കളര്‍ ആംബിയന്റ് ലൈറ്റിങ്ങും, ബര്‍മെസ്റ്റര്‍ സൗണ്ട് സിസ്റ്റം, മെമ്മറി ഫംഗ്ഷനുള്ള പവര്‍ഡ് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.
◾https://dailynewslive.in/ പക്ഷിനിരീക്ഷണത്തിന്റെ ആവേശവും ഊര്‍ജ്ജവും അറിയാനുള്ള ഗ്രന്ഥമാണിത്. പക്ഷികളുടെ നിറവും ശബ്ദവും ആകൃതിയും സ്വഭാവവും ചേഷ്ടകളും കൂടുകെട്ടലിലെ കൗതുകവും പക്ഷിനിരീക്ഷണത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പക്ഷികള്‍ കാണപ്പെടുന്ന സ്ഥലം, മരം, സമയം, അവയുടെ ഭക്ഷണം, കൂട്, കൂട് കെട്ടിയ സ്ഥലം, സ്ഥാനം, ഉയരം, കൂടുകെട്ടലിലും കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കുന്നതിലും അടയിരിപ്പിലും ഇണകളുടെ പങ്കാളിത്തം, ആഹാരം നല്‍കുന്ന രീതി തുടങ്ങിയ ധാരാളം കാര്യങ്ങള്‍ പക്ഷിനിരീക്ഷണത്തിലൂടെ കണ്ടെത്താമെന്ന് ഈ കൃതി പറഞ്ഞുതരുന്നു. പക്ഷികളുടെ ജീവിതം കണ്ടറിയാനും അവയുടെ വിശാലമായ ലോകത്തെ മനസ്സിലാക്കാനുമുള്ള ഒരു ‘കിളി’വാതിലാണ് ഈ പുസ്തകം. ‘വീട്ടുവളപ്പിലെ പക്ഷി നിരീക്ഷണം’. പി വി പദ്മനാഭന്‍. ഗ്രീന്‍ ബുക്സ്. വില 190 രൂപ.
◾https://dailynewslive.in/ അമിതമായ മുടികൊഴിച്ചില്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. പോഷകാഹാരക്കുറവ്, സമ്മര്‍ദ്ദം, താരന്‍, ജീവിതശൈലിയിലെ ചില മാറ്റങ്ങള്‍ എന്നിവയെ തുടര്‍ന്നെല്ലാം മുടികൊഴിച്ചിലുണ്ടാകാം. അവശ്യ പോഷകങ്ങളാല്‍ സമ്പുഷ്ടമായ സമീകൃതാഹാരം ആരോഗ്യകരമായ മുടി വളര്‍ച്ചയും ശക്തിയും പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കും. മുടികൊഴിച്ചില്‍ കുറയ്ക്കുന്നിന് സഹായിക്കുന്ന ആറ് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെകുറിച്ചറിയാം. ശരീരത്തില്‍ പ്രോട്ടീന്‍ ഇല്ലാത്തപ്പോള്‍ മുടിയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. കരുത്തുള്ളതും ആരോഗ്യകരവുമായ മുടിയ്ക്ക് വേണം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍. പയറില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍, ഇരുമ്പ്, ഫോളിക് ആസിഡ് എന്നിവ മുടിയുടെ വളര്‍ച്ചയ്ക്ക് വളരെ ഗുണം ചെയ്യും. ഇവയെല്ലാം ആരോഗ്യമുള്ള മുടിക്ക് അത്യന്താപേക്ഷിതമാണ്. മുടി പ്രധാനമായും കെരാറ്റിന്‍ എന്ന ഒരു തരം പ്രോട്ടീനില്‍ നിന്നാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്നതിനാല്‍ ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ആരോഗ്യമുള്ള മുടിക്കും തലയോട്ടിക്കും ആവശ്യമായ ബയോട്ടിന്‍, കാല്‍സ്യം, ബി വിറ്റാമിനുകള്‍ (ബി2, ബി12 പോലുള്ളവ) തുടങ്ങിയ മറ്റ് പോഷകങ്ങളും പനീറില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും അവശ്യ പോഷകങ്ങളും അടങ്ങിയ ചിക്കന്‍ മുടിയുടെ വളര്‍ച്ചയ്ക്ക് കാരണമാകും. പ്രത്യേകിച്ച്, കോഴിയിറച്ചിയിലെ പ്രോട്ടീന്‍ മുടിയുടെ നിര്‍മ്മാണ വസ്തുവായ കെരാറ്റിന്‍ ഉല്‍പാദനത്തെ പിന്തുണയ്ക്കുന്നു. കൂടാതെ, ചിക്കന്‍ ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്ന ബി വിറ്റാമിനുകള്‍ (ബി6, ബി12 പോലുള്ളവ) നല്‍കുന്നു. മത്സ്യം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും നല്‍കുന്നു. ഇവ രണ്ടും മുടിക്ക് വളരെ നല്ലതാണ്. പേശികളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ടിഷ്യൂകള്‍ നന്നാക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.
*ശുഭദിനം*
*കവിത കണ്ണന്‍*
വിശ്വപ്രസിദ്ധ ചിത്രകാരനായിരുന്ന ലിയണോര്‍ഡോ ഡാവിഞ്ചിയുടെ ഗുരുനാഥന്‍ ഒരിക്കല്‍ അസുഖം ബാധിച്ചു കിടപ്പായി. ഡാവിഞ്ചി ഒരു ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു. ആ ചിത്രം പൂര്‍ത്തിയാക്കാന്‍ ഗുരു ഡാവിഞ്ചിയോട് നിര്‍ദേശിച്ചെങ്കിലും ഗുരുവിന്റെ അവസ്ഥ കണ്ട ആ ശിഷ്യന്‍ മടിച്ചു. വീണ്ടും വീണ്ടും ഗുരു നിര്‍ബന്ധിച്ചതുകൊണ്ട് അദ്ദേഹം ആ ചിത്രം പൂര്‍ത്തിയാക്കാമെന്നു സമ്മതിച്ചു. യുവാവായ ലയണോര്‍ഡോ ഡാവിഞ്ചി വരച്ചു പൂര്‍ത്തിയാക്കിയ ചിത്രം കണ്ട് ഗുരു വിസ്മയിച്ചു. അത്യന്തം മനോഹരമായ ആ ചിത്രം ആസ്വദിച്ച് അദ്ദേഹം ശിഷ്യനെ അഭിനന്ദിച്ചു. എന്നു മാത്രമല്ല, പിന്നീടൊരിക്കലും ഗുരു ചിത്രം വരച്ചതെ ഇല്ല. തന്റെ ശിഷ്യര്‍ നേടുന്ന ശ്രേയസ് തനിക്കെന്നും അഭിമാനമായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഹൃദയനൈര്‍മല്യമുള്ളവര്‍ക്കേ അന്യരുടെ നന്മ കണ്ടെത്താനും അഭിനന്ദിക്കാനും കഴിയൂ. പകരം അസൂയയും പകയുമാണു നമ്മിലുള്ളതെങ്കില്‍ ഒരു നന്മയും നാം മറ്റുള്ളവരില്‍ കാണുകയില്ല. അഥവാ കണ്ടാലും അംഗീകരിക്കാനോ പ്രശംസിക്കാനോ സന്നദ്ധമാവുകയില്ല. താന്‍ മറ്റുള്ളവരുടെ നന്മ ദര്‍ശിക്കുകയും അംഗീകരിക്കുകയും ചെയ്താല്‍ തന്റെ നന്മയും ഔന്നത്യവും വൈശിഷ്ട്യവും ആരും കാണാതെയും അംഗീകരിക്കാതെയും പോകുമെന്ന ഭയമാണ് പലര്‍ക്കുമുള്ളത്. അവരുടെയുള്ളില്‍ സ്വാര്‍ഥതയും അഹന്തയും വലിയ സ്വാധീനശക്തിയായി വ്യാപരിക്കുന്നുണ്ടാവും. അതുകൊണ്ടുതന്നെ മറ്റുള്ളവരെ തരംതാഴ്ത്തിക്കാണിക്കാന്‍ അവര്‍ ഉത്സാഹം കാണിക്കുന്നു. തിന്മ വിതച്ചാല്‍ തിന്മ തന്നെ കൊയ്യുമെന്ന് അവര്‍ ഓര്‍ക്കുന്നില്ല., നന്മ വിതച്ചാല്‍ നന്മയും. നിസ്വാര്‍ത്ഥ സ്നേഹം ഒരു വലിയ വരദാനമാണ്. ഒരാളെ നിങ്ങള്‍ യഥാര്‍ഥത്തില്‍ സ്നേഹിക്കുന്നപക്ഷം എന്തു വിലകൊടുത്തും അയാളോടു നിങ്ങള്‍ വിശ്വസ്തത പുലര്‍ത്തും. അയാളെ എപ്പോഴും വിശ്വസിക്കുകയും അയാളെപ്പറ്റി ഏറ്റവും ഉന്നതമായതു പ്രതീക്ഷിക്കുകയും അയാളെ സഹായിക്കാന്‍വേണ്ടി എന്തും സഹിക്കുകയും ചെയ്യും. സ്നേഹം നിസ്വാര്‍ത്ഥമാകട്ടെ. ശുഭദിനം.