ഓരോ വായനയിലും ഓരോ അനുഭവങ്ങള്‍ നല്കുന്ന കവിതകള്‍. താന്‍ കടന്ന് പോയ ജീവിതവും കണ്ടുമുട്ടിയ മനുഷ്യരും നടന്നു നീങ്ങിയ വഴികളും ഓര്‍മ്മകളായ കാലഘട്ടവും ഒരു പുസ്തകത്തില്‍ അടയാളപ്പെടുത്തുമ്പോള്‍ കവിതകളിലൂടെ തന്റെ ജീവിതം പറയാന്‍ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. വളരെ ലളിതമായ അവതരണത്തിലൂടെ വായനക്കാരന്റെ മനസിലേക്ക് ആഴ്ന്നിറങ്ങാന്‍ പാകത്തിന് ചിട്ടപ്പെടുത്തിയ വരികള്‍ പൂര്‍ണ്ണ സംതൃപ്തി നല്‍കുന്നുണ്ട്. ‘ആരാണ് നീ’ എന്ന ഈ പുസ്തകം കവിതകളിലൂടെ ഒരു വലിയ കഥ പറയുന്നുണ്ട് നാം ഓരോരുത്തരും അനുഭവിച്ചുതീര്‍ത്ത നമ്മുടെ ജീവിത കഥ!. ‘ആരാണ് നീ’. സാന്‍ജോ സൈമണ്‍. കേരള ബുക് സ്റ്റോര്‍ പബ്ളിഷേഴ്സ്. വില 142 രൂപ.
ആരാണ് നീ
