വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ 55 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് എംജി വിന്‍ഡ്സര്‍ ഇവി പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. മെയ് മാസത്തില്‍ കമ്പനി പുതിയ എംജി വിന്‍ഡ്സര്‍ ഇവി പുറത്തിറക്കിയേക്കും. എംജി വിന്‍ഡ്സര്‍ ഇവിയില്‍ 38 കിലോവാട്ട്അവര്‍ ലിഥിയം-അയണ്‍-ഫോസ്ഫേറ്റ് ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 331 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ഈ ബാറ്ററിക്ക് കഴിയും. അതേസമയം, വരാനിരിക്കുന്ന പുതിയ വിന്‍ഡ്സര്‍ ഇവിയില്‍ നല്‍കിയിരിക്കുന്ന 55 കിലോവാട്ട്അവര്‍ ബാറ്ററി ഒറ്റ ചാര്‍ജില്‍ ഏകദേശം 500 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. പുതിയ വിന്‍ഡ്സര്‍ ഇവിയില്‍ അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം നല്‍കാനും കഴിയും. വെറും 6 മാസത്തിനുള്ളില്‍ 20,000 യൂണിറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ വിറ്റഴിച്ചുകൊണ്ട്, ഈ നാഴികക്കല്ല് പിന്നിട്ട രാജ്യത്തെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറായി എംജി വിന്‍ഡ്സര്‍ മാറി. വിന്‍ഡ്സര്‍ ഇവി നിരയില്‍ എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസെന്‍സ് എന്നീ മൂന്ന് വകഭേദങ്ങളുണ്ട്. യഥാക്രമം 14 ലക്ഷം, 15 ലക്ഷം, 16 ലക്ഷം രൂപയാണ് വില.
വലിയ ബാറ്ററിയില്‍ എംജി വിന്‍ഡ്സര്‍ ഇവി എത്തുന്നു
