കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫിനെ തിരഞ്ഞെടുത്തതുൾപ്പെടെയുള്ള ഹൈക്കമാന്റിന്റെ തീരുമാനം പാർട്ടിക്ക് ഗുണകരമെന്ന് രമേശ് ചെന്നിത്തല. ഊർജസ്വലമായ നേതൃത്വത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. യുവാക്കളെ അടക്കം പരിഗണിക്കുന്ന നല്ലൊരു പട്ടികയാണ് പുറത്തുവന്നത്. കേരളത്തിലെ കോൺഗ്രസിനെ കുറിച്ച് കുറച്ച് ദിവസമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന തീരുമാനം കൂടിയാണിത് എന്നും ചെന്നിത്തല പറഞ്ഞു.
കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫിനെ തിരഞ്ഞെടുത്തതുൾപ്പെടെയുള്ള ഹൈക്കമാന്റിന്റെ തീരുമാനം പാർട്ടിക്ക് ഗുണകരമെന്ന് രമേശ് ചെന്നിത്തല
