മനുഷ്യര്‍ക്കിടയിലെ ബന്ധങ്ങളില്‍ ഏറെയും വിചിത്രസങ്കീര്‍ണ്ണങ്ങളാണ്. അകപ്പെട്ടവര്‍ക്കോ അകംപെട്ടവര്‍ക്കോപോലും അതിന്റെ കുരുക്കഴിച്ചെടുക്കുക പ്രയാസം. പുറത്തുനിന്ന് നോക്കുന്നതുപോലെയല്ല അവയൊന്നും. സവിശേഷമായ അക്കങ്ങളാലും ദുരൂഹമായ വിരല്‍നീക്കങ്ങളാലുമാത്രം തുറപ്പെടുന്ന പൂട്ടുകളിലാണ് മിക്കതും. ചിലതെങ്കിലും രക്തമിറ്റിച്ചുമാത്രം തുറക്കാവുന്നതുമാണ്. ഇവിടെ പാടെ പുട്ടിപ്പോയ മിഴികള്‍ പരല്പേരില് തുറക്കുകയാണ് രണ്ട് സ്ത്രീകള്‍. ചെന്നെത്തുന്നത് ലഹരിപിടിപ്പിക്കുന്ന നിത്യവിഷാദിയായ പ്രണയത്തിന്റെ പ്രഹേളികയില്‍. സ്വയം തെളിഞ്ഞുകാണുന്ന കണ്ണാടിത്തുരുത്തില്‍. പ്രണയവിരഹങ്ങള്‍ നിണസമാനമായൊഴുകുന്ന ഉദ്യേഗത്തിന്റെ മഞ്ഞുമൂടിയ വന്യജീവിതങ്ങളിലേക്ക്, ഇരുണ്ട മനോമണ്ഡലങ്ങളിലേക്ക് വായനക്കാരെ വലിച്ചിടുന്നു. ‘ഉടല്‍മുനമ്പ്’. ശിവപ്രസാദ് പി. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 189 രൂപ.