ചുരുങ്ങിയ നാളുകള്‍ കൊണ്ട് മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ നടനാണ് ലുക്മാന്‍ അവറാന്‍. സഹനടനായി തുടങ്ങി നായക നിരയിലേക്കുയര്‍ന്ന താരം ഇതിനകം ഒട്ടേറെ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം കോളേജ് കുമാരനായി എത്തുന്ന ‘അതിഭീകര കാമുകന്‍’ സിനിമയുടെ പൂജ നടന്നു. ദൃശ്യ രഘുനാഥാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. പാലക്കാട്, ഊട്ടി, നെല്ലിയാമ്പതി എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. റൊമാന്റിക് കോമഡി ജോണറില്‍ ഉള്ളതാണ് ചിത്രം. കാര്‍ത്തിക്, മനോഹരി ജോയ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഒരു ഫീല്‍ഗുഡ് കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. പിങ്ക് ബൈസണ്‍ സ്റ്റുഡിയോസ്, കള്‍ട്ട് ഹീറോസ് എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്നീ ബാനറുകളില്‍ ദീപ്തി ഗൗതം, ഗൗതം താനിയില്‍, സിസി നിഥിന്‍, സുജയ് മോഹന്‍രാജ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘കൊറോണ ധവാന്‍’ സിനിമയ്ക്ക് ശേഷം സിസി നിഥിനും ഗൗതം താനിയിലും ചേര്‍ന്നാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.