കലയും ജീവിതവും ഇഴുകിച്ചേര്‍ന്ന ഒരുത്സവത്തിലെന്ന പോലെ കനമുക്ക് ഷിബു ചക്രവര്‍ത്തിയുടെ അനുഭവങ്ങളില്‍ പങ്കു ചേരാം. എന്താണു ജീവിതം? എല്ലാ തൃഷ്ണകളില്‍നിന്നുമൊഴിഞ്ഞ് സ്ഥിത പ്രജ്ഞത്വത്തോടെ സുഖദുഃഖങ്ങളെ ഒരേ മനസ്സോടെ കണ്ട് സ്വന്തം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതോ? അതോ ഒരു അഗാധഗര്‍ത്തത്തിന്റെ വക്കില്‍നിന്നുള്ള ഉന്മാദനൃത്തമോ? ജീവിതത്തെ കലയും കലയെ ജീവിതവുമാക്കുന്ന ഒരാളുടെ അനുഭവങ്ങളറിയുമ്പോള്‍ ഇങ്ങനെ ചില ചോദ്യങ്ങള്‍ നാം സ്വയം ചോദിച്ചു എന്നുവരാം. ഒരുപക്ഷേ ഉത്തരം കിട്ടിയില്ലെങ്കില്‍പ്പോലും നമുക്കവ അവഗണിക്കാനാവില്ല. തുറന്ന മനസ്സോടെ തെളിച്ചമുള്ള ഭാഷയില്‍ അനുഭവങ്ങളെ വെളിപ്പെ ടുത്തുന്ന ഈ പുസ്തകം മറുപടികളല്ല, ചോദ്യങ്ങളാണ് നമുക്കായി കരുതിവച്ചിരിക്കുന്നത്. അവ നമ്മുടെ ജീവിതത്തെയും ആഴപ്പെടുത്തും എന്നുറപ്പ്. ‘പിച്ചകപ്പൂങ്കാവുകള്‍ക്കുമപ്പുറം’. ഷിബു ചക്രവര്‍ത്തി. ടെല്‍ബ്രെയിന്‍ ബുക്‌സ്. വില 313 രൂപ.