പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി. നിരവധി ഫീച്ചറുകളോടെ എഡ്ജ് 60 ഫൈവ് ജി സ്മാര്‍ട്ട്ഫോണ്‍ ആണ് വിപണിയില്‍ അവതരിപ്പിച്ചത്. എഡ്ജ് 60 സീരീസിലെ ഏറ്റവും പുതിയ മോഡലാണിത്. എഡ്ജ് 60 പ്രോ, എഡ്ജ് 60 സ്റ്റൈലസ്, എഡ്ജ് 60 ഫ്യൂഷന്‍ എന്നിവയാണ് സീരീസിലെ മറ്റു ഫോണുകള്‍. എഡ്ജ് 60 ഫൈവ് ജി ഒരൊറ്റ സ്റ്റോറേജ് വേരിയന്റില്‍ ലഭ്യമാണ്. 5500എംഎഎച്ച് ബാറ്ററിയാണ് ഇതിന് കരുത്തുപകരുക. 50എംപി സെല്‍ഫി കാമറ, മികച്ച 12ജിബി റാം എന്നിവയാണ് മറ്റു സവിശേഷതകള്‍. 12ജിബി റാമും 256ജിബി സ്റ്റോറേജും ഉള്ള മോട്ടോറോള എഡ്ജ് 60 ന്റെ വില 25,999 രൂപയാണ്. ഉപഭോക്താക്കള്‍ക്ക് ആകര്‍ഷകമായ രണ്ട് കളര്‍ ഓപ്ഷനുകള്‍ ലഭ്യമാണ്. ജിബ്രാള്‍ട്ടര്‍ സീ, പാന്റോണ്‍ ഷാംറോക്ക് എന്നിവയാണ് രണ്ടു കളറുകള്‍. ജൂണ്‍ 17 ന് ആദ്യ വില്‍പ്പന നടക്കും. ഫ്ലിപ്പ്കാര്‍ട്ട്, മോട്ടോറോള ഇ-സ്റ്റോര്‍, റിലയന്‍സ് ഡിജിറ്റല്‍ എന്നിവയിലൂടെ ഫോണ്‍ ലഭ്യമാകും. പ്രാരംഭ വില്‍പ്പനയില്‍ 1,000 രൂപ കിഴിവ് വാഗ്ദാനം ചെയ്യുന്നു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan