ആണ്‍പെണ്‍ വ്യത്യാസമില്ലാതെ മലയാളികളുടെ യാത്രാ ആഭിമുഖ്യം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്. ജീവിതം അന്നന്ന് ആസ്വദിക്കുക എന്നതാണ് ഇപ്പോള്‍ മനുഷ്യരുടെ കാഴ്ച്ചപ്പാട്. കോവിഡ് കാലത്തെ അടച്ചിരുപ്പ് ആളുകളുടെ കാഴ്ച്ചപ്പാട് മാറ്റിമറിച്ചു. ചെറിയ ചെറിയ യാത്രകള്‍ക്ക് യാത്രാ കൈ പുസ്തകങ്ങള്‍ ആവശ്യമാണ്. അനിഷിന്റെ നെല്ലിയാമ്പതി പുസ്തകം പ്രസക്തമാവുന്നത് ഈയൊരു സാഹചര്യത്തിലാണ്. കൊല്ലങ്കോട്ടുനിന്ന് പുറപ്പെട്ട യാത്ര നെല്ലിയാമ്പതിയിലെ മലമുഴക്കി വേഴാമ്പലില്‍ അവസാനിക്കുന്നു. ‘നെല്ലിയാമ്പതിയിലേയ്ക്കൊരു ബുള്ളറ്റ് യാത്ര’. അനിഷ്.എ. ടെല്ബ്രെയ്ന് ബുക്സ്. വില 104 രൂപ.