പാക് ഭീകരത തുറന്ന് കാട്ടാനും ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാനും എൻസിപി ശരദ് പവാർ ഘടകം എംപി സുപ്രിയ സുലെ അധ്യക്ഷയായ സംഘം ഇന്ന് പുറപ്പെടും. മുൻ വിദേശകാര്യമന്ത്രി വി മുരളീധരനും സംഘത്തിലുണ്ട്. ദക്ഷിണാഫ്രിക്ക, ഖത്തർ, ഈജിപ്ത്, എത്യോപിയ എന്നീ രാജ്യങ്ങളിലാണ് സന്ദർശനം നടത്തുക. ഇന്നലെ പുറപ്പെട്ട ബിജെപി എം പി ബൈജയന്ത് പാണ്ഡയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ബഹറിനിലെത്തും. ശിവസേന എം പി ശ്രീകാന്ത് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ യു എ ഇ പര്യടനം പൂർത്തിയായിട്ടുണ്ട്. ഡി എം കെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് റഷ്യൻ പര്യടനം പൂർത്തിയാക്കും എന്നുമാണ് വിവരം.