മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് യു ജി സിയുടെ വലിയ അംഗീകാരം ലഭിച്ചു. യു ജി സി യുടെ നമ്പർ 1 കാറ്റഗറിയിൽ ഉൾപ്പെടുത്തി അറിയിപ്പ് വന്നെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിച്ചതോടെ രാജ്യത്തെ എണ്ണപ്പെട്ട മികച്ച സര്‍വ്വകലാശാലകളിലൊന്നായി എം ജി മാറുകയാണെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കാറ്റഗറി 1 ഗ്രേഡഡ് ഓട്ടോണമി ലഭിച്ചതോടെ സര്‍വ്വകലാശാലയ്ക്ക് നൂതന പാഠ്യപദ്ധതികളും പ്രോഗ്രാമുകളും അനുസ്യൂതം വിഭാവനം ചെയ്ത് നടപ്പിലാക്കുന്നതിനും കൂടുതല്‍ മികവിലേക്ക് പ്രയാണം ചെയ്യുന്നതിനും സാധിക്കുമെന്നും ആർ ബിന്ദു വിവരിച്ചു.
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് യു ജി സിയുടെ വലിയ അംഗീകാരം ലഭിച്ചു
