S1 yt cover

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റായുള്ള ഡൊണാള്‍ഡ് ട്രംപിന്റെ രണ്ടാംവരവ് ഭയാനകമാണെന്ന് ഹോളിവുഡ് സംവിധായകനും ടൈറ്റാനിക്, അവതാര്‍ തുടങ്ങിയ ക്ലാസിക്കുകള്‍ക്ക് പേരുകേട്ട ചലച്ചിത്ര നിര്‍മ്മാതാവുമായ ജെയിംസ് കാമറൂണ്‍. മാന്യമായ എല്ലാ കാര്യങ്ങളില്‍നിന്നുമുള്ള തിരിച്ചുപോക്കാണ് ട്രംപിന്റെ വരവോടെ സംഭവിച്ചിട്ടുള്ളതെന്നും താന്‍ ന്യൂസിലാന്റിലേക്ക് താമസം മാറുകയാണെന്നും ജെയിംസ് കാമറൂണ്‍ വ്യക്തമാക്കി.

https://dailynewslive.in/ സെക്രട്ടറിയേറ്റ് കെട്ടിടം പുതുക്കിപ്പണിയാന്‍ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍. അടിയന്തരമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും രണ്ടാം നമ്പര്‍ അനക്സ് കെട്ടിടത്തിന്റെ വിപുലീകരണം വേഗത്തിലാക്കാനും ഉദ്യോഗസ്ഥ തല യോഗത്തില്‍ തീരുമാനമായി. സെക്രട്ടേറിയറ്റ് വളപ്പിനകത്തെ നായശല്യത്തിന് പരിഹാരം അടക്കം നിവരധി നിര്‍ദ്ദേശങ്ങളാണ് അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന യോഗം പരിഗണിച്ചത്.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 28 ലെ വിജയി : സലീഷ്.പി.എസ്, പടിയം, കണ്ടശ്ശാങ്കടവ് പോസ്റ്റ്, തൃശൂര്‍*

https://dailynewslive.in/ സമൂഹത്തില്‍ ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് സിനിമയ്ക്കും പങ്കുണ്ടാകാമെന്നും എന്നാല്‍ എല്ലാം ഉത്ഭവിച്ചത് സിനിമയില്‍ നിന്നാണ് എന്ന് പറയരുതെന്നും കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ സമൂഹം ഒന്നായി രംഗത്ത് ഇറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു.

https://dailynewslive.in/ താമരശ്ശേരിയിലെ വിദ്യാര്‍ത്ഥി ഷഹബാസിന്റെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. നഞ്ചക്ക് കൊണ്ടുള്ള ആക്രമണത്തിലാണ് ഷഹബാസിന് പരിക്കേറ്റതെന്ന് പോലീസ് പറയുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളുടേയും ദൃക്സാക്ഷികളുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലേക്ക് പൊലീസെത്തിയത്. ഷഹബാസിനെ ആക്രമിച്ച അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

https://dailynewslive.in/ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ കൊന്നത് കൃത്യമായ ഗൂഢാലോചന നടത്തിയ ശേഷമെന്ന് തെളിവുകള്‍. പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാര്‍ഥികളില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുമുണ്ട്. വിദ്യാര്‍ഥികളെന്നതിനപ്പുറം കൃത്യമായ ക്രിമിനല്‍ മനസ്സോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും പുറത്തുവന്ന തെളിവുകളില്‍നിന്ന് വ്യക്തമാകുന്നു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*