ലോകേഷ് കനകരാജ് – രജനികാന്ത് ചിത്രം ‘കൂലി’ക്കു ‘എ’ സര്‍ട്ടിഫക്കറ്റ്. സിനിമയിലെ കടുത്ത വയലന്‍സ് രംഗങ്ങളാണ് ‘എ’ സര്‍ട്ടിഫക്കറ്റ് നല്കാന് സെന്‍സര്‍ ബോര്‍ഡിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. 2 മണിക്കൂര്‍ 48 മിനിറ്റ് ആണ് ‘കൂലി’ സിനിമയുടെ ദൈര്‍ഘ്യം. രജനിയുടെ സിനിമകളില്‍ ഏറ്റവുമധികം വയലന്‍സ് ഉള്ള സിനിമയാകും ‘കൂലി’. നാഗാര്‍ജുന അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തിനും നിരവധി വയലന്‍സ് രംഗങ്ങളുണ്ട്. ദേവ എന്ന കഥാപാത്രമായാണ് രജനി ‘കൂലി’യില്‍ എത്തുന്നത്. ഓഗസ്റ്റ് 14നാണ് ചിത്രത്തിന്റെ റിലീസ്. ആമിര്‍ ഖാന്, നാഗാര്‍ജുന, ഉപേന്ദ്ര തുടങ്ങിയ സൂപ്പര്‍താരങ്ങളും എത്തുന്നു. ആമിര്‍ അതിഥി വേഷത്തിലാകും ചിത്രത്തിലെത്തുക. ശ്രുതി ഹാസനാണ് നായിക. സൗബിന് ഷാഹിര്‍ മലയാളത്തില്‍ നിന്നും എത്തുന്നു. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കൂലി. 38 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യരാജും രജനികാന്തും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് കൂലി.
‘കൂലി’ ചിത്രത്തിന് എ സര്‍ട്ടിഫക്കറ്റ്
