സ്ത്രീകള്‍ പലപ്പോഴും അവരുടെ ജോലിത്തിരക്കും മറ്റുമായി സ്വന്തം ആരോഗ്യകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല. ഇത് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കാം. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ വിറ്റാമിനുകളും അയേണ്‍, കാത്സ്യം, ഫോളേറ്റ് തുടങ്ങിയ ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പഴങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ ചെറി പഴം മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. വിറ്റാമിനുകളായ എ, സി, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ പപ്പായ മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 100 ഗ്രാം പേരയ്ക്കയില്‍ 228.3 ഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ സ്ത്രീകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാരുകളാല്‍ സമ്പന്നമാണ് ആപ്പിള്‍. ഇവ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ ആപ്പിള്‍ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മുപ്പത് കഴിഞ്ഞ സ്ത്രീകള്‍ അവക്കാഡോ കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.