P14 yt cover

https://dailynewslive.in/ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞു. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വനിത പ്രവര്‍ത്തകരുമായി പൊലീസ് വാക്കേറ്റവുമുണ്ടായി. നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയില്ല.

https://dailynewslive.in/ ആശാവര്‍ക്കര്‍മാര്‍ 18 ദിവസങ്ങളായി സെക്രട്ടറിയേറ്റിനുമുന്നില്‍ നടത്തുന്ന സമരം അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാകണമെന്ന് കേരള സര്‍ക്കാരിനോട് എഴുത്തുകാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ആരോഗ്യപരിപാലനരംഗത്ത് ആശാവര്‍ക്കര്‍മാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും കോവിഡ് കാലത്ത് സംസ്ഥാനത്തെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും പ്രധാന കണ്ണിയായിരുന്നു ആശാവര്‍ക്കര്‍മാരെന്നും അവരോട് ഒരു നിമിഷം വൈകാതെ ചര്‍ച്ച ആരംഭിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കണമെന്നും ബന്ധപ്പെട്ട എല്ലാവരോടും എഴുത്തുകാര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 26 ലെ വിജയി : ധന്യാ സുഭാഷ് , ആലപ്പാട്, തൃശ്ശൂര്‍*

https://dailynewslive.in/ സംസ്ഥാനത്തെ ആശാ വര്‍ക്കര്‍മാരുടെ ജനുവരി മാസത്തെ ഓണറേറിയം കുടിശ്ശിക അനുവദിച്ചു. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികയും സംസ്ഥാന സര്‍ക്കാര്‍ തീര്‍ത്തു. സെക്രട്ടേറിയേറ്റ് പടിക്കല്‍ ആശ വര്‍ക്കര്‍മാരുടെ സമരം തുടങ്ങി 18ാം ദിവസമാണ് സര്‍ക്കാര്‍ നടപടി. ഇന്‍സെന്റീവിലെ കുടിശ്ശികയും കൊടുത്തു തീര്‍ത്തു. അതേസമയം സമരക്കാര്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളില്‍ ഒന്ന് മാത്രമാണ് കുടിശിക തീര്‍ക്കണമെന്നതെന്നും ഓണറേറിയം വര്‍ധനയാണ് പ്രധാന ആവശ്യമെന്നും വ്യക്തമാക്കിയ സമരക്കാര്‍ സമരം തുടരുമെന്നും പറഞ്ഞു.

https://dailynewslive.in/ പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും പുതിയ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങള്‍ നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവില്‍ നിര്‍ദേശിച്ചു. തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും സര്‍ക്കുലര്‍ നല്‍കണമെന്നും സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.

https://dailynewslive.in/ കെ പി സി സി രാഷ്ട്രീയകാര്യ സമിതി വെട്ടിച്ചുരുക്കും. അംഗങ്ങളുടെ എണ്ണം പത്തായി കുറയ്ക്കും. കേരളത്തിന്റെ ചുമതലയുള്ള ദീപ ദാസ് മുന്‍ഷിയുടെ റിപ്പോര്‍ട്ട് തല്‍ക്കാലം പരിഗണിക്കില്ലെന്നാണ് വിവരം. എന്നാല്‍ വര്‍ക്കിംഗ് പ്രസിഡനറ് പദവിയില്‍ അഴിച്ചുപണി വരുമെന്നാണ് സൂചന. കേരളനേതാക്കളുടെ യോഗം നാളെ വൈകിട്ട് പുതിയ എഐസിസി ആസ്ഥാനത്ത് ചേരും.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കെപിസിസി അധ്യക്ഷനെ മാറ്റുമെന്ന വാര്‍ത്തകള്‍ക്കിടെ കഴിഞ്ഞ മൂന്നര വര്‍ഷമായി സുധാകരന് കീഴില്‍ പാര്‍ട്ടി ശക്തമാണെന്ന വാദവുമായി പാര്‍ട്ടിയില്‍ ഒരു വിഭാഗം നേതാക്കള്‍. കെപിസിസിയിലും ഡിസിസികളിലും അഴിച്ചുപണി നടക്കേണ്ടതിന് പകരം പാര്‍ട്ടി അധ്യക്ഷനെ തന്നെ മാറ്റുന്നത് ശരിയല്ലെന്നാണ് സുധാകരനെ അനുകൂലിക്കുന്നവരുടെ പക്ഷം.

https://dailynewslive.in/ പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് സി കൃഷ്ണകുമാര്‍. ദന്തരോഗ വിഭാഗത്തില്‍ 4 പോസ്റ്റുകളാണ് ഉള്ളത് ഇതില്‍ 4 പേര്‍ക്ക് പുറമെ അനുമതിയില്ലാതെ 3 പേരെ നിയമിച്ചുവെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. നിശ്ചിത യോഗ്യതയില്ലാത്ത ആളെ സൂപ്രണ്ടായി നിയമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ സ്‌കൂളുകളിലെ ലഹരി വിരുദ്ധ ക്യാമ്പയിനിനായി 2024- 25 ബജറ്റില്‍ വകയിരുത്തിയ 1.50 കോടി രൂപ ധനവകുപ്പ് 65 ലക്ഷമായി വെട്ടിച്ചുരുക്കി. പദ്ധതിക്കായി അനുവദിച്ചതിന്റെ 56.67 ശതമാനമാണ് വെട്ടി കുറച്ചത്. സംസ്ഥാനത്ത് കുട്ടികള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം വര്‍ദ്ധിക്കുന്നുവെന്ന കണക്കുകള്‍ പുറത്ത് വരുമ്പോഴാണ് ധനവകുപ്പ് ലഹരിവിരുദ്ധ ക്യാമ്പയിനിനായിട്ടുള്ള തുക വെട്ടിക്കുറച്ചത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കടല്‍ മണല്‍ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മറ്റി പ്രഖ്യാപിച്ച തീരദേശ ഹര്‍ത്താല്‍ ഇന്നലെ അര്‍ധരാത്രിയോടെ തുടങ്ങി. ഖനനത്തിന് അനുമതി നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെയാണ് മത്സ്യത്തൊഴിലാളികള്‍ ഹര്‍ത്താല്‍ നടത്തുന്നത്. തൊഴിലാളികള്‍ കടലില്‍ പോകില്ല എന്നും മത്സ്യ ബന്ധന തുറമുഖങ്ങള്‍, ഫിഷ് ലാന്റിങ് സെന്ററുകള്‍, മത്സ്യ മാര്‍ക്കറ്റുകള്‍ എന്നിവയുടെ പ്രവര്‍ത്തനം സ്തംഭിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.

https://dailynewslive.in/ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ പ്രതി അഫാന്റെ അറസ്റ്റ് പാങ്ങോട് പൊലീസ് രേഖപ്പെടുത്തി. അഫാന്റെ അമ്മൂമ്മ സല്‍മാബീവിയുടെ കൊലപാതകത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് അഫാന്റെ ഡിസ്ചാര്‍ജ് തീരുമാനിക്കും. കൂട്ടക്കൊലയിലെ ആദ്യ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പ്രതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നാണ് വിവരം.

https://dailynewslive.in/ മലപ്പുറം ചുങ്കത്തറയിലെ അവിശ്വാസ പ്രമേയത്തെ കൂറുമാറി അനുകൂലിച്ച പഞ്ചയാത്തംഗം നുസൈബയുടെ ഭര്‍ത്താവിന് സിപിഎം ഏരിയ സെക്രട്ടറിയുടെ ഭീഷണി ഫോണ്‍ കോള്‍. അന്‍വറിനോടൊപ്പം നിന്നാല്‍ ഭാവിയില്‍ ഗുരുതരമായ വിഷയം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. പാര്‍ട്ടിയെ കുത്തിയിട്ടാണ് നിങ്ങള്‍ പോകുന്നതെന്നും അതോര്‍മ്മവെയ്ക്കണമെന്നും ഒരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നും ഭീഷണി കോളില്‍ പറയുന്നുണ്ട്.

https://dailynewslive.in/ സഹതടവുകാരിയെ മര്‍ദിച്ചതിനെ തുടര്‍ന്ന് ഭാസ്‌കര കാരണവര്‍ കേസ് പ്രതി ഷെറിനെതിരെ കേസ്. കണ്ണൂര്‍ വനിതാ ജയിലില്‍ ഇന്നലെയാണ് സംഭവം. കുടിവെള്ളം എടുക്കാന്‍ പോയ തടവുകാരിയെ ഷെറിനും മറ്റൊരു തടവുകാരിയും മര്‍ദിച്ചെന്നാണ് കേസ്. ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനം എടുത്തതിനു പിന്നാലെയാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്.

https://dailynewslive.in/ പാലക്കാട് റെയില്‍വേ ഡിവിഷന്‍ ഓഫീസിലെ കസേര, മേശ, എസി, കമ്പ്യൂട്ടര്‍ തുടങ്ങിയവ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. പാലക്കാട് റെയില്‍വേ ഡിവിഷന് കീഴിലെ റെയില്‍വേ സ്റ്റേഷനുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപിച്ച കമ്പനി ബില്‍ തുക കിട്ടാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ, എംഎസ്എംഇ ഫെസിലിറ്റേഷന്‍ കൗണ്‍സില്‍ റെയില്‍വേ സ്വകാര്യ കമ്പനിക്ക് തുക നല്‍കണമെന്ന് ഉത്തരവിട്ടിരുന്നു.

https://dailynewslive.in/ സമരത്തിനു മുന്‍പ് സമവായ ചര്‍ച്ചയ്ക്ക് സിനിമാ സംഘടനകള്‍. സംഘടനകള്‍ സംയുക്തമായി സര്‍ക്കാരിനെ കാണും. അടുത്തയാഴ്ച തന്നെ കൂടിക്കാഴ്ച്ച നടത്താനാണ് നീക്കം. നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ആന്റണി പെരുമ്പാവൂരിന് നല്‍കിയ നോട്ടീസ് പിന്‍വലിക്കുമെന്നും കേരള ഫിലിം ചേംമ്പര്‍ അറിയിച്ചു.

https://dailynewslive.in/ പത്തനംതിട്ട കൂടലില്‍ 14 കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അച്ഛന്‍ രാജേഷ് കുമാര്‍ അറസ്റ്റില്‍. മകനെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള പിതാവ് ദേഹോപദ്രവം ഏല്‍പ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും കുട്ടിയുടെ മര്‍മ്മ ഭാഗത്തും തുടയിലും വയറിലും ബെല്‍റ്റ് കൊണ്ട് അടിച്ചുവെന്നും എഫ് ഐ ആറിലുണ്ട്. ജുവനയില്‍ ജസ്റ്റിസ് ആക്ട് അടക്കം വകുപ്പുകള്‍ ചുമത്തി ഇന്നലെ പൊലീസ് കേസെടുത്തിരുന്നു.

https://dailynewslive.in/ സ്‌കൂള്‍ ഹോസ്റ്റലില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ ചെവി മുറിഞ്ഞു പോയ വിദ്യാര്‍ഥിക്ക് അധ്യാപകര്‍ ചികിത്സ വൈകിച്ചെന്ന് പരാതി. കുന്നംകുളം മോഡല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹോസ്റ്റലിലെ താമസക്കാരനായ പ്ലസ് ടു വിദ്യാര്‍ഥിയുടെ കുടുംബമാണ് പരാതിയുമായി ചൈല്‍ഡ് ലൈനെ സമീപിച്ചത്.

https://dailynewslive.in/ മുട്ടില്‍ മരംമുറി കേസില്‍ മുറിച്ചു കടത്തിയ മരങ്ങളില്‍ പകുതിക്കും പിഴ നിശ്ചയിക്കാതെ റവന്യൂ വകുപ്പ്. മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമികളില്‍ നിന്ന് അനധികൃതമായി ഈട്ടി മരങ്ങള്‍ മുറിച്ചു കടത്തിയെന്ന കേസിലാണ് ഈ അലംഭാവം. 2020 ഒക്ടോബര്‍ 24 ന് അന്നത്തെ റവന്യൂ സെക്രട്ടറി ഇറക്കിയ ഉത്തരവിന്റെ മറവിലായിരുന്നു മുട്ടില്‍ സൗത്ത് വില്ലേജില്‍ ഈട്ടിമുറി നടന്നത്. അനധികൃത മരംമുറിയില്‍ സര്‍ക്കാരിന് പതിനഞ്ച് കോടി രൂപയുടെ നഷ്ടമുണ്ടായതായി കണ്ടെത്തിയിരുന്നു.

https://dailynewslive.in/ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഭക്ഷണപ്പൊതിയുമായി ശ്രേഷ്ട പബ്ലിക്കേഷന്റെ എം.ഡിയും രമേശ് ചെന്നിത്തലയുടെ മകനുമായ ഡോ: രോഹിത് ചെന്നിത്തല. അവരുടെ സമരത്തെ സമ്പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നുവെന്നും ആശാവര്‍ക്കര്‍മാര്‍ സമൂഹത്തിന് നല്‍കുന്ന സംഭാവനകള്‍ പരിഗണിച്ച് അവരുടെ ആവശ്യങ്ങള്‍ ഉദാരമായി പരിഗണിക്കുകയും അവരുടെ പ്രതിസന്ധികള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണുകയും വേണം എന്ന ഉറച്ച അഭിപ്രായമാണ് തനിക്കുള്ളതെന്നും ഡോ: രോഹിത് പറഞ്ഞു.

https://dailynewslive.in/ പാലക്കാട് ഷാപ്പില്‍ നിന്നും പരിശോധനയ്‌ക്കെടുത്ത കള്ളില്‍ മായം. ചിറ്റൂര്‍ റേഞ്ചില്‍ എക്‌സൈസ് വകുപ്പ് പരിശോധനയ്ക്കയച്ച കള്ളിന്റെ സാംപിളിലാണ് കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയത്. ചിറ്റൂര്‍ റേഞ്ചിലെ കുറ്റിപ്പള്ളം, വണ്ണാമട ഷാപ്പുകളില്‍ നിന്ന് ശേഖരിച്ച് കള്ളില്‍ നിന്നാണ് മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയത്.

https://dailynewslive.in/ കളമശ്ശേരിയില്‍ യാത്രക്കാരെ വലച്ച് റോഡിലാകെ മുളകുപൊടി. ഗുഡ്‌സ് വാഹനത്തില്‍ നിന്ന് റോഡിലേക്ക് തെറിച്ചതെന്ന് കരുതുന്ന മുളകുപൊടി അന്തരീക്ഷത്തില്‍ പടര്‍ന്നതോടെ യാത്രക്കാരുടെ കണ്ണിലും മൂക്കിലും പൊടി കയറി. ഇരുചക്രവാഹനയാത്രക്കാരാണ് ഏറെ പാടുപെട്ടത്. പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തി റോഡ് വൃത്തിയാക്കി.

https://dailynewslive.in/ വെടിവെച്ചു കൊല്ലുന്ന കാട്ടുപന്നികളെ കുഴിച്ചിടാതെ ജനങ്ങള്‍ക്ക് കഴിക്കാന്‍ നല്‍കണമെന്ന് സിപിഐ പാലക്കാട് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠന്‍. കാട്ടുപന്നി ഇറച്ചി കഴിക്കുന്നവര്‍ നിരവധിയുണ്ടെന്നും പിടിക്കുന്ന പന്നികളുടെ ഇറച്ചി വില്‍ക്കട്ടെയെന്നും മണികണ്ഠന്‍ പറഞ്ഞു. ഇറച്ചി വേണ്ടവര്‍ വാങ്ങി കഴിക്കട്ടെയെന്നും വിറ്റാല്‍ കിലോയ്ക്ക് 500ഉം ആയിരവും കിട്ടുമെന്നും എന്തിനാണ് കുഴിച്ചിടാന്‍ പോകുന്നതെന്നും മണികണ്ഠന്‍ പറഞ്ഞു.

https://dailynewslive.in/ മകന്‍ ലഹരി കേസില്‍ അറസ്റ്റില്‍ ആയതില്‍ തനിക്കും ഉത്തരവാദിത്തം ഉണ്ടെന്ന് എന്‍ഡിഎ വൈസ് ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍. തെറ്റ് മകന്‍ തിരിച്ചറിഞ്ഞുവെന്നും സംഭവത്തില്‍ ദു:ഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മകനുമായി രണ്ടു മണിക്കൂറിലേറെ സമയം സംസാരിച്ചുവെന്നും അവന്റെ കൂട്ടുകാര്‍ ഒരുപാട് പേര്‍ ലഹരിക്ക് അടിമയായിരിക്കുകയാണെന്നും എന്റെ മകനും അതിലുള്‍പ്പെട്ടുവെന്നും അത് തന്റെ കൂടെ തെറ്റാണെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.

https://dailynewslive.in/ കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജ് വിദ്യാര്‍ത്ഥിനി മൗസ മെഹ്‌റിസിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. മരണശേഷം മൗസയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പിതാവ് അബ്ദുല്‍ റഷീദ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് തൃശ്ശൂര്‍ സ്വദേശിനിയായ മൗസ മെഹ്‌റിസിനെ കോവൂരിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

https://dailynewslive.in/ സിപിഐ മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ പി രാജു (73) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 ലും 1996 ലും വടക്കന്‍ പറവൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടുതവണ സിപിഐയുടെ എറണാകുളം ജില്ലാ സെക്രട്ടറിയുമായിരുന്നു.

https://dailynewslive.in/ സൗദി അറേബ്യയില്‍ വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ വിശ്വാസികളോട് സുപ്രീം കോടതിയുടെ ആഹ്വാനം. ഇത് ദൃശ്യമാകുന്നവര്‍ വിവരം സമീപത്തെ കോടതിയെയോ ബന്ധപ്പെട്ട അതോറിറ്റികളെയോ അറിയിക്കുകയും വേണം. നാളെ മാസപ്പിറവി കാണാന്‍ സാധ്യതയുണ്ടെന്നാണ് ഗോള ശാസ്ത്ര വിഭാഗം അഭിപ്രായപ്പെട്ടിരുന്നത്. അങ്ങനെ ദൃശ്യമായാല്‍ ശനിയാഴ്ച റമദാന്‍ ഒന്ന് ആയി കണക്കാക്കി വ്രതം ആരംഭിക്കും.

https://dailynewslive.in/ ദുബൈയില്‍ നിന്ന് പൂനെയിലേക്കെത്തിയ വിദ്യാര്‍ത്ഥിനികളില്‍ നിന്ന് 4.01 ലക്ഷം ഡോളര്‍ (3.5 കോടി രൂപ) കസ്റ്റംസ് പിടിച്ചെടുത്തു. നോട്ട് ബുക്കുകളുടെ പേജുകള്‍ക്കിടയില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു കറന്‍സി. ഹവാല റാക്കറ്റുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് പെണ്‍കുട്ടികള്‍ പിടിയിലായത്.

https://dailynewslive.in/ അമേരിക്കയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍ തുടരുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള പരിഷ്‌കരണ നടപടികള്‍ അനിവാര്യമാണെന്നും , റഷ്യ യുക്രൈന്‍ സമാധാന കരാര്‍ നടപ്പാക്കുക എളുപ്പമല്ലെന്നും ക്യാബിനറ്റ് യോഗത്തിന് ശേഷം ട്രംപ് വ്യക്തമാക്കി. അതേ സമയം യുക്രൈന്‍ പ്രസിഡന്റ് വ്‌ലോദിമര്‍ സെലെന്‍സ്‌കി നാളെ വാഷിംഗ്ടണിലെത്തും.

https://dailynewslive.in/ മഹാകുംഭമേളയില്‍ ആകെ 66 കോടി 30 ലക്ഷം തീര്‍ത്ഥാടകര്‍ സ്‌നാനം നടത്തി എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്നലെ മാത്രം 1.18 കോടി പേരെത്തിയെന്നാണ് യു പി സര്‍ക്കാരിന്റെ കണക്ക്. അതോടൊപ്പം മഹാകുംഭ മേളയുമായി ബന്ധപ്പെട്ട് വ്യവസായ പ്രമുഖര്‍ പറയുന്നതനുസരിച്ച് ചരക്കുകളിലൂടെയും സേവനങ്ങളിലൂടെയും 3 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ഉണ്ടായതെന്ന് കണക്കാക്കപ്പെടുന്നു. ഇത് അടുത്തിടെയുണ്ടായ ഫിനാന്‍ഷ്യല്‍ ഇവന്റുകളില്‍ ഏറ്റവും വലുതാണ്. മഹാകുംഭമേള സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ വളര്‍ത്താന്‍ സഹായിക്കുമെന്ന് നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

https://dailynewslive.in/ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേള അവസാനിച്ചതിന് പിന്നാലെ ഭക്തര്‍ക്കുള്ള സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിന്റെ മഹായാഗം പൂര്‍ത്തിയായതായി പ്രധാനമന്ത്രി വിശേഷിപ്പിച്ചു. തീര്‍ഥാടന വേളയില്‍ ഭക്തര്‍ക്ക് എന്തെങ്കിലും അസൗകര്യമുണ്ടായിട്ടുണ്ടെങ്കില്‍ താന്‍ ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തനിക്കെതിരെ അജ്ഞാത സ്രോതസുകളില്‍ നിന്നും വാര്‍ത്ത നല്‍കുന്ന വ്യക്തികള്‍ക്കെതിരെയും സ്ഥാപനങ്ങള്‍ക്കെതിരെയും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സത്യസന്ധതയില്ലാത്ത എഴുത്തുകാര്‍ക്കെതിരേയും പ്രസാധകര്‍ക്കെതിരേയും കേസെടുക്കുമെന്നും അതിനെതിരെ പുതിയ നിയമങ്ങള്‍ സൃഷ്ടിക്കണമെന്നും അത് രാജ്യത്തിനുള്ള സേവനമായിരിക്കുമെന്നും ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

https://dailynewslive.in/ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിലെ ഒന്നാമിന്നിംഗ്‌സില്‍ വിദര്‍ഭ 379 ന് പുറത്തായി. നാലിന് 254 എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച വിദര്‍ഭയുടെ ശേഷിച്ച ആറ് വിക്കറ്റുകളും 125 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായി. തുടര്‍ന്ന ബാറ്റിംഗിനിറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്തിട്ടുണ്ട്.

https://dailynewslive.in/ ചൂടുള്ള ചായ വിറ്റ് വളര്‍ന്ന ‘ചായ് പോയിന്റ്’ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു. ബംഗളുരു ആസ്ഥാനമായ കമ്പനി അടുത്ത വര്‍ഷം ഐപിഒയുമായി രംഗത്തെത്തുമെന്ന് സഹസ്ഥാപകനായ കരണ്‍ ഖന്ന വ്യക്തമാക്കി. ദിവസേന ദശലക്ഷക്കണക്കിന് ചായയും സ്‌നാക്‌സും വിറ്റ് ഭക്ഷ്യവിപണിയില്‍ സജീവ സാന്നിധ്യമായ കമ്പനി 2010 ല്‍ ആണ് പ്രവര്‍ത്തനം തുടങ്ങിയത്. വിവിധ രുചികളിലുള്ള ചായയും പലതരം സ്‌നാക്കുകളുമായി ചായപ്രിയരുടെ പ്രിയ ലക്ഷ്യസ്ഥാനമാണ് ചായ് പോയിന്റ്. ഹാര്‍വാഡ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായിരുന്ന കരണ്‍ ഖന്നയാണ് സ്ഥാപനത്തിന്റ മുഖ്യശില്‍പ്പി. 170 ഷോപ്പുകളിലായി ദിവസേന 9 ലക്ഷം ചായയാണ് ചായ്‌പോയിന്റ് വില്‍ക്കുന്നത്. അതോടൊപ്പം അത്രതന്നെ സ്‌നാക്കുകളും. ഇത്തവണ കുംഭമേളയോട് അനുബന്ധിച്ച് പ്രയാഗ് രാജില്‍ ഒറ്റ ദിവസം ഒരു ലക്ഷം ചായ വിറ്റ് സ്ഥാപനം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഷോപ്പുകളുടെ എണ്ണം 300 ആക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിലുള്ള 170 ഷോപ്പുകളില്‍ 60 എണ്ണത്തില്‍ ഇരുന്ന് ചായകുടിക്കുന്നതിനുള്ള സൗകര്യമുണ്ട്. ബാക്കിയെല്ലാം വാക്ക് ഇന്‍ സ്റ്റോറുകളാണ്.

https://dailynewslive.in/ റീലുകള്‍ക്കായി പ്രത്യേക ആപ്പ് പുറത്തിറക്കാന്‍ ആലോചനയുമായി പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാം. അമേരിക്കയില്‍ ടിക് ടോക്ക് നേരിടുന്ന പ്രതിസന്ധി മുതലെടുക്കുന്നതിന്റെ ഭാഗമായാണ് മെറ്റാ ഉടമസ്ഥതയിലുള്ള കമ്പനി പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ടിക് ടോക്കിന് സമാനമായ വീഡിയോ സ്‌ക്രോളിംഗ് അനുഭവം കൊണ്ടുവരികയാണ് ലക്ഷ്യം. ഇതിലൂടെ കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കഴിയുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ജനുവരിയില്‍, ടിക് ടോക്കിന്റെ മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ-എഡിറ്റിങ് ആപ്പായ ക്യാപ്കട്ടിന്റെ ഉപയോക്തൃ അടിത്തറയുടെ ഒരു പങ്ക് സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് എഡിറ്റ്‌സ് എന്ന പുതിയ വിഡിയോ എഡിറ്റിങ് ആപ്പും മെറ്റാ പ്രഖ്യാപിച്ചിട്ടുണ്ട്. ടിക് ടോക്കിനോട് മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018 ല്‍ മെറ്റാ ലാസോ എന്ന പേരില്‍ ഒരു വിഡിയോ-ഷെയറിങ് ആപ്പ് പരീക്ഷിച്ചിരുന്നു. പക്ഷേ ആപ്പ് വലിയ ജനശ്രദ്ധ നേടിയില്ല. തുടര്‍ന്ന് കമ്പനി അത് അടച്ചുപൂട്ടുകയായിരുന്നു.

https://dailynewslive.in/ കൈ നിറയെ സിനിമകളാണിപ്പോള്‍ നടി ശ്രുതി ഹാസന്. തെന്നിന്ത്യയും കടന്ന് ഇന്റര്‍നാഷണല്‍ സിനിമകളുടെ കൂടെ ഭാഗമായിരിക്കുകയാണ് ശ്രുതി ഇപ്പോള്‍. ബ്രിട്ടീഷ് സൈക്കോളജിക്കല്‍ ത്രില്ലര്‍ ദ് ഐ യിലൂടെ അന്താരാഷ്ട്ര സിനിമയിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ശ്രുതി. ചിത്രത്തിന്റെ ട്രെയ്‌ലറും പുറത്തുവന്നു. ഡാഫ്‌നെ ഷ്മോണ്‍ ആണ് ദ് ഐ സംവിധാനം ചെയ്തിരിക്കുന്നത്. തന്റെ ഭര്‍ത്താവ് ഫെലിക്സ് ഒരു ഐലന്‍ഡില്‍ വച്ച് മുങ്ങിമരിക്കുന്നത് കാണുന്ന ഡയാന എന്ന സ്ത്രീയുടെ കഥയാണ് ദ് ഐ യുടെ പ്രമേയം. തന്റെ ഭര്‍ത്താവിന്റെ മരണം കണ്‍മുന്നില്‍ കണ്ടതിന്റെ ആഘാതത്തില്‍ നിന്ന് പുറത്തുവരാനായി നിഗൂഢമായ ‘ഈവില്‍ ഐ’ എന്ന ആചാരത്തിന്റെ ഭാഗമാകുകയാണ് ഡയാന. ശ്രുതിയാണ് ഡയാന ആയെത്തുന്നത്. മാര്‍ക്ക് റൗളിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. എമിലി കാള്‍ട്ടണ്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്നെ ചിത്രം തിയറ്ററുകളിലെത്തും.

https://dailynewslive.in/ സൈജു കുറുപ്പും തന്‍വി റാമും അര്‍ജ്ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം അഭിലാഷത്തിലെ ‘തട്ടത്തില് തട്ടത്തില്’ എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തു. റിലീസായി നിമിഷങ്ങള്‍ക്കകം ഈ ഗാനം പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധനേടി കഴിഞ്ഞു. മനോഹരമായ വരികളും അത്ര തന്നെ മികവുറ്റ വിഷ്വല്‍സും കൂടെ ചേര്‍ന്നപ്പോള്‍ നാളുകള്‍ക്ക് ശേഷം മലയാളികള്‍ക്ക് ലഭിച്ചിരിക്കുന്നത് മനോഹര പ്രണയ ഗാനമാണ്. ശ്രീഹരി കെ നായര്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് ഷര്‍ഫു ആണ്. ശ്രീഹരി കെ നായര്‍ തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. മണിയറയിലെ അശോകന് ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ചിത്രമാണ് അഭിലാഷം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജെനിത് കാച്ചപ്പിള്ളിയാണ്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, ഉമ കെ പി, നീരജ രാജേന്ദ്രന്‍, ശീതള്‍ സക്കറിയ, അജിഷ പ്രഭാകരന്‍, നിംന ഫതൂമി, വസുദേവ് സജീഷ്, ആദിഷ് പ്രവീണ്‍, ഷിന്‍സ് ഷാന്‍ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

https://dailynewslive.in/ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആര്‍വി ബ്ലേസ്എക്‌സ് പുറത്തിറക്കി റിവോള്‍ട്ട് മോട്ടോഴ്‌സ്. 1,14,990 രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില. ആധുനിക സൗകര്യങ്ങള്‍ക്കൊപ്പം മലിനീകരണമില്ലാത്ത സുസ്ഥിരമായ യാത്രകളും ആര്‍വി ബ്ലേസ്എക്‌സ് വാഗ്ദാനം ചെയ്യുന്നു. ഒറ്റ ചാര്‍ജില്‍ 150 കിലോമീറ്റര്‍ യാത്ര ചെയ്യാനാവുമെന്നതാണ് മറ്റൊരു സവിശേഷത. 4 കിലോവാട്ട് മോട്ടോറാണ് ആര്‍വി ബ്ലേസ്എക്‌സിലുള്ളത്. പരമാവധി വേഗത മണിക്കൂറില്‍ 85 കിലോമീറ്ററും റേഞ്ച് 150 കിലോമീറ്ററുമാണ്. എടുത്തുമാറ്റാവുന്ന 3.24കിലോവാട്ട് ലിത്തിയം അയേണ്‍ ബാറ്ററി(ഐപി67-റേറ്റഡ്) ഡ്യുവല്‍ ചാര്‍ജിങ് സൗകര്യവും നല്‍കുന്നു. ഫാസ്റ്റ് ചാര്‍ജിങ് ഉപയോഗിച്ച് 80 ശതമാനം ബാറ്ററി ചാര്‍ജിലെത്താന്‍ 80 മിനുറ്റ് മതിയാവും. അതേസമയം സാധാരണ ഹോം ചാര്‍ജറാണെങ്കില്‍ മൂന്നര മണിക്കൂറാണ് ചാര്‍ജിങ് സമയം. മൂന്നു വര്‍ഷം/45,000 കിലോമീറ്ററാണ് ആര്‍വി ബ്ലേസ്എക്‌സിന് റിവോള്‍ട്ട് മോട്ടോഴ്‌സ് നല്‍കുന്ന വാറണ്ടി. ഔദ്യോഗിക വെബ് സൈറ്റ് വഴിയോ ഡീലര്‍ഷിപ്പുകള്‍ വഴിയോ ആര്‍വി ബ്ലേസ്എക്‌സ് ബുക്കു ചെയ്യാനാവും. മാര്‍ച്ച് ആദ്യ വാരം മുതല്‍ വിതരണം ആരംഭിക്കും.

https://dailynewslive.in/ പ്രണയത്തിലെ ആത്മീയത വികാരങ്ങള്‍ക്കും ശാരീരികാകര്‍ഷണത്തിനും അപ്പുറമാണ്. ആത്മീയതയുമായി സന്നിവേശിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ സ്നേഹം സ്വയം തിരിച്ചറിയാനുള്ള പാതയായി മാറുന്നു. അത് ക്ഷമ, അനുകമ്പ, നിരുപാധികമായ സ്വീകാര്യത എന്നിവ പഠിപ്പിക്കുന്നു. മറ്റൊരാളിലാണ് തന്റെ പരിപൂര്‍ണ്ണത എന്ന ചിന്തവിട്ടുയരാന്‍ പ്രാപ്തരാക്കുന്നു. അത്തരത്തില്‍ പ്രണയത്തിന്റെ മറ്റൊരു തലത്തിലേക്കുയര്‍ന്ന, സ്വന്തം അസ്തിത്വം തിരിച്ചറിഞ്ഞ സ്ത്രീകളുടെ കഥയാണിത്. ജാതിയോ മതമോ വര്‍ഗ്ഗമോ തൊട്ടുതീണ്ടാത്ത പ്രണയകഥ. മനുഷ്യര്‍ക്കിടയിലുള്ള ഏറ്റവും തീവ്രമായ വികാരത്തിന്റെ ആവിഷ്‌കാരം. കറുപ്പിനും വെളുപ്പിനുമിടയില്‍ നിലകൊള്ളേണ്ടി വന്ന സ്ത്രീകള്‍ അവരുടെ ജീവിതകഥകളാല്‍ ഒന്നിക്കുന്നിടം. ‘കറുപ്പിനും വെളുപ്പിനുമിടയില്‍’. നീന ആറ്റിങ്ങല്‍. ഡിസി ബുക്സ്. വില 209 രൂപ.

https://dailynewslive.in/ തലച്ചോര്‍ നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ കുടവയര്‍ വേണമെന്ന് പുതിയ പഠനം. ജപ്പാനിലെ ടൊഹോ സര്‍വകലാശാല ഗവേഷകരുടെതാണ് ഈ വിചിത്ര കണ്ടെത്തല്‍. കുടവയറിന് കാരണമാകുന്ന വിസറല്‍ കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന സിഎക്‌സ്3സിഎല്‍1 എന്ന പ്രോട്ടീന്‍ തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ബിഡിഎന്‍എഫിന്റെ (തലച്ചോറില്‍ നിന്ന് ഉരുത്തിരിഞ്ഞ ന്യൂറോട്രോഫിക് ഘടകം) അളവു വര്‍ധിപ്പിക്കുമെന്നാണ് ജെറോസയന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച് പഠനത്തില്‍ വ്യക്തമാക്കുന്നു. പുതിയ പഠനത്തില്‍ വിസറല്‍ കൊഴുപ്പിലുള്ള സിഎക്‌സ്3സിഎല്‍1 പ്രോട്ടീന്‍ കുറയുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും പ്രായമാകുമ്പോള്‍ വൈജ്ഞാനിക തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ പറയുന്നു. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് ബിഡിഎന്‍എഫ് അനിവാര്യമാണ്. ഇത് തലച്ചോറില്‍ പുതിയ കോശങ്ങളുടെ നിര്‍മാണത്തിന് സഹായിക്കുന്നു. എന്നാല്‍ പ്രായമാകുന്തോറും ശരീരത്തില്‍ ബിഡിഎന്‍എഫിന്റെ അളവില്‍ കുറവു സംഭവിക്കുന്നു. ഇത് പ്രായമാകുമ്പോഴുള്ള വൈജ്ഞാനിക തകര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ വിസറല്‍ കൊഴുപ്പില്‍ അടങ്ങിയിരിക്കുന്ന സിഎക്‌സ്3സിഎല്‍1 പ്രോട്ടീന്‍ ബിഡിഎന്‍എഫിന്റെ അളവു വര്‍ധിപ്പിക്കുകയും ഇത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്തതായി കണ്ടെത്തിയെന്ന് ഗവേഷകര്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 87.23, പൗണ്ട് – 110.49. യൂറോ – 91.36, സ്വിസ് ഫ്രാങ്ക് – 97.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.95, ബഹറിന്‍ ദിനാര്‍ – 231.48, കുവൈത്ത് ദിനാര്‍ -282.78, ഒമാനി റിയാല്‍ – 226.57, സൗദി റിയാല്‍ – 23.26, യു.എ.ഇ ദിര്‍ഹം – 23.75, ഖത്തര്‍ റിയാല്‍ – 23.90, കനേഡിയന്‍ ഡോളര്‍ – 60.84.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *