yt cover 1

https://dailynewslive.in/ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലില്‍ ഇടഞ്ഞ് ഇലോണ്‍ മസ്‌കും ഡൊണാള്‍ഡ് ട്രംപും. ബില്‍ സെനറ്റില്‍ അവസാനവട്ട വോട്ടെടുപ്പിലേക്ക് കടക്കുമ്പോള്‍ വീണ്ടും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. ട്രംപിന്റെ പുതിയ ബില്ലിനെ ‘കടം അടിമത്ത ബില്‍ എന്ന് വിശേഷിപ്പിച്ച ഇലോണ്‍ മസ്‌ക്, ബില്‍ പാസാക്കിയാല്‍ ‘അമേരിക്കന്‍ പാര്‍ട്ടി’ എന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുമെന്നും ഭീഷണി മുഴക്കി. അതേസമയം സര്‍ക്കാര്‍ സബ്സിഡി ഇല്ലാതെ മസ്‌കിന്റെ ബിസിനസ് സാമ്രാജ്യം നിലനില്‍ക്കില്ലെന്നും ഫെഡറല്‍ പിന്തുണ പിന്‍വലിച്ചാല്‍ മസ്‌ക് ഒരുപക്ഷെ കട അടച്ചിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങേണ്ടിവരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ തുറന്നടിച്ചു.

https://dailynewslive.in/ സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. ഭാര്യക്കൊപ്പം ചുമതലയേല്‍ക്കാനെത്തിയ അദ്ദേഹം ഇന്ന് പുലര്‍ച്ചെയാണ് ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുകയായിരുന്ന അദ്ദേഹം കേന്ദ്ര സര്‍വീസില്‍ നിന്ന് വിടുതല്‍ ലഭിച്ചയുടന്‍ കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു.

https://dailynewslive.in/ കേരളത്തില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ വളര്‍ച്ചയുള്ളതായി തോന്നിയിട്ടില്ലെന്ന് ഡിജിപിയായി ചുമതലയേറ്റ റവാഡ ചന്ദ്രശേഖര്‍. ഇതിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട് ക്രമസമാധാനം സംബന്ധിച്ച് എന്ത് സംഭവമുണ്ടായാലും ശക്തമായി നടപടിയെടുക്കും ക്രൈം നടക്കുന്നുണ്ടെങ്കില്‍ കൃത്യമായി അന്വേഷിക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും റവാഡ പറഞ്ഞു.കേരളത്തില്‍ ഡിജിപിയായി ചുമതലയേല്‍ക്കാന്‍ അവസരം തന്നതിന് മുഖ്യമന്ത്രിയോടും മറ്റുള്ളവരോടും നന്ദി രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സംസ്ഥാന പൊലിസ് മേധാവിയുടെ ആദ്യ വാര്‍ത്താ സമ്മേളനത്തിനിടെ പരാതിക്കാരനായ ഒരു വ്യക്തി ഡിജിപിയുടെ അരികിലെത്തി തന്റെ പരാതിയില്‍ നടപടിയാവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് പറഞ്ഞായിരുന്നു റവാഡ ചന്ദ്രശേഖര്‍ സംസാരിക്കുന്നതിനിടെ ഇദ്ദേഹം സംസാരിച്ചത്. പരാതി പരിശോധിക്കാമെന്ന് വാര്‍ത്താസമ്മേളനത്തിനിടെ റവാഡ ചന്ദ്രശേഖര്‍ ഇദ്ദേഹത്തിന് മറുപടി നല്‍കി. പൊതുജനങ്ങളോട് പൊലീസ് ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്ന് പൊലീസ് മേധാവി പറഞ്ഞുകൊണ്ടിരിക്കെയാണ് പരാതിക്കാരന്‍ വാര്‍ത്താസമ്മേളനം നടന്ന ഹാളിലേക്ക് കയറിയത്.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്‌സ് സീരീസ്-1*

(2025 ഏപ്രില്‍ 1 മുതല്‍ 2025 ജൂണ്‍ 30 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 5 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 1500 രൂപയുടെ 25000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ പൊലീസ് ആസ്ഥാനത്ത് വാര്‍ത്താസമ്മേളത്തിനിടെയുണ്ടായ പ്രതിഷേധത്തില്‍ സുരക്ഷാ വീഴ്ചയില്‍ അന്വേഷണം. ഡിജിപിയുടെ മുന്‍ സുരക്ഷ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ അകത്ത് പ്രവേശിച്ചത്. പിന്നീട് മാധ്യമപ്രവര്‍ത്തകനാണെന്ന് പരിചയപ്പെടുത്തി കോണ്‍ഫറന്‍സ് ഹാളിലും പ്രവേശിച്ചു. കമ്മീഷണറുടെ അടുത്തെത്തി കയ്യിലിരുന്ന പേപ്പറുകള്‍ ഉയര്‍ത്തിക്കാണിക്കുകയും സംസാരിക്കുകയും ചെയ്തതോടെയാണ് പൊലീസ് ഇയാളെ തടഞ്ഞത്.

https://dailynewslive.in/ ഡിജിപി റവാഡയുടേത് കേന്ദ്രവുമായുള്ള ഒത്തുതീര്‍പ്പ് നിയമനം ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. എന്തുകൊണ്ട് യോഗേഷ് ഗുപ്തയെയും നിതിന്‍ അഗര്‍വാളിനെയും തഴഞ്ഞ് റവാഡാ ചന്ദ്രശേഖരനെ ഡിജിപിയായി നിയമിച്ചു എന്ന ചോദ്യമാണ് വേണുഗോപാല്‍ ഉയര്‍ത്തുന്നത്. കേന്ദ്രവുമായുള്ള ഡീലാണ് ഡിജിപി നിയമനമെന്ന് ആരോപിച്ച കെ.സി. വേണുഗോപാല്‍, സിപിഎം രക്തസാക്ഷികളെ മറന്നുവെന്നും കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരുമായുള്ള രണ്ടാം ഡീല്‍ ആണിതെന്നും വേണുഗോപാല്‍ ആരോപിച്ചു.

https://dailynewslive.in/ ഡിജിപി നിയമനം സംസ്ഥാന സര്‍ക്കാരിന് പൂര്‍ണ അധികാരം ഉപയോഗിച്ച് ചെയ്യാന്‍ കഴിയില്ലെന്നും ചട്ടപ്രകാരം ആണ് നിയമനമെന്നും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. വിവിധ ഘടകങ്ങള്‍ പരിശോധിച്ച ശേഷം ആകും സര്‍ക്കാര്‍ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. നാടിനെ കുറിച്ച് അറിയാതെ ആണ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ റവാഡ ചന്ദ്രശേഖര്‍ കൂത്തുപറമ്പില്‍ എത്തിയതെന്നും പുതുതായി എ എസ് പി ആയി ചുമതല ഏറ്റതേ ഉണ്ടായിരുന്നുള്ളുവെന്നും കെകെ രാഗേഷ് വ്യക്തമാക്കി.

https://dailynewslive.in/ കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും ജൂണ്‍ മാസത്തെ ശമ്പളം മുപ്പതാം തിയ്യതി വിതരണം ചെയ്തുകഴിഞ്ഞുവെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസമാണ് കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്കുള്ള ശമ്പളം ഒറ്റത്തവണയായി നല്‍കുന്നത്. ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തിയ്യതി തന്നെ നല്‍കുമെന്ന് മുഖ്യമന്ത്രിയും ഗതാഗത വകുപ്പ് മന്ത്രിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ കളക്ഷനുകൾ .

*

class="selectable-text copyable-text xkrh14z x117nqv4">പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ഡോ ഹാരിസ് ചിറക്കല്‍ തുറന്നടിച്ചതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചതായി വിവരം. ഇതോടെ ആശുപത്രിയില്‍ മാറ്റിവച്ച ശസ്ത്രക്രിയകള്‍ തുടങ്ങി. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങള്‍ എത്തിച്ചത്. ഡോ ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചില്‍ ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

https://dailynewslive.in/ രാജ്ഭവന്റെ സുരക്ഷാ ചുമതലയിലേക്ക് ആവശ്യപ്പെട്ട പൊലീസുകാരെ കിട്ടാത്തതില്‍ രാജ് ഭവന് അതൃപ്തി. സുരക്ഷ ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് റദ്ദാക്കിയതിലാണ് അമര്‍ഷം. രാജ്ഭവന്‍ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ റദ്ദാക്കിയിരുന്നു. ഇത് തീര്‍ത്തും സാങ്കേതികമായ നടപടിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. രാജ്ഭവന്റെ സുരക്ഷക്കായി നല്‍കിയ ആറ് പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലം മാറ്റ ഉത്തരവാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.

https://dailynewslive.in/ സംസ്ഥാനത്തു ജൂണില്‍ നാല് ശതമാനം മഴക്കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. ജൂണില്‍ ശരാശരി 648.2 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്തു ഇത്തവണ ലഭിച്ചത് 620.4 മിമീ മഴ. അതേസമയം, 2018 ന് ശേഷം ജൂണില്‍ ലഭിക്കുന്ന ഏറ്റവും മികച്ച മഴയാണ് ഈ വര്‍ഷത്തേത്. എന്നാല്‍ കാലവര്‍ഷം ആരംഭിച്ച മെയ് 24 മുതല്‍ ഇതുവരെ യുള്ള കണക്ക് പ്രകാരം 70% അധിക മഴ ലഭിച്ചു. രാജ്യത്ത് തന്നെ ജൂണില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ച സംസ്ഥാനങ്ങളില്‍ നാലാമതാണ് കേരളം.

https://dailynewslive.in/ ദേശീയപതാകയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ ബിജെപി നേതാവ് എന്‍ ശിവരാജന് പൊലീസ് നോട്ടീസ്. ഹാജരാകണമെന്ന് കാണിച്ചു ഇന്നലെയാണ് പാലക്കാട് സൗത്ത് പൊലീസ് നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച സാഹചര്യത്തില്‍ ജൂലായ് 7 ന് ഹാജരാകുമെന്ന് ശിവരാജന്‍ പ്രതികരിച്ചു. ഇന്ത്യന്‍ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടി ദേശീയപാതയാക്കണമെന്നായിരുന്നു എന്‍ ശിവരാജന്റെ വിവാദ പ്രസ്താവന.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവിലുള്ള ചികിത്സ തുടരാനാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശം. ആവശ്യമെങ്കില്‍ ചികിത്സയില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. അതോടൊപ്പം വിഎസ് മരുന്നുകളോട് പ്രതികരിക്കുന്നത് പ്രതീക്ഷ നല്‍കുന്നുവെന്ന് അദ്ദേഹത്തെ സന്ദര്‍ശിച്ചു ശേഷം എംഎ ബേബി പറഞ്ഞു.

https://dailynewslive.in/ കെഎസ്ആര്‍ടിസിക്കായി പുതുതായി നിരത്തിലിറങ്ങുന്ന പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓടിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മന്ത്രി ബസ് ഓടിച്ചുനോക്കുന്നതിന്റെ ഫോട്ടോ ഇട്ടിരിക്കുന്നത്. ഫോട്ടോക്കൊപ്പം ഉടന്‍ വരുന്നുവെന്ന് ഇംഗ്ലീഷില്‍ കുറിപ്പും ഇട്ടിട്ടുണ്ട്. ഏറെ കാലത്തിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നത്.

https://dailynewslive.in/ നിലമ്പൂരില്‍ മൃഗവേട്ട നടത്തിയ രണ്ട് പേര്‍ പിടിയില്‍. മൂര്‍ക്കനാട് സ്വദേശി മുഹമ്മദാലി, വേങ്ങാട് സ്വദേശി ഹംസ എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇവരില്‍ നിന്ന് ഒരു നാടന്‍ തോക്ക്, രണ്ട് വെടിയുണ്ടകള്‍, ഒരു കാലി കെയ്സ്, മൃഗങ്ങളുടെ ഇറച്ചി മുറിക്കാന്‍ ഉള്ള കത്തികള്‍, ഒരു ബൈക്ക് എന്നിവയും പിടികൂടി. ഇവരെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു വരികയാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കും.

https://dailynewslive.in/ ആറന്‍മുള സദ്യയോടൊപ്പം പഞ്ച പാണ്ഡവ ക്ഷേത്ര ദര്‍ശന തീര്‍ത്ഥാടന യാത്രയുമായി കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ വരുന്ന വിവിധ ദേവസ്വങ്ങളുമായും പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് ‘മഹാഭാരത ചരിത്രത്തിലൂടെ ഒരു തീര്‍ഥയാത്ര’ എന്ന ടാഗ് ലൈനില്‍ യാത്ര സംഘടിപ്പിക്കുന്നത്.

*ജോയ്ആലുക്കാസില്‍ ‘ബിഗസ്റ്റ് ജ്വല്ലറി സെയില്‍ ഓഫ് ദ ഇയര്‍’*

രാജ്യത്തുടനീളമുള്ള ജോയ്ആലുക്കാസ് ഷോറൂമുകളില്‍നിന്ന് ഗോള്‍ഡ്, ഡയമണ്ട്‌സ്, അണ്‍കട്ട് ഡയമണ്ട്‌സ്, പ്ലാറ്റിനം, സില്‍വര്‍, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പപണിക്കൂലിയില്‍ ഫ്‌ലാറ്റ് 50% കുറവാണ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിക്കുന്നത്. ജൂലൈ 13 വരെയാണ് ഈ ഓഫര്‍. പരമ്പരാഗത ഇന്ത്യന്‍ ക്ലാസിക് മുതല്‍ ആധുനിക ഇറ്റാലിയന്‍, ടര്‍ക്കിഷ്, എത്‌നോ- മോഡേണ്‍ ശൈലിയിലുള്ള, പത്തു ലക്ഷത്തിലധികം വരുന്ന ആഭരണ ഡിസൈനുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കും. ഡിസൈനിംഗ് മേഖലയിലെ ആഗോള ട്രെന്‍ഡുകള്‍ക്ക് അനുസൃതമായി, കൃത്യതയും കലാപരമായ മേന്മയും സമന്വയിപ്പിച്ച് ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ഫാക്ടറിയില്‍നിന്നും പുറത്തിറക്കുന്ന ഈ ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ തരംഗം തീര്‍ക്കും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487 2329700*

https://dailynewslive.in/ ആലപ്പുഴ കുട്ടനാട് പച്ചയിലെ ഫെഡറല്‍ ബാങ്കിന്റെ ചെക്കിടിക്കാട് ശാഖയിലെ എടിഎം തകര്‍ക്കാന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. എ ടി എം തകര്‍ക്കുന്നതിനിടെ ബാങ്ക് ഹെഡ് ഓഫീസില്‍ ലഭിച്ച സിഗ്നലിനെ തുടര്‍ന്ന് അധികൃതര്‍ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും അപ്പോഴേക്കും മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

https://dailynewslive.in/ വയനാട് സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. കൊല്ലപ്പെട്ട ഹേമചന്ദ്രന്‍ ഉപയോഗിച്ചിരുന്നത് നിരവധി സിം കാര്‍ഡുകളാണെന്ന് കണ്ടെത്തി. രണ്ടു ഫോണുകളില്‍ നിന്നായി രണ്ട് സിം കാര്‍ഡുകളാണ് ഇതുവരെ പൊലീസിന് ലഭിച്ചത്. മറ്റ് സിം കാര്‍ഡുകള്‍ മുഖ്യപ്രതി നൗഷാദ് മാറ്റിയെന്നാണ് പൊലീസിന്റെ നിഗമനം.

https://dailynewslive.in/ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ആലുവ രാജഗിരി ആശുപത്രിയില്‍ ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്നാണ് ആരോപണം. നടുവേദനയ്ക്ക് താക്കോല്‍ദ്വാര ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്നാണ് എറണാകുളം ചോറ്റാനിക്കര സ്വദേശി ബിജു തോമസ് മരിച്ചതെന്ന് കുടുംബം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ രോഗിയെ രക്ഷിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

https://dailynewslive.in/ തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലയില്‍ സ്ഫോടനം. അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നാല് പേരുടെ നില ഗുരുതരമാണ്. അപകടസമയത്ത് 50ലേറെ പേര്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നുവെന്നും മരിച്ചവരില്‍ രണ്ട് സ്ത്രീകളായിരുന്നുവെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.

https://dailynewslive.in/ തെലങ്കാനയിലെ മരുന്ന് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ മരണസംഖ്യ 45 ആയി ഉയര്‍ന്നു. ഹൈദരാബാദ് പഷാമൈലാരത്തെ സിഗച്ചി എന്ന കമ്പനിയില്‍ ഇന്നലെ ആണ് പൊട്ടിത്തെറി ഉണ്ടായത്. ഫാക്ടറിയുടെ ബോയിലര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

https://dailynewslive.in/ വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എല്‍പിജി സിലിണ്ടറിന് 58.50 രൂപ ആണ് കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ പുതിയ വില. ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. അതേസമയം 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 57.5 രൂപയാണ് കുറഞ്ഞത്. ഇതുപ്രകാരം1672 രൂപയാണ് കൊച്ചിയിലെ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. 1729.5 രൂപയായിരുന്നു പഴയ വില.

https://dailynewslive.in/ കുപ്രസിദ്ധ വനംകൊള്ളക്കാരന്‍ വീരപ്പന് തമിഴ്നാട് സര്‍ക്കാര്‍ സ്മാരകം നിര്‍മ്മിക്കണമെന്ന് ഭാര്യ മുത്തുലക്ഷ്മി . വീരപ്പനെ അടക്കം ചെയ്ത സേലം മേട്ടൂരില്‍ സ്മാരകം നിര്‍മ്മിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി ഐ.പെരിയസാമിയെ മുത്തുലക്ഷ്മി കണ്ടു. വീരപ്പന്‍ വനത്തിന്റേയും വനവിഭവങ്ങളുടെയും സംരക്ഷകന്‍ ആയിരുന്നെന്നും മറ്റ് പലരുടെയും പേരില്‍ സ്മാരകങ്ങള്‍ ഉള്ളപ്പോള്‍ വീരപ്പനെ ഒഴിവാക്കുന്നത് എന്തിനാണെന്നും മുത്തുലക്ഷ്മി ചോദിച്ചു.

https://dailynewslive.in/ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ 10-15 ശതമാനം നേരിട്ട് അവരുടെ പ്രായമായ മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ പരിശോധിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. സര്‍ക്കാര്‍ ജോലിക്കാരില്‍ പല വ്യക്തികളും പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു കാര്യം പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ രണ്ടാം ലോക മഹായുദ്ധ കാലം മുതല്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചിരുന്ന എയര്‍ സ്ട്രിപ്പ് വ്യാജരേഖ ചമച്ച് വിറ്റതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ ഫിറോസ്പൂരിലാണ് സംഭവം. 1962, 1965, 1971 യുദ്ധങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടായി ഉപയോഗിച്ചിരുന്ന ഭൂമിയാണ് 1997ല്‍ മറിച്ചുവിറ്റത്. പ്രതികളായ ഉഷ അന്‍സലിനെയും മകന്‍ നവീന്‍ ചന്ദിനെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

https://dailynewslive.in/ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നത് നിരോധിച്ച് കസാഖിസ്ഥാന്‍. പ്രസിഡന്റ് കസ്സിം ജോമാര്‍ട്ട് ടോക്കയേവ് നിയമത്തില്‍ ഒപ്പുവച്ചു. കഴിഞ്ഞ ദിവസം നിയമമായി മാറിയ നിരവധി ഭേദഗതികളില്‍ ഒന്നാണിതെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സുപ്രധാനമായ വ്യാപാര കരാര്‍ അധികം വൈകാതെ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനും ഇടയില്‍ ശക്തമായ ബന്ധമുണ്ടെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവയില്‍ രാഷ്ട്രീയ തീരുമാനം വേണമെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് തുര്‍ക്കിയില്‍ കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്യുകയും ആക്ഷേപഹാസ്യ മാസികയുടെ ഓഫിസ് പ്രതിഷേധക്കാര്‍ ആക്രമിക്കുകയും ചെയ്തു. ഡിപി എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ട്ടൂണിസ്റ്റിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈകള്‍ ബന്ധിച്ച് ഉദ്യോഗസ്ഥര്‍ കൊണ്ടുപോകുന്ന വീഡിയോ ആഭ്യന്തര മന്ത്രി അലി യെര്‍ലികായ എക്സില്‍ പോസ്റ്റ് ചെയ്തു.

https://dailynewslive.in/ സിറിയയ്ക്കെതിരായ യുഎസ് ഉപരോധം അവസാനിപ്പിച്ച സുപ്രധാന ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. തീരുമാനം സിറിയയെ സമാധാന പാതയിലേക്ക് നയിക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന സിറിയയെ പുനര്‍നിര്‍മിക്കാന്‍ വേണ്ട സഹായം നല്‍കുമെന്ന് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. വികസനത്തിലേക്കുള്ള വാതില്‍ തുറന്നെന്ന് ഇതിനു പിന്നാലെ സിറിയന്‍ ഭരണകൂടം പ്രതികരിച്ചു. സിറിയക്കെതിരെ നാലര പതിറ്റാണ്ടായി നിലനിന്നിരുന്ന ഉപരോധമാണ് അമേരിക്ക പിന്‍വലിച്ചത്

https://dailynewslive.in/ 2029ല്‍ നടക്കുന്ന അടുത്ത ക്ലബ് ഫുട്ബോള്‍ ലോകകപ്പിന് ആതിഥേയരാകാന്‍ ഖത്തര്‍ സന്നദ്ധത പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. 2022 ഫിഫ ലോകകപ്പ് ഫുട്ബോളിന് ഒരുക്കിയ സൗകര്യങ്ങള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാകുമെന്ന് ഖത്തര്‍ ഫിഫയെ അറിയിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ ക്രിക്കറ്റ് താരം യശസ്വി ജയ്‌സ്വാള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈക്കൊപ്പം തുടരും. നേരത്തെ, താരം ഗോവയ്ക്ക് വേണ്ടി കളിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. പിന്നീട് തീരുമാനം മാറ്റിയ താരം മുംബൈക്കൊപ്പം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ താരത്തിനുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ചു.

https://dailynewslive.in/ അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പിന് മുന്‍പ് ലിയോണല്‍ മെസി ഇന്റര്‍ മയാമി വിടുമെന്ന് റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്‍പ് മറ്റൊരു ടീമിലേക്ക് മെസ്സി മാറിയേക്കുമെന്നാണ് വിവരം . 2023ല്‍ രണ്ടു വര്‍ഷകരാറിലാണ് മെസി ഇന്റര്‍ മയാമിയില്‍ എത്തിയത്. ഈവര്‍ഷം തീരുന്ന കരാര്‍ മെസ്സി പുതുക്കിയേക്കില്ല. യൂറോപ്പിലെ പ്രധാനപ്പെട്ടൊരു ടീമിലേക്ക് മാറി ലോകകപ്പിന് ഒരുങ്ങുകയാണ് മെസിയുടെ ലക്ഷ്യം.

https://dailynewslive.in/ വിംബിള്‍ഡണ്‍ ടെന്നിസില്‍ രണ്ടുതവണ സെമി ഫൈനലിസ്റ്റും ഒന്‍പതാം സീഡുമായ ഡാനില്‍ മെദ്വദേവ് ഒന്നാം റൗണ്ടില്‍ പുറത്തായി. സീഡ് ചെയ്യപ്പെടാത്ത ഫ്രഞ്ച് താരമായ ബെഞ്ചമിന്‍ ബോന്‍സിയാണ് മെദ്വദേവിനെ അട്ടിമറിച്ചത്. നിലവിലെ ചാമ്പ്യന്‍ കാര്‍ലോസ് അല്‍കാരസ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഇറ്റാലിയന്‍ താരം ഫാബിയോ ഫോഗ്‌നിനിയെ തോല്‍പിച്ചു. വനിതകളില്‍ ഒന്നാം സീഡ് അറീന സബെലന്‍കയ്ക്ക് ജയത്തുടക്കം. സബലെന്‍ക നേരിട്ടുള്ള സെറ്റുകള്‍ക്ക് കാര്‍സണ്‍ ബ്രാന്‍സ്‌റ്റൈനെ തോല്‍പിച്ചു.

https://dailynewslive.in/ ദിവസങ്ങളുടെ വ്യത്യാസത്തില്‍ 3000ലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പ്. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും പുതിയ വില. ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന. ജൂണ്‍ 13ന് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചിരുന്നു. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ പിന്നിടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. രണ്ടാഴ്ച കൊണ്ട് 3000ലധികം രൂപ കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

https://dailynewslive.in/ വീണ്ടുമൊരു പുതിയ ഫീച്ചറുമായി വന്നിരിക്കുകയാണ് വാട്സ്ആപ്പ്. ‘എ.ഐ അണ്‍റീഡ് ചാറ്റ് സമ്മറി’ ഫീച്ചറിലൂടെ അണ്‍റീഡ് ചാറ്റുകളുടെ സംഗ്രഹങ്ങള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. ഗ്രൂപ്പ് ചാറ്റ് അല്ലെങ്കില്‍ സ്വകാര്യ ചാറ്റുകളിലെ അണ്‍റീഡ് ചാറ്റുകളുടെ സമ്മറി നമുക്ക് മെറ്റ എ.ഐയോട് ചോദിക്കാനുള്ള ഫീച്ചറാണിത്. റീഡ് ചെയ്യാത്ത സന്ദേശങ്ങള്‍ക്ക് പുറമെ വലിയ സന്ദേശങ്ങളുടെ സംഗ്രഹവും നല്‍കുന്നു. ഉപയോക്താക്കളുടെ മെസേജുകളെ ബുള്ളറ്റ് പോയിന്റുകളായി സംഗ്രഹിച്ച് മെറ്റ എ.ഐ നല്‍കുന്നു. ഇതിലൂടെ ചാറ്റുകള്‍ വായിക്കാതെ തന്നെ ഉള്ളടക്കം വേഗത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്നു. നിലവില്‍ പുതിയ ഫീച്ചര്‍ ലഭ്യമാകുന്നത് അമേരിക്കയില്‍ മാത്രമാണ്. ഇംഗ്ലീഷ് ഭാഷയെ മാത്രമാണ് ഇപ്പോള്‍ പിന്തുണക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ ഉള്‍പ്പെടെ കൂടുതല്‍ രാജ്യങ്ങളിലേക്കും മറ്റ് ഭാഷകളിലേക്കും ഫീച്ചര്‍ വ്യാപിപ്പിക്കും. മെറ്റക്കോ വാട്ട്‌സ്ആപ്പിനോ മെസേജുകളുടെ യഥാര്‍ത്ഥ ഉള്ളടക്കമോ ജനറേറ്റ് ചെയ്യുന്ന സംഗ്രഹങ്ങളോ കാണാന്‍ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് ഈ രീതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

https://dailynewslive.in/ മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് നിവിന്‍ പോളി. തമിഴിലും മലയാളത്തിലുമായി കൈ നിറയെ ചിത്രങ്ങളുമായി തിരക്കുകളിലാണിപ്പോള്‍ നിവിന്‍. മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് തുടക്കമെങ്കിലും പ്രേമം എന്ന ചിത്രമായിരുന്നു നിവിന് കരിയറില്‍ ബ്രേക്ക് ആയി മാറിയത്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം വന്‍ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും അല്‍ഫോന്‍സ് പുത്രനും വീണ്ടും ഒരു സിനിമയ്ക്കായി ഒരുമിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചിത്രത്തിനെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. 2013 ല്‍ പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തിലൂടെയാണ് അല്‍ഫോന്‍സും നിവിനും ആദ്യമായി ഒന്നിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ അല്‍ഫോന്‍സ് പുത്രന്‍ വന്‍ തിരിച്ചുവരവ് തന്നെയായിരിക്കും നിവിനൊപ്പമുണ്ടാകുക. 2022 ല്‍ പൃഥ്വിരാജിനെ നായകനാക്കിയൊരുക്കിയ ഗോള്‍ഡ് ആണ് അല്‍ഫോന്‍സിന്റേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം.

https://dailynewslive.in/ എമ്മാ ഗ്ലോബല്‍ ഗ്രൂപ്പ് ക്രീയേഷന്‍സ് നിര്‍മ്മിച്ച് ജിജോ സെബാസ്റ്റ്യന്‍ കഥയും, തിരക്കഥയും എഴുതി സംവിധാനം ചെയ്ത ‘ജെറിയുടെ ആണ്‍മക്കള്‍’ എന്ന മലയാള സിനിമ റിലീസിങ്ങിന് ഒരുങ്ങുന്നു. പ്രവാസി എന്‍ജിനീയറായ ജെറി ഏറെ കാലങ്ങള്‍ക്കുശേഷം അവധിക്ക് നാട്ടില്‍ വരുമ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ കെവിന്‍, ഇവാന്‍ എന്ന രണ്ട് ആണ്‍കുട്ടികളില്‍ നിന്നും, ക്ലാര എന്ന ഭാര്യയില്‍ നിന്നും നേരിടേണ്ടി വരുന്ന അപരിചിതത്വമാണ് സിനിമയുടെ കഥാതന്തു. കാരണം തേടുന്ന ജെറി, ഒടുവില്‍ ആ നിഗൂഢമായ രഹസ്യമറിയുന്നു. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായ ജെറിയുടെ വേഷത്തില്‍ ഡോ. സുരേഷ് പ്രേമും, ക്ലാരയുടെ വേഷത്തില്‍ ഐശ്വര്യ നമ്പ്യാരും വേഷമിടുന്നു, കൂടാതെ നോബി, അജിത്ത് കൂത്താട്ടുകുളം, ബിജു കലാവേദി, ജിഷിന്‍, ഷൈലജ പി. അംബു, നീതു ശിവ തുടങ്ങിയ ഇഷ്ട താരങ്ങള്‍ക്കൊപ്പം മാസ്റ്റര്‍ കെവിന്‍, മാസ്റ്റര്‍ ഇവാന്‍ എന്നി പുതുമുഖങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു.

https://dailynewslive.in/ ഇടിപരീക്ഷയില്‍ അഞ്ചില്‍ അഞ്ചു സ്റ്റാറും നേടി കരുത്തു തെളിയിച്ച് ടൊയോട്ട ഇന്നോവ ഹൈക്രോസ്. ടെസ്റ്റില്‍ മുതിര്‍ന്നവരുടേയും കുട്ടികളുടേയും സുരക്ഷയില്‍ 5 സ്റ്റാര്‍ സുരക്ഷ നേടാന്‍ ഇന്നോവ ഹൈക്രോസിനായി. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ സുരക്ഷ പരീക്ഷിച്ച ആദ്യ ടൊയോട്ട മോഡലാണ് ഇന്നോവ ഹൈക്രോസ്. ബിഎന്‍സിപിക്കു കീഴില്‍ ഇടിപരീക്ഷക്കെത്തിയ ആദ്യ എംപിവിയും ആദ്യ ഹൈബ്രിഡ് വാഹനവും ഇന്നോവ ഹൈക്രോസ് തന്നെ. മുതിര്‍ന്നവരുടെ സുരക്ഷയില്‍ സാധ്യമായ 32ല്‍ 30.47 പോയിന്റ് നേടാന്‍ ഇന്നോവ ഹൈക്രോസിന് സാധിച്ചു. മുന്നിലെ കൂട്ടിയിടി ടെസ്റ്റില്‍ 16ല്‍ 14.47 പോയിന്റാണ് നേടിയത്. അതേസമയം വശങ്ങളിലെ ഇടിയുടെ സമയത്തും(16/16) സൈഡ് പോള്‍ ടെസ്റ്റിലും മികച്ച പ്രകടനം നടത്താന്‍ ഹൈക്രോസിനായി. കുട്ടികളുടെ സുരക്ഷയില്‍ 49ല്‍ 45 പോയിന്റാണ് ഹൈക്രോസ് നേടിയത്. ഡൈനാമിക് ടെസ്റ്റിലും(24/24) സിആര്‍എസ് ഇന്‍സ്റ്റലേഷന്‍ ടെസ്റ്റിലും(12/12) മുഴുവന്‍ പോയിന്റ് നേടാന്‍ ഹൈക്രോസിന് സാധിച്ചു. വെഹിക്കിള്‍ അസസ്‌മെന്റ് ടെസ്റ്റില്‍ 13ല്‍ 9 പോയിന്റിലേക്ക് ഒതുങ്ങിയതാണ് ആകെ പോയിന്റ് കുറച്ചു കളഞ്ഞത്. 18 മാസവും മൂന്നുവയസും പ്രായമുള്ള കുട്ടികള്‍ക്ക് സമാനമായ ഡമ്മികള്‍ വെച്ചുള്ള സുരക്ഷാ പരിശോധനയും നടന്നു.

https://dailynewslive.in/ 1940 മുതല്‍ 2006 വരെയുള്ള കാലഘട്ടമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. രണ്ടാം ലോക മഹായുദ്ധത്തിനു തൊട്ടുപിന്നാലെ 2000-കളുടെ ആരംഭം വരെ ഫ്രഞ്ച് സമൂഹത്തെക്കുറിച്ചുള്ള ഒരു വീക്ഷണം ആനി എര്‍ണോ തന്റെ ഓര്‍മ്മയിലൂടെ കോര്‍ത്തിണക്കുകയാണ്. ഒരു സ്ത്രീയുടെയും അവള്‍ ജീവിച്ചിരുന്ന പരിണമിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെയും ചലനാത്മകമായ സാമൂഹിക കഥയാണിത്. ‘കാലങ്ങള്‍’. ആനി എര്‍ണോ. വിവര്‍ത്തനം – സ്മിത മീനാക്ഷി. ഡിസി ബുക്സ. വില 315 രൂപ.

https://dailynewslive.in/ പലരും ഇന്ന് നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മുടികൊഴിച്ചില്‍. ബലമില്ലാത്ത മുടി, ശിരോചര്‍മ്മത്തിലെ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ തലയുമായി ബന്ധപ്പെട്ട കാരണങ്ങള്‍ മാത്രം ചികഞ്ഞ് പോകുന്നത് മുടികൊഴിച്ചിലിന് പരിഹാരം കാണാന്‍ സഹായിക്കണമെന്നില്ല. വയറിനും കുടലിനും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ മുടികൊഴിച്ചിലിനെ സ്വാധീനിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വയറിലെ ദഹനത്തെ സഹായിക്കുന്ന സൂക്ഷ്മ ജീവികള്‍ മുതല്‍ പോഷണത്തിന്റെ ആഗീരണം വരെ പല വിഷയങ്ങള്‍ മുടികൊഴിച്ചിലിന് കാരണമായേക്കാം. വയറും തലച്ചോറും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന നിരന്തരമായ സമ്മര്‍ദം അമിതമായി മുടികൊഴിയുന്ന ടെലോജന്‍ എഫ്‌ളൂവിയം എന്ന അവസ്ഥയ്ക്ക് കാരണമാകാമെന്ന് ന്യൂട്രീഷനിസ്റ്റും വെല്‍നസ് കണ്‍സള്‍ട്ടന്റുമായ ഡോ. മേധാ കപൂര്‍ പറയുന്നു. വയറിന്റെ ആരോഗ്യത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിലെ നീര്‍ക്കെട്ടിലേക്ക് നയിക്കുന്നത് മുടിവളര്‍ച്ചയെ ബാധിക്കാം. മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ സിങ്ക്, ബയോട്ടിന്‍, വൈറ്റമിന്‍ ഡി, അയണ്‍, ബി വൈറ്റമിനുകള്‍ പോലുള്ള പോഷണങ്ങളുടെ ശരീരത്തിലേക്കുള്ള ശരിയായ ആഗീരണത്തിനും വയറിന്റെയും കുടലിന്റെയും ആരോഗ്യം മെച്ചപ്പെട്ടതായിരിക്കണം. വയറിലെ സൂക്ഷ്മാണുക്കള്‍ ചിലപ്പോള്‍ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കളും രോമകൂപങ്ങളുടെ പ്രവര്‍ത്തനത്തെ താറുമാറാക്കാറുണ്ട്. ഡിഎച്ച്ടി പോലെ കഷണ്ടിയെ നിയന്ത്രിക്കുന്ന ചില ഹോര്‍മോണുകളെ സ്വാധീനിക്കാനും വയറിലെ സൂക്ഷ്മാണുക്കള്‍ക്ക് സാധിക്കും. അനാരോഗ്യകരമായ വയര്‍ മൂലം ശരീരത്തിലെ കോര്‍ട്ടിസോണ്‍ തോത് ഉയര്‍ന്നാലും മുടികൊഴിച്ചിലിന്റെ തോത് വര്‍ദ്ധിക്കാം. മദ്യം, പഞ്ചസാര, കാപ്പി, പായ്ക്ക് ചെയ്തതും സംസ്‌കരിച്ചതുമായ ഭക്ഷണം എന്നിങ്ങനെയുള്ള ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുന്നത് വയറിന്റെ ആരോഗ്യത്തെ കാത്തുരക്ഷിക്കും. കൂടുതല്‍ ഫൈബറും പ്രോബയോട്ടിക്കുകളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതും സഹായകമാണ്. വെളുത്തുള്ളി, പഴം, ഉള്ളി, പുളിപ്പിച്ച ഭക്ഷണങ്ങളായ ദോശ, ഇഡ്‌ലി എന്നിവയും വയറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 85.63, പൗണ്ട് – 117.67, യൂറോ – 100.85, സ്വിസ് ഫ്രാങ്ക് – 108.12, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.36, ബഹറിന്‍ ദിനാര്‍ – 227.11, കുവൈത്ത് ദിനാര്‍ -280.55, ഒമാനി റിയാല്‍ – 222.72, സൗദി റിയാല്‍ – 22.83, യു.എ.ഇ ദിര്‍ഹം – 23.32, ഖത്തര്‍ റിയാല്‍ – 23.52, കനേഡിയന്‍ ഡോളര്‍ – 62.96.

*യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് ജപ്പാന്‍*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -1*

ജപ്പാനിലെ ഒസാക്കയില്‍ സ്ഥിതി ചെയ്യുന്ന ഒരു തീം പാര്‍ക്കാണ് യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് ജപ്പാന്‍ . 2001 മാര്‍ച്ച് 31 ന് ആരംഭിച്ച ഈ തീം പാര്‍ക്ക് ലോകമെമ്പാടുമുള്ള ആറ് യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് തീം പാര്‍ക്കുകളില്‍ ഒന്നാണ്. കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്‌സിന് പുറത്ത് തുറന്ന ആദ്യത്തേ പാര്‍ക്ക് കൂടിയാണിത്. എന്‍ബിസി യൂണിവേഴ്‌സലിന്റെ പൂര്‍ണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ യുഎസ്‌ജെ എല്‍എല്‍സിയുടെ ഉടമസ്ഥതയിലുള്ളതും പ്രവര്‍ത്തിപ്പിക്കുന്നതും ഈ പാര്‍ക്കാണ് .

യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് ഫ്‌ലോറിഡയോട് സമാനമായ ലേഔട്ടാണ് ഈ പാര്‍ക്കിലുള്ളത്. കൂടാതെ യൂണിവേഴ്‌സല്‍ ഒര്‍ലാന്‍ഡോയില്‍ നിന്നും യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് ഹോളിവുഡില്‍ നിന്നുമുള്ള തിരഞ്ഞെടുത്ത ആകര്‍ഷകമായ പലതും ഇവിടെ എത്തിയാല്‍ കാണാന്‍ കഴിയും. മനസ്സിന് കുളിര്‍മയേഴുന്ന പല കാഴ്ചകളും നമുക്കിവിടെ കാണാനും അതിലുപരി അതെല്ലാം ആസ്വദിക്കാനും കഴിയും.

ആദ്യ വര്‍ഷം തന്നെ 11 ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ ഈ പാര്‍ക്ക് സന്ദര്‍ശിച്ചു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അക്കാലത്ത് 10 ദശലക്ഷം സന്ദര്‍ശകരെ ഏറ്റവും വേഗത്തില്‍ കണ്ടുമുട്ടിയ തീം പാര്‍ക്കായി ഇത് മാറി. 2023-ല്‍ ഈ പാര്‍ക്ക് 16 ദശലക്ഷം സന്ദര്‍ശകരെ സ്വീകരിച്ചു. മാജിക് കിംഗ്ഡത്തിനും ഡിസ്‌നിലാന്‍ഡിനും പിന്നില്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച തീം പാര്‍ക്കും ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച തീം പാര്‍ക്കും ആയി ഇത് മാറി .ഈ പാര്‍ക്ക് 54 ഹെക്ടര്‍ അഥവാ 130 ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു

യൂണിവേഴ്‌സല്‍ വണ്ടര്‍ലാന്‍ഡ് കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വേണ്ടിയുള്ള ഒരു വിഭാഗമാണ്. 2012 മാര്‍ച്ചില്‍ തുറന്ന ഇതില്‍ സ്‌നൂപ്പി സ്റ്റുഡിയോസ്, ഹലോ കിറ്റിയുടെ ഫാഷന്‍ അവന്യൂ, സെസേം സ്ട്രീറ്റ് ഫണ്‍ സോണ്‍ എന്നിവയുള്‍പ്പെടെ മൂന്ന് തീം സബ്-സോണുകള്‍ ഉള്‍പ്പെടുന്നു.

സ്‌നൂപ്പി സ്റ്റുഡിയോസ് പീനട്ട്‌സ് കോമിക് സ്ട്രിപ്പിനെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്‌നൂപ്പി സ്റ്റുഡിയോസ് യഥാര്‍ത്ഥത്തില്‍ സ്വന്തമായി ഒരു പ്രത്യേക പ്രദേശമായിരുന്നു, 2001 ഏപ്രിലില്‍ പാര്‍ക്കുമായി ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു തുടര്‍ന്ന് 2012 ല്‍ യൂണിവേഴ്‌സല്‍ വണ്ടര്‍ലാന്‍ഡിലേക്ക് മാറി.

സെസേം സ്ട്രീറ്റ് ഫണ്‍ സോണ്‍ കൂടിയുണ്ട് ഈ പാര്‍ക്കില്‍.കുട്ടികളുടെ ടെലിവിഷന്‍ പരമ്പരയായ സെസേം സ്ട്രീറ്റിനെ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ‘സെസേം സ്ട്രീറ്റ് പ്ലാസ’, ‘സെസേം സെന്‍ട്രല്‍ പാര്‍ക്ക്’, ‘എല്‍മോസ് ഇമാജിനേഷന്‍ പ്ലേലാന്‍ഡ്’ എന്നിങ്ങനെ മൂന്ന് ഉപമേഖലകളായി ഇത് തിരിച്ചിരിക്കുന്നു.

പാര്‍ക്കില്‍ സ്ഥിരമായി സീസണല്‍ ആകര്‍ഷണങ്ങളും ഷോ ഓവര്‍ലേകളും ഇന്‍സ്റ്റാള്‍ ചെയ്യുന്നു. ഹാലോവീന്‍ ഹൊറര്‍ നൈറ്റ്‌സ് , ക്രിസ്മസ്, ഈസ്റ്റര്‍, സമ്മര്‍, കൂള്‍ ജപ്പാന്‍ എന്നിവ അവയില്‍ ചിലതാണ്. പാര്‍ക്കിന്റെ ‘കൂള്‍ ജപ്പാന്‍’ സീസണില്‍ പ്രധാനമായും ഉള്ളത് ജനപ്രിയ ജാപ്പനീസ് ആനിമേഷന്‍, വീഡിയോ ഗെയിം ഫ്രാഞ്ചൈസികളെ അടിസ്ഥാനമാക്കിയുള്ളതാണ്, അവയില്‍ സൈലര്‍ മൂണ്‍ , നിയോണ്‍ ജെനസിസ് ഇവാഞ്ചലിയന്‍, ഷിന്‍ ഗോഡ്സില്ല, അറ്റാക്ക് ഓണ്‍ ടൈറ്റന്‍ , വണ്‍ പീസ് , ഡിറ്റക്റ്റീവ് കോനന്‍ , ലുപിന്‍ III , മോണ്‍സ്റ്റര്‍ ഹണ്ടര്‍ , ഫൈനല്‍ ഫാന്റസി എഇവ ഉള്‍പ്പെടുന്നു.

കേട്ടറിഞ്ഞതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായി മറ്റനവധി കാഴ്ചകള്‍ കൂടി ഇവിടെയുണ്ട്. പറഞ്ഞറിയിക്കാന്‍ കഴിയാത്ത കാഴ്ചകളുടെ വിസ്മയ അനുഭവങ്ങള്‍ കണ്ടു തന്നെ അറിയണം. ഓരോ യാത്രയും അവിസ്മരണീയമാക്കാന്‍ കൊതിക്കുന്ന നമുക്ക് പുതിയൊരു അനുഭവം തന്നെ സമ്മാനിക്കും ജപ്പാനിലെ ഒസാക്കയില്‍ സ്ഥിതി തീം പാര്‍ക്കായ യൂണിവേഴ്‌സല്‍ സ്റ്റുഡിയോസ് ജപ്പാന്‍.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*