ചാംപ്യന്‍സ് ട്രോഫിയിലെ മിന്നുന്ന പ്രകടനത്തിന് ശേഷം നാട്ടിലെത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ തന്റെ യാത്രകള്‍ക്ക് കൂട്ടായി റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി. ഏകദേശം 3.5 കോടി രൂപയാണ് ഓട്ടോബയോഗ്രഫിയ്ക്ക് എക്സ് ഷോറൂം വില. ബ്ലാക്ക് ഷെയ്ഡാണ് വാഹനത്തിനായി അക്ഷര്‍ പട്ടേല്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അഹമ്മദാബാദിലെ ലാന്‍ഡ് റോവര്‍ കാര്‍ഗോ മോട്ടോഴ്സില്‍ നിന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ പുതുവാഹനത്തിന്റെ ഡെലിവറി സ്വീകരിച്ചത്. 2017 ലാണ് അക്ഷര്‍ പട്ടേല്‍ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാങ്ങിയത്. സ്റ്റാന്‍ഡേര്‍ഡ് വീല്‍ ബേസ്, ലോങ്ങ് വീല്‍ ബേസ് എന്നിങ്ങനെ രണ്ടു ബോഡി സ്റ്റെലില്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി ലഭ്യമാണ്. 3.0എല്‍ ഇഗ്നീനിയം ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് വാഹനത്തിനു കരുത്തേകുന്നത്. 384 എച്ച് പി പവറും 550 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും. 5.7 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ കഴിയും. കൂടിയ വേഗം 242 കിലോമീറ്ററാണ്.
റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി സ്വന്തമാക്കി അക്ഷര്‍ പട്ടേല്‍
