പ്രായമാകുമ്പോള്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെപ്പോലെ തന്നെ വന്‍കുടലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഇത് കോളന്‍ അഥവാ വന്‍കുടല്‍ അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഏത് പ്രായത്തിലും കോളന്‍ കാന്‍സര്‍ വികസിക്കാമെങ്കിലും, 50 വയസിനു മുകളിലുള്ളവരില്‍ ഇത് വളരെ സാധാരണമാണ്. കൂടാതെ, പ്രായത്തിനനുസരിച്ച് പ്രീകാന്‍സര്‍ പോളിപ്സിന്റെ വ്യാപനവും വര്‍ധിക്കുന്നു. അമ്പതു കഴിഞ്ഞവരില്‍ 40 ശതമാനത്തിലധികം ആളുകളിലും പ്രീകാന്‍സര്‍ പോളിപ്സ് സാന്നിധ്യമുണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇവയുടെ അസാധാരണമായ വളര്‍ച്ചയാണ് കാന്‍സര്‍ ആയി രൂപപ്പെടുന്നത്. കൊളോനോസ്കോപ്പിയിലൂടെ പ്രീകാന്‍സര്‍ പോളിപ്സ് നേരത്തെ കണ്ടെത്താനും കാന്‍സറായി വികസിക്കുന്നതിനു മുന്‍പ് നീക്കം ചെയ്യാനും സഹായിക്കും. വന്‍കുടലിന്റെ ആരോഗ്യത്തിന് ഏറ്റവും പ്രധാനം ഡയറ്റ് തന്നെയാണ്. പ്രോസസ്ഡ് ഭക്ഷണങ്ങള്‍ പോലെ തന്നെ ഷുഗറി സ്നാക്സ്, സോഫ്റ്റ് ഡ്രിങ്ക്സ് വൈറ്റ് ബ്രെഡ് പോലുള്ളവയും ഡയറ്റില്‍ പതിവാക്കുന്ന ശീലം കുറയ്ക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കും. പകരം നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. കൂടാതെ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഒലിവ് ഓയില്‍, സാല്‍മണ്‍, അവോക്കാഡോ, നട്സ് എന്നിവ നിങ്ങളുടെ വാര്‍ദ്ധക്യത്തെ ആരോഗ്യമുള്ളതാക്കും. വ്യായാമം ശരീരഭാരം ക്രമീകരിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും മാത്രമല്ല, കോളന്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ചില കാന്‍സറുകളും അപകടസാധ്യത കുറയ്ക്കുകയും ചെയ്യും. ദിവസവും 30 മിനിറ്റ് വ്യായാമത്തിനായി മാറ്റിവയ്ക്കാം. വന്‍കുടലിന്റെ ആരോഗ്യത്തിന് ജലാംശം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. അല്ലെങ്കില്‍, വന്‍കുടല്‍ കൂടുതല്‍ വെള്ളം ആഗിരണം ചെയ്യേണ്ടിവരും. കൂടാതെ ആരോഗ്യകരമായ വാര്ദ്ധക്യത്തിന് മദ്യപാനവും പുകവലിയുടെ ഉപേക്ഷിക്കുന്നത് ഗുണം ചെയ്യും.