ജാന്‍വി കപൂര്‍ നായികയാകുന്ന ചിത്രമാണ് ‘മിലി’. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഹെലന്റെ’ റീമേക്കാണ് ‘മിലി’. ‘ഹെലന്റെ’ സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ ‘തും ഭി രാഹി’ എന്ന വീഡിയോ പുറത്തുവിട്ടു. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘മിലി’യുടെ ഗാന രചന ജാവേദ് അക്തര്‍. ജാവന്‍വി കപൂറിന്റെ അച്ഛന്‍ കൂടിയായ ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ജാന്‍വി കപൂറിന് പുരമേ സണ്ണി കൗശല്‍, മനോജ് പഹ്വ, ഹസ്‌ലീന്‍ കൗര്‍, രാജേഷ് ജെയ്‌സ്, വിക്രം കൊച്ചാര്‍, അനുരാഗ് അറോറ, സഞ്ജയ് സൂര്യ എന്നിവരും അഭിനയിക്കുന്നു. മലയാളത്തില്‍ ‘ഹെലെന്‍’ എന്ന ചിത്രം നിര്‍മിച്ചത് വിനീത് ശ്രീനിവാസനാണ്. ‘ഹെലന്‍’ ഹിന്ദി പതിപ്പ് തിയറ്ററുകളിലേക്ക് എത്തുക നവംബര്‍ നാലിനാണ്.
ഹരിദാസ് സംവിധാനം ചെയ്യുന്ന കനിഹ പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘പെര്‍ഫ്യൂമി’ന്റെ റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 18ന് ആണ് തിയറ്ററുകളിലെത്തുക. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ‘പെര്‍ഫ്യൂമിന്റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രത്തില്‍ പറയുന്നത്. ശ്രീകുമാരന്‍ തമ്പിയുടെയും നവാഗതരായ ഗാനരചയിതാക്കളുടെയും ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രതാപ് പോത്തന്‍, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.
2022 ലെ മൂന്നാം പാദത്തില്‍ ആപ്പിള്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് വരുമാനം കൈവരിച്ചതായി ആപ്പിള്‍. തായ്ലന്‍ഡ്, വിയറ്റ്നാം, ഇന്തോനേഷ്യ, മെക്സിക്കോ തുടങ്ങിയ വികസ്വര വിപണികളിലെ മികച്ച പ്രകടനത്തോടെ, ആപ്പിള്‍ അതിന്റെ ഐഫോണ്‍ വഴിയുള്ള വരുമാനം ഈ പാദത്തില്‍ ഇരട്ടിയാക്കി. ഐഫോണിന് ഇന്ത്യയില്‍ സര്‍വകാല വരുമാന റെക്കോര്‍ഡ് സ്ഥാപിച്ചു. ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ തുടങ്ങിയ സമയത്താണ് ആപ്പിളിന്റെ വില്‍പ്പന ഇന്ത്യയില്‍ വര്‍ദ്ധിച്ചത്. ആപ്പിളിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ഐഫോണുകള്‍ ഈ വര്‍ഷം രാജ്യത്തെ മൊത്തം ഐഫോണ്‍ ഉല്‍പാദനത്തിന്റെ 85 ശതമാനത്തോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായത്തില്‍ നാലുമടങ്ങിലധികം വര്‍ധന. സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന പാദത്തില്‍ 2112.5 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് കേവലം 486.9 കോടി രൂപ മാത്രമായിരുന്നു. വില്‍പ്പനയില്‍ ഉണ്ടായ റെക്കോര്‍ഡ് നേട്ടമാണ് ലാഭത്തില്‍ പ്രതിഫലിച്ചത്. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ 29,942 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 20,550 കോടി രൂപയായിരുന്നു. കഴിഞ്ഞ പാദത്തില്‍ 5,17,395 വാഹനങ്ങളാണ് വിറ്റഴിച്ചത്. ഒരു പാദത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. ആഭ്യന്തര വിപണിയില്‍ മാത്രം 4,54,200 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇക്കാലയളവില്‍ 63,195 വാഹനങ്ങളാണ് കയറ്റുമതി ചെയ്തതെന്നും കമ്പനി അറിയിച്ചു.
രണ്ടാമത്തെ ഇലക്ട്രിക് കാര്‍ പ്രദര്‍ശിപ്പിച്ച് ടൊയോട്ട. ബിസെഡ് 4 എക്‌സ് എന്ന ഇലക്ട്രിക് എസ്‌യുവിക്ക് ശേഷം ബിസെഡ് 3 എന്ന സെഡാനാണ് ടൊയോട്ട പ്രദര്‍ശിപ്പിച്ചത്. ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ബിവൈഡിയുമായി സഹകരിച്ച് പുറത്തിറങ്ങുന്ന വാഹനത്തിന് 599 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന ബാറ്ററി പാക്കാണ് ഉപയോഗിക്കുക. ടൊയോട്ടയുടെ ഇ ടിജിഎന്‍ജിഎ പ്ലാറ്റ്‌ഫോമിലാണ് നിര്‍മാണം. ബാറ്ററിയുടെ നിര്‍മാണം ബിവൈഡിയും. പത്തുവര്‍ഷം വരെ, ബാറ്ററിക്ക് 90 ശമാനം ചാര്‍ജിങ് കപ്പാസിറ്റിയുണ്ടാകുമെന്നും കമ്പനി പറയുന്നുണ്ട്.
ലോകമെമ്പാടുമുള്ള പരിസ്ഥിതി സ്‌നേഹികളുടെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കൃതി.സ്വാര്‍ത്ഥമോഹിനികള്‍ക്കായി കീടനാശിനികളുടെ നീതിയുക്തമാല്ലാത്ത ഉപയോഗം മനുഷ്യരാശിയെതന്നെ ഇല്ലാതാക്കുമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ‘നിശ്ശബ്ദ വസന്തം’. ഡിസി ബുക്‌സ്. വില 320 രൂപ.
സ്ത്രീകള്‍ കൂടുതല്‍ സമയം വീടുകള്‍ക്കുള്ളില്‍ ചെലവഴിക്കുന്നതും വെയില്‍ ഏല്‍ക്കാതിരിക്കുന്നതും അലസമായ ജീവിതശൈലി നയിക്കുന്നതും ഒസ്റ്റിയോപോറോസിസ് വര്‍ധിക്കാനുള്ള കാരണങ്ങളാണ്. ഒസ്റ്റിയോപോറോസിസ് തീവ്രമാകാതിരിക്കാന്‍ 50ന് മുകളില്‍ പ്രായമായ സ്ത്രീകള്‍ ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരാം. 19 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ക്ക് പ്രതിദിനം ശുപാര്‍ശ ചെയ്യപ്പെടുന്ന കാല്‍സ്യത്തിന്റെ അളവ് 1000 മില്ലിഗ്രാമാണ്. അതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രതിദിനം 1200 മില്ലിഗ്രാം കാല്‍സ്യം ആവശ്യമാണ്. പാലുത്പന്നങ്ങള്‍, ആല്‍മണ്ട്, കോളിഫ്‌ളവര്‍, ചീര, പനീര്‍, ഇന്ത്യന്‍ സാല്‍മണ്‍ എന്നിവയെല്ലാം കാല്‍സ്യത്തിന്റെ സമ്പന്ന സ്രോതസ്സുകളാണ്. വൈറ്റമിന്‍ ഡിയുടെ ഒപ്പം ലഭിച്ചാല്‍ മനുഷ്യശരീരത്തിന് കാല്‍സ്യം എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ സാധിക്കും. 70 വയസ്സിനു താഴെയുള്ളവര്‍ക്ക് ദിവസം 15 മില്ലിഗ്രാമും അതിനു മുകളിലുള്ളവര്‍ക്ക് 20 മില്ലിഗ്രാമും വൈറ്റമിന്‍ ഡി ആവശ്യമാണ്. കൊഞ്ച്, രോഹു പോലുള്ള മീനുകള്‍, ചീസ്, മുട്ടയുടെ മഞ്ഞക്കരു, ഓറഞ്ച് ജ്യൂസ്, ധാന്യങ്ങള്‍, പാല്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി അടങ്ങിയതാണ്. സൂര്യപ്രകാശം ചര്‍മത്തില്‍ ഏല്‍ക്കുമ്പോഴും വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഭാരം ഉയര്‍ത്തുന്ന വ്യായാമങ്ങള്‍ എല്ലുകളുടെ സാന്ദ്രത വര്‍ധിപ്പിക്കുകയും ശരീരത്തിന്റെ ബാലന്‍സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് വീഴ്ചകളുടെ സാധ്യത കുറയ്ക്കും. ജോഗിങ്, വേഗത്തിലുളള നടത്തം, ടെന്നീസ്, നെറ്റ്‌ബോള്‍, നൃത്തം എന്നിവ എല്ലുകളുടെ കരുത്ത് വര്‍ിപ്പിക്കാന്‍ സഹായിക്കും. ജംപിങ്, റോപ് സ്‌കിപ്പിങ് തുടങ്ങിയ വ്യായാമങ്ങളും നല്ലതാണ്. ഭാവിയില്‍ ഒസ്റ്റിയോപോറോസിസ് വരാതിരിക്കാനും എല്ലുകളെ ശക്തമാക്കി വയ്ക്കാനും ചെറുപ്പത്തില്‍ വരുത്തുന്ന ചില ജീവിതശൈലീ മാറ്റങ്ങള്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഉപേക്ഷിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതും കഫൈന്‍ ഉപയോഗം കുറയ്ക്കുന്നതുമെല്ലാം ഫലപ്രദമായ ജീവിതശൈലീ മാറ്റങ്ങളാണ്.