മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ഡാമിൻ്റെ അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതാണ് കോടതി പരിഗണിച്ചത്. പുതിയ ഡാം എന്ന ആശയത്തിൽ കേരളം ഇപ്പോഴും ഉറച്ച് നിൽക്കുന്നെന്നും
തമിഴ്നാടിന് ആവശ്യമായ ജലവും ഉറപ്പാക്കുമെന്നും റോഷി അഗസ്റ്റിൻ പ്രതികരിച്ചു. മരം മുറി കാര്യത്തിൽ അന്തിമ അനുമതി നൽകേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്. കേരളത്തിൻ്റെ നിർദ്ദേശങ്ങൾ അറിയിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മുല്ലപ്പെരിയാർ അണക്കെട്ടിൽ അറ്റകുറ്റപണി നടത്താനുള്ള മേൽനോട്ട സമിതി നിർദേശം നടപ്പാക്കാനാണ് കേരളത്തിനും തമിഴ്നാടിനും സുപ്രീംകോടതി നിർദേശം നല്‍കിയിരിക്കുന്നത്. ഡാമിന്റെ വികസനത്തിന് മരംമുറിക്കാനുള്ള നടപടികൾ തുടങ്ങാൻ കേരളത്തോടും കേന്ദ്രത്തോടും കോടതി ഉത്തരവിട്ടു. മേൽനോട്ട സമിതി പ്രശ്നപരിഹാരം വൈകിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കോടതി രൂക്ഷ വിമർശനം ഉയർത്തി. രാഷ്ട്രീയ തർക്കങ്ങൾ ഉന്നയിക്കേണ്ടെന്ന കർശന താക്കീതും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് നൽകി.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നൽകിയ നിർദേശങ്ങൾ കേരളത്തിന് തിരിച്ചടിയല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ
