yt cover 31

https://dailynewslive.in/ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ ഉറ്റബന്ധുക്കളായ അഞ്ച് പേരെ യുവാവ് വെട്ടിക്കൊന്നു. മുത്തശ്ശിയും സഹോദരനും അടക്കം സ്വന്തം കുടുംബത്തിലെ അഞ്ചു പേരെയാണ് 23 വയസ്സ് മാത്രം പ്രായമുള്ള യുവാവ് കൊലപ്പെടുത്തിയത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പേരുമല സ്വദേശി അഫാനാണ് കേരളത്തെ നടുക്കിയ ഈ കൊലപാതകങ്ങള്‍ നടത്തിയത്. മൂന്നു വീടുകളിലായാണ് അഫാന്‍ ഈ കൂട്ടക്കുരുതി നടത്തിയത്. അഫാന്റെ മൊഴിയനുസരിച്ച് പോലീസ് നടത്തിയ പരിശോധനയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ആറ് പേരെ കണ്ടെത്തി. ഇതില്‍ അഫാന്റെ മാതാവ് ഒഴികെ എല്ലാവരും പോലീസ് എത്തും മുന്നെ മരിച്ചിരുന്നു. അഫാന്റെ 88 വയസുള്ള മുത്തശ്ശി സല്‍മാബീവി, 13 വയസുള്ള സഹോദരന്‍ അഫ്സാന്‍, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, അഫാന്റെ പെണ്‍സുഹൃത്തെന്ന് സംശയിക്കുന്ന ഫര്‍സാന എന്നിവരാണ് കൊല്ലപ്പെട്ടത്. അഫാന്റെ മാതാവ് ഷെമി അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

https://dailynewslive.in/ പേരുമലയില്‍ മൂന്നു പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് അഫാന്‍ വെഞ്ഞാറമൂട് പോലിസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. കല്ലറ പാങ്ങോട്ടെ മുത്തശ്ശിയുടെ വീട്ടിലെത്തിയാണ് ഇയാള്‍ കൊലപാതക പരമ്പരയ്ക്ക് തുടക്കമിട്ടത്. സല്‍മാബീവിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം എസ്.എന്‍. പുരം ചുള്ളാളത്തെ പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തി പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദയേയും വെട്ടിക്കൊന്നു. പിന്നീടാണ് പേരുമലയിലെ വീട്ടിലെത്തി അമ്മ ഷെമി, പെണ്‍സുഹൃത്ത് ഫര്‍സാന, സ്വന്തം സഹോദരന്‍ അഫ്‌സാന്‍ എന്നിവരെ ആക്രമിച്ചത്. കാന്‍സര്‍ രോഗിയായ ഷെമി ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാണ്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 24 ലെ വിജയി : സൗദ.കെ.ടി, നാദാപുരം, കോഴിക്കോട്‌*

https://dailynewslive.in/ രാവിലെ പത്ത് മണിക്കും വൈകുന്നേരം ആറ് മണിക്കും ഇടയിലാണ് എല്ലാ കൊലപാതകങ്ങളും നടന്നതെന്ന് എസ്.പി കെ.എസ്. സുദര്‍ശന്‍ ഐ.പി.എസ്. വിഷം കഴിച്ചതായി സംശയമുള്ളതിനാല്‍ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ ആശുപത്രിയിലേക്ക് മാറ്റിയതിനാല്‍ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും എസ്.പി. പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മാത്രമേ കൊലപാതകങ്ങളെ കുറിച്ചും ആയുധങ്ങളെ സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്നും എസ്.പി പ്രതികരിച്ചു. അതേസമയം റിപ്പര്‍ മോഡല്‍ നിഷ്ഠൂരമായ കൊലപാതകമാണ് നടന്നതെന്നും ചുറ്റിക അടക്കമുള്ള മാരാകായുധങ്ങള്‍ ഉപയോഗിച്ചാണ് 23കാരനായ അഫാന്‍ അഞ്ചുപേരെയും കൊലപ്പെടുത്തിയതെന്നും കൊല നടത്തുന്നതിനായി പ്രതി ചുറ്റിക വാങ്ങിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ കൂട്ടക്കൊലയില്‍ പ്രതികരണവുമായി പ്രതി അഫാന്റെ പിതാവ് റഹീം. നാട്ടില്‍ തനിക്ക് സാമ്പത്തിക ബാധ്യതയൊന്നുമില്ലെന്നും പെണ്‍കുട്ടിയുമായുള്ള ബന്ധം തന്നെ അറിയിച്ചിട്ടില്ലെന്നും സൗദിയിലുള്ള റഹീം പറഞ്ഞു. അഫാന് മറ്റു പ്രശ്നങ്ങളുള്ളതായി ഒരു വിവരവും അറിയില്ലെന്നും റഹീം പറഞ്ഞു.

https://dailynewslive.in/ സംസ്ഥാന കോണ്‍ഗ്രസിലെ പ്രതിസന്ധിയില്‍ നിര്‍ണായക ഇടപെടലുമായി ഹൈക്കമാന്‍ഡ്. പ്രധാന നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമടക്കം വെളളിയാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുമെന്നും തരൂര്‍ വിവാദവും പുനസംഘടനയും സംഘടനാ പ്രശ്നങ്ങളും ചര്‍ച്ചയാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ അനുനയനീക്കവുമായി ശശി തരൂരിനെ വിളിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അവഗണനയില്‍ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നോ കമന്റ്സ് പ്രതികരണം ആവര്‍ത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിച്ചു. തരൂരിനെ ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായമുള്ള സുധാകരന്‍ പരാതികള്‍ പരിഗണിക്കാമെന്ന് തരൂരിനെ അറിയിച്ചെന്നാണ് വിവരം.

https://dailynewslive.in/ മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന സിപിഎമ്മി്റെ പുതിയ രേഖ ഒരിക്കലും ഞെട്ടലുണ്ടാക്കുന്നതല്ലെന്നും സംഘപരിവാറുമായി സന്ധി ചെയ്തതിന്റെ തെളിവാണ് മോദി സര്‍ക്കാരിനുള്ള ഫാസിസ്റ്റ് പ്രയോഗത്തിലെ ഇളവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാരണം കാലങ്ങളായി ബിജെപിയുമായുള്ള രഹസ്യബന്ധമാണ് ഇപ്പോള്‍ പുറത്തായത്. കഴിഞ്ഞ രണ്ടു സമ്മേളനങ്ങളിലെയും തീരുമാനങ്ങളെ മറികടന്ന് മോദി സര്‍ക്കാര്‍ ക്ലാസിക് ഫാസിസ്റ്റുകളുമല്ല നവഫാസിസ്റ്റുകളുമല്ല, ഇങ്ങനെ പോയാല്‍ അവര്‍ അങ്ങനെ ആകാനുള്ള സാധ്യതയുണ്ടെന്നുമാണ് സിപിഎം കണ്ടുപിടിച്ചിരിക്കുന്നത് എന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം ആക്ഷേപങ്ങള്‍ ഏറെയുയരുമ്പോഴും ഭൂരിപക്ഷ സമുദായത്തിന്റെ വോട്ടുലക്ഷ്യമിട്ടാണ് ഫാസിസത്തോടുള്ള സിപിഎമ്മിന്റെ മൃദുസമീപനമെന്നാണ് രാഷ്ട്രീയ റിപ്പോര്‍ട്ട് .

https://dailynewslive.in/ ബി.ജെ.പിയും ആര്‍.എസ്.എസും ഫാസിസ്റ്റല്ല എന്ന സി.പി.എം പാര്‍ട്ടികോണ്‍ഗ്രസ് കരട് പ്രമേയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ടു മറിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കാരക്കോണം മെഡിക്കല്‍ കോഴ കേസില്‍ പരാതിക്കാര്‍ക്ക് പണം തിരിച്ചു നല്‍കാന്‍ നടപടി തുടങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികളില്‍ നിന്നും കണ്ടു കെട്ടിയ പണം ആണ് പണം നഷ്ട്ടപെട്ടവര്‍ക്ക് തിരികെ നല്‍കിയത്. 8 പരാതികാരില്‍ 6 പേര്‍ക്ക് 80 ലക്ഷം രൂപയുടെ ചെക്ക് കൊച്ചി ഇഡി ഓഫീസില്‍ വെച്ചു നേരിട്ട് കൈമാറി. കേസില്‍ 6 പ്രതികള്‍ക്കെതിരെ ഇഡി കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. വിചാരണ തുടങ്ങാന്‍ ഇരിക്കെ ആണ് പരാതികാര്‍ക്ക് പണം തിരികെ നല്‍കിയത്.

https://dailynewslive.in/ ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കൈക്കൂലിയായി മദ്യവും പണവും ആവശ്യപ്പെട്ട കേസില്‍ എറണാകുളം മുന്‍ ആര്‍ടിഒ ജേഴ്സന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി തള്ളി. കൈക്കൂലി കേസില്‍ അറസ്റ്റിലായ ജേഴ്സണ്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ ഏജന്റ് രാമപ്പടിയാര്‍ക്കും ജാമ്യം നല്‍കിയില്ല. രണ്ടാം പ്രതി സജേഷിന് കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ ജേഴ്സണ്‍, രാമപ്പടിയാര്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു.

https://dailynewslive.in/ പണിമുടക്കി സമരം ചെയ്ത കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങള്‍ക്ക് എതിരെയുള്ള പ്രതികാര നടപടിയില്‍ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി. പണിമുടക്കിയവര്‍ക്ക് ഡയസ്‌നോണ്‍ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനമാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് പിന്‍വലിച്ചത്. പ്രതിഷേധം ശക്തമായതോടെയാണ് പുതിയ നടപടി.

https://dailynewslive.in/ കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടതായി വനംമന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. പുനരധിവാസ മേഖലയിലെ ആനകളെ കാട്ടിലേക്ക് തുരത്തി ഓടിക്കാന്‍ തീരുമാനമായി. ആര്‍ആര്‍ ടിയുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും സമീപപ്രദേശങ്ങളില്‍ ആര്‍ആര്‍ടി സഹായം തേടാനും തീരുമാനമായി.

https://dailynewslive.in/ ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശ കേസില്‍ ഈരാറ്റുപേട്ട കോടതിയില്‍ കീഴടങ്ങിയ ബിജെപി നേതാവ് പിസി ജോര്‍ജ്ജിനെ റിമാന്‍ഡ് ചെയ്തു. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനില്‍ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോര്‍ജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം. അതേസമയം പിസി ജോര്‍ജിനെ ഇസിജിയില്‍ വേരിയേഷന്‍ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇസിജിയില്‍ വ്യതിയാനം കണ്ടെത്തിയത്.

https://dailynewslive.in/ മുതിര്‍ന്ന നേതാവ് പി സി ജോര്‍ജിനെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പിസിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ചാനല്‍ ചര്‍ച്ചയില്‍ സംഭവിച്ച ഒരു നാക്കുപിഴയുടെ പേരില്‍ അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ ഒരു തീവ്രവാദിയെ പോലെയാണ് സര്‍ക്കാര്‍ പിസി ജോര്‍ജിനോട് പെരുമാറിയത് എന്നും അദ്ദേഹം വിമര്‍ശിച്ചു .

https://dailynewslive.in/ പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെയോ വന്യമൃഗങ്ങളുടെയോ മാന്തല്‍, കടി എന്നിവയേറ്റാല്‍ സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തില്‍ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും നന്നായി തേച്ച് കഴുകിയതിനുശേഷം എത്രയും വേഗം ചികിത്സ തേടണമെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്നവര്‍ പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു.

https://dailynewslive.in/ തലസ്ഥാനത്ത് നിന്നും ഇടുക്കി പൂപ്പാറയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ആരംഭിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഉടുമ്പന്‍ചോല-രണ്ടാം മൈല്‍ റോഡിന്റെ ഭാഗമായ ബൈസണ്‍വാലി-കുരങ്ങുപാറ റോഡിലൂടെയുള്ള ആദ്യ ബസ് സര്‍വീസാണിത്. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, ആനച്ചാല്‍, രാജാക്കാട് വഴിയാണ് ദിവസേന ബസ് സര്‍വീസ് നടത്തുന്നത്.

https://dailynewslive.in/ ആശാ പ്രവര്‍ത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചും സിഐടിയു. അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം സമരത്തെ വിമര്‍ശിച്ചു. രാഷ്ട്രീയപ്രേരിത സമരത്തില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യാനുള്ള അവകാശം ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് സമരസമിതി നേതാവ് തിരിച്ചടിച്ചു. അതേസമയം സമരത്തെ പിന്തുണച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി രംഗത്ത് വന്നു. ആശാവര്‍ക്കര്‍മാരുടേത് ന്യായമായ സമരമാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കൂടിയാലോചിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും അവര്‍ പറഞ്ഞു.

https://dailynewslive.in/ പട്ടാമ്പിയില്‍ വാഹനാപകടത്തില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ചു. പട്ടാമ്പി – പുലാമന്തോള്‍ പാതയില്‍ വള്ളൂര്‍ രണ്ടാം മൈല്‍സിനടുത്ത് ബൈക്ക് ടാങ്കര്‍ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. പെരിന്തല്‍മണ്ണ ഏലംകുളം എറയത്ര വീട്ടില്‍ ഫാത്തിമ അന്‍സിയ(18)യാണ് മരിച്ചത്.മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കലില്‍ ഫാര്‍മസി ഡിപ്ലോമ വിദ്യാര്‍ത്ഥിനിയായിരുന്നു ഫാത്തിമ അന്‍സിയ.

https://dailynewslive.in/ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ച മുന്‍ കോളേജ് യൂണിയന്‍ ഭാരവാഹിയെ എസ്എഫ്ഐ നേതാവ് മര്‍ദിച്ചെന്ന് പരാതി.എറണാകുളം വൈപ്പിന്‍ കോളേജിലെ മുന്‍ എസ്എഫ്ഐ യൂണിയന്‍ ഭാരവാഹി രണ്ടാം വര്‍ഷ ബി. എ. ഇംഗ്ലീഷ് വിദ്യാര്‍ത്ഥി കെ.ജെ സാല്‍വിനെ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അനോഷ് മര്‍ദിച്ചെന്നാണ് പരാതി. സംഭവത്തില്‍ കോളേജ് അധികൃതര്‍ക്കും ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ നൈജീരിയയില്‍ നിന്നും മയക്കുമരുന്ന് ബെംഗളുരു വഴി കേരളത്തില്‍ എത്തിക്കുന്ന പ്രധാനിയെ കല്ലമ്പലം പോലീസ് ബെംഗളുരുവില്‍ നിന്നും അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരി വീട്ടില്‍ അമീര്‍(39) ആണ് പിടിയിലായത്.

https://dailynewslive.in/ തൃത്താലയില്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കൂട്ടത്തല്ല്. കോണ്‍ഗ്രസ് ഭരിക്കുന്ന കുമ്പിടി സഹകരണ ബാങ്കില്‍ സാമ്പത്തിക തിരിമറി നടത്തിയയാളെ ഡി.സി.സി ഭാരവാഹിയാക്കിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഡിസിസി പ്രസിഡന്റ് തങ്കപ്പന്റെയും ഡിസിസി ജനറല്‍ സെക്രട്ടറി സി ചന്ദ്രന്റെയും നിര്‍വാഹക സമിതിയംഗം ബാലചന്ദ്രന്‍ മാസ്റ്ററുടെയും സാന്നിധ്യത്തിലാണ് കൂട്ടത്തല്ലുണ്ടായത്. തുടര്‍ന്ന് യോഗം അവസാനിപ്പിച്ചു.

https://dailynewslive.in/ കോഴിക്കോട് ഗവ. ലോ കോളേജിലെ രണ്ടാം വര്‍ഷം എല്‍എല്‍ബി വിദ്യാര്‍ഥിനിയും തൃശൂര്‍ സ്വദേശിനിയുമായ മൗസ മെഹ്റിസിനെയെ (21) താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കോവൂര്‍ ബൈപ്പാസിന് സമീപത്ത് ഇവര്‍ പെയിങ്ങ് ഗസ്റ്റായി താമസിക്കുന്ന വീട്ടിലെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിക്കുന്ന വിദ്യാര്‍ഥിനി മുറിയില്‍ എത്തിയപ്പോള്‍ മൗസയെ മരിച്ച നിലയില്‍ കാണുകയായിരുന്നു.

https://dailynewslive.in/ വയോധികനെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. താമരശ്ശേരി പൂനൂര്‍ കുണ്ടത്തില്‍ സുധാകരന്‍ (62) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഇദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് കരുതുന്നത്.

https://dailynewslive.in/ സി.ബി.എസ്.ഇ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷ ഇനി മുതല്‍ രണ്ട് തവണ. പുതിയ മോഡല്‍ 2026- 27 അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. 2027 ല്‍ നടക്കുന്ന പത്താം ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരിയിലും മേയിലും നടത്താനുള്ള തീരുമാനത്തിന്റെ കരട് പൂര്‍ത്തിയായി. പുതിയ രീതി അനുസരിച്ച് ഒരു വിദ്യാര്‍ത്ഥിക്ക് ഫെബ്രുവരിയിലെ പരീക്ഷയില്‍ കുറഞ്ഞ മാര്‍ക് ലഭിക്കുകയാണെങ്കില്‍ ആ വിദ്യാര്‍ത്ഥിക്ക് മേയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചാല്‍ അത് രേഖപ്പെടുത്തും. മേയില്‍ കൂടുതല്‍ മാര്‍ക്ക്് ലഭിച്ചില്ലെങ്കില്‍ ഫെബ്രുവരിയിലെ മാര്‍ക്ക്്് ആണ് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുക.

https://dailynewslive.in/ ദില്ലിയില്‍ കുട്ടിക്കടത്ത് നടത്തിയ യുവതി സ്വന്തം മകനെ വില്‍ക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികളെ കടത്തിയ 34 കാരിയെയും സംഘത്തേയും പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ 15 മാസം പ്രായമുള്ള സ്വന്തം മകനെയും ഗര്‍ഭസ്ഥ ശിശുവിനേയും വില്‍ക്കാന്‍ ആവശ്യക്കാരെ അന്വേഷിക്കുകയായിരുന്നു എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ കെപിഎസ് മല്‍ഹോത്ര പറഞ്ഞു. ഇവര്‍ കടത്തിക്കൊണ്ടുപോയ മൂന്ന് കുട്ടികളില്‍ രണ്ട് കുട്ടികളെയാണ് തിരിച്ചു കിട്ടിയത്. മൂന്നാമത്തെ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

https://dailynewslive.in/ ബംഗ്ലാദേശില്‍ ആഭ്യന്തരമായി സംഭവിക്കുന്ന എല്ലാ തെറ്റുകള്‍ക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ശനിയാഴ്ച ഡല്‍ഹി സര്‍വകലാശാല സാഹിത്യോത്സവത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബംഗ്ലാദേശിന്റെ ചില ആരോപണങ്ങള്‍ പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. എല്ലാ യുക്രൈന്‍ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും സമാനമായ രീതിയില്‍ തടവുകാരെ മോചിപ്പിക്കാന്‍ യുക്രൈന്‍ തയ്യാണെന്നും സെലെന്‍സ്‌കി പറഞ്ഞു.

https://dailynewslive.in/ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് ആതിഥേയരായ പാകിസ്ഥാന്‍ സെമി കാണാതെ പുറത്ത്. ഇന്നലെ നടന്ന ഗ്രൂപ്പ് എ യിലെ നിര്‍ണായകമത്സരത്തില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനെ കീഴടക്കി ന്യൂസിലന്‍ഡ് സെമിയിലെത്തിയതോടെയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 9 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിങ്ങിയ ന്യൂസിലന്‍ഡ് 112 റണ്‍സെടുത്ത രചിന്‍ രവീന്ദ്ര യുടെ മികവില്‍ 46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യത്തിലെത്തി. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും സെമി ഉറപ്പിച്ചു.

https://dailynewslive.in/ പേഴ്സണല്‍ ഫിനാന്‍സ് സേവനങ്ങള്‍ ലളിതമാക്കുന്നതിന് സമ്പൂര്‍ണ ഡിജിറ്റല്‍ പേഴ്സണല്‍ ലോണ്‍ പ്ലാറ്റ്ഫോമായ ‘എസ്ഐബി ക്വിക്ക്പിഎല്‍’ അവതരിപ്പിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്. ഉയര്‍ന്ന സിബില്‍ സ്‌കോറുള്ള പുതിയ ഉപഭോക്താക്കള്‍ക്ക് പത്തു മിനിറ്റില്‍ പേഴ്സണല്‍ ലോണ്‍ ലഭ്യമാക്കാന്‍ ഈ സേവനം സഹായകമാകും. കൂടാതെ, ഇന്ത്യയിലെ ഏത് ബാങ്കിന്റെയും സേവിങ്സ് അക്കൗണ്ടിലേക്ക് തുക നിക്ഷേപിക്കാന്‍ കഴിയും. എസ്ഐബിയുടെ നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് പ്രീ- അപ്രൂവ്ഡ് പേഴ്സണല്‍ ലോണുകള്‍ ഒരു മിനിറ്റില്‍ ലഭ്യമാക്കുന്ന സംവിധാനം 2019 മുതല്‍ നടപ്പിലാക്കി വരുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എളുപ്പത്തിലുള്ള വേരിഫിക്കേഷന്‍ നടപടികളിലൂടെ ഡോക്യുമെന്റുകള്‍ ആവശ്യമില്ലാതെ ലോണ്‍ ലഭിക്കുന്നതിന് എസ്ഐബിയുടെ വെബ്‌സൈറ്റില്‍ ഉള്ള https://pl.osuthindianbank.com/quickpl/login എന്ന പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം.

https://dailynewslive.in/ ആര്യയും മഞ്ജു വാരിയറും പ്രധാന വേഷത്തിലെത്തുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ‘മിസ്റ്റര്‍ എക്സ്’ ടീസര്‍ എത്തി. അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റര്‍ എക്സ്. മനു ആന്ദ് ആണ് സംവിധാനം. ആര്യയ്ക്കൊപ്പം ഗൗതം കാര്‍ത്തിക്, ശരത്കുമാര്‍, അനഘ, അതുല്യ രവി, റെയ്സ വില്‍സണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. പ്രിന്‍സ് പിക്ചേഴ്സ് ആണ് നിര്‍മാണം. വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വന്‍ ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യ, ഉഗാണ്ട, ജോര്‍ജിയ എന്നിവിടങ്ങളിലായാണ് ചിത്രീകരിച്ചത്. സ്റ്റണ്ട് സില്‍വയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍.

https://dailynewslive.in/ മോഹന്‍ലാല്‍ സാധാരണക്കാരമായി അഭിനയിക്കുന്ന ചിത്രമാണ് ‘തുടരും’. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. ഇതോട് അനുബന്ധിച്ച് രണ്ട് ദിവസം മുന്‍പ് പുറത്തുവിട്ട ആദ്യ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന് വേണ്ടി എംജി ശ്രീകുമാര്‍ പാടി എന്നതാണ് ഗാനത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഈ ഗാനം ഇപ്പോള്‍ ട്രെന്റിങ്ങില്‍ ഇടം നേടിയിരിക്കുകയാണ്. യുട്യൂബ് ട്രെന്റിങ്ങില്‍ ഒന്നാമതാണ് കണ്‍മണിപ്പൂവേ എന്ന ഗാനം. റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ 2 മില്യണ്‍ വ്യൂസും ഗാനം നേടിയിട്ടുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഷണ്‍മുഖം എന്ന കഥാപാത്രത്തിന്റെ കുടുംബത്തെ കാണിച്ചു കൊണ്ടെത്തിയ ഗാനം മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് തുടരും. ഒരു റിയലിസ്റ്റിക് നായക കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഷണ്‍മുഖന്‍ എന്നാണ് കഥാപാത്ര പേര്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്.

https://dailynewslive.in/ ഇന്ത്യന്‍ വാഹന വിപണിയില്‍ നിന്നും 2021 ല്‍ പിന്‍വാങ്ങിയ ഫോഡ് തിരിച്ചെത്തുന്നു. യുഎസ് വാഹന നിര്‍മാതാക്കള്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ചെന്നൈക്കടുത്തുള്ള മറൈമലൈ നഗറിലെ നിര്‍മാണ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന്റെ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതായി കമ്പനി അറിയിച്ചു കഴിഞ്ഞു. നികുതി നിരക്കുകള്‍ സംബന്ധിച്ചു സര്‍ക്കാരുമായുളള അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത് കൂടി പൂര്‍ത്തിയായാല്‍ പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ഫോഡും തിരിച്ചു വരവില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത് ഇ വി കള്‍ പുറത്തിറക്കാനായിരിക്കും. മാത്രമല്ല, കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനും കമ്പനി ശ്രമിക്കും. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഫോഡിനു പദ്ധതിയുണ്ട്. 2021 ല്‍ ഇന്ത്യയില്‍ നിന്നും ഫോഡ് പിന്‍വാങ്ങിയെങ്കിലും രാജ്യത്തെ വാഹന വിപണിയില്‍ നിന്നും പൂര്‍ണമായും വിട്ടുനിന്നിരുന്നില്ല.

https://dailynewslive.in/ പതിനെട്ടുകാരിയായ മകള്‍ സോയയുടെ നിര്‍ബന്ധത്താല്‍ ഒരുകൂട്ടം സ്ത്രീകള്‍ക്കൊപ്പം യാത്ര പോയതാണ് യമ. മനോഹരമായൊരു നഗരത്തില്‍വച്ച് യമയും ആര്യനും പരസ്പരം കാണുകയാണ്. രണ്ടുപേര് തമ്മിലുള്ള ബന്ധങ്ങള്‍ക്ക് പേരുകള്‍ ഇല്ലെന്ന് പറയുന്നിടത്തോളം അബദ്ധം മറ്റൊന്നുമില്ലെന്ന് അവര്‍ കണ്ടെത്തുന്നു. ഒന്നുകില്‍ അത് മനസ്സിനോട്, അല്ലെങ്കില്‍ ഉടലിനോട് അതുമല്ലെങ്കില്‍ ആത്മാവിനോട്… ഉടല്‍ തൊടുന്നവര്‍ ആത്മാവിന്റെ ഭാഷയറിയുന്നവര്‍ കൂടിയായാലോ? ആദിയില്‍ ഒരാത്മാവ് ആയിരുന്നവര്‍ പരസ്പരം വേര്‍പിരിഞ്ഞുപോയി, അത് കണ്ടെത്തുന്നതാണെങ്കിലോ? ആര്യനും യമയും ആ യാത്രയിലാണ്… ‘പ്രേമാശ്രമം’. ശ്രീപാര്‍വ്വതി. ഡിസി ബു്സ്. വില 237 രൂപ.

https://dailynewslive.in/ ഇന്ത്യയിലെ കാന്‍സര്‍ ബാധിതരിലെ മരണ നിരക്ക് ഞെട്ടിപ്പിക്കുന്നതെന്ന് പഠനം. രാജ്യത്തെ കാന്‍സര്‍ സ്ഥിരീകരിച്ച അഞ്ചില്‍ മൂന്ന് പേരും മരണത്തിന് കീഴടങ്ങുന്ന നിലയാണുള്ളതെന്നും ആഗോള കാന്‍സര്‍ ഡാറ്റ ചൂണ്ടിക്കാട്ടുന്നു. പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ മരണ നിരക്ക് കൂടുതലാണെന്നും പഠനം പറയുന്നു. ഗ്ലോബല്‍ കാന്‍സര്‍ ഒബ്‌സര്‍വേറ്ററി 2022, ഗ്ലോബല്‍ ഹെല്‍ത്ത് ഒബ്‌സര്‍വേറ്ററി എന്നിവയുടെ കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ വിവിധ പ്രായ വിഭാഗങ്ങള്‍, ലിംഗഭേദങ്ങള്‍ എന്നിവയിലെ 36 തരം അര്‍ബുദ രോഗാവസ്ഥകള്‍ പരിശോധിച്ചാണ് പഠനം ഇത്തരം ഒരു നിഗമനത്തിലെത്തുന്നത്. ദി ലാന്‍സെറ്റ് ഹെല്‍ത്ത് സൗത്ത് ഈസ്റ്റ് എഷ്യ ജേണലിലെ റിപ്പോര്‍ട്ട് പ്രകാരം യുഎസിലെ കാന്‍സര്‍ ബാധിതരില്‍ നാലില്‍ ഒന്നും, ചൈനയില്‍ രണ്ടില്‍ ഒന്നുമാണ്. കാന്‍സര്‍ രോഗമുക്തിയിലെ ഈ നിരാശപ്പെടുത്തുന്ന ഈ നിരക്ക് മറികടക്കുക എന്നതായിരിക്കും വരുന്ന രണ്ട് ദശകങ്ങളില്‍ ആരോഗ്യമേഖലയില്‍ ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. സ്ത്രീകളിലെ കാന്‍സര്‍ രോഗബാധയാണ് രാജ്യം നേരിടുന്ന മറ്റൊരു പ്രതിസന്ധി. പുതിയ കാന്‍സര്‍ ബാധിതരില്‍ 30 ശതമാനവും സ്തനാര്‍ബുദ ബാധിതരാണ്. വയോജനങ്ങളിലാണ് രാജ്യത്ത് അര്‍ബുദ ബാധ ഏറ്റവും കൂടുതല്‍ സ്ഥിരീകരിക്കുന്നത്. 70 വയസ് പിന്നിട്ടവരാണ് ഈ പട്ടികയില്‍ കൂടുതല്‍. 15 – 45 വയസിന് ഇടയില്‍ ഉള്ളവരിലാണ് രോഗ ബാധിതരില്‍ രണ്ടാമതുള്ളത്.

*ശുഭദിനം*

*കവിത കണ്ണന്‍*

തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഒരു നടന്റെ മകനാണ് ശരവണ്‍. അച്ഛനൊരു നടനാണെങ്കില്‍ പോലും ചെറുപ്പത്തില്‍ അഭിനയം എന്നത് ശരവണന്റെ സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല. സ്വന്തമായി ബിസിനസ്സ് നടത്താനായിരുന്നു ആഗ്രഹം. അതിന്റെ ആദ്യപടിയായി വസ്ത്രവ്യാപാരരംഗത്ത് ജോലി ചെയ്തു. ട്രെയിനിയായി ജോലിയില്‍ കയറി. 15 ദിവസത്തെ ജോലിക്ക് 750 രൂപയായിരുന്നു പ്രതിഫലം. മൂന്ന് വര്‍ഷം കഴിഞ്ഞതോടെ ശമ്പളം 8000 രൂപയായി ഉയര്‍ന്നു. ഒരിക്കല്‍ സ്വന്തമായി ഒരു കമ്പനി തുടങ്ങുമെന്നും, അതിലേക്കുളള മൂലധനമായി അച്ഛന്‍ ഒരു കോടി രൂപ നല്‍കുമെന്നുമാണ് ശരവണന്‍ പ്രതീക്ഷിച്ചത്. ആ പ്രതീക്ഷയുമായി മുന്നോട്ട് പോകുമ്പോഴാണ് ശരവണന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവ് ഉണ്ടാകുന്നത്. അച്ഛനറിയാതെ അമ്മ വലിയൊരു സംഖ്യ കടം വാങ്ങിയിരുന്നു. അമ്മയുടെ ആ കടം വീട്ടണം. ഒരു നടന്റെ മകനെന്ന നിലയില്‍ ശരവണന് സിനിമയില്‍ ഒരുപാട് അവസരങ്ങളുണ്ടായിരുന്നു. പക്ഷേ, അതിനോടൊന്നും താല്‍പര്യം തോന്നിയിരുന്നില്ല. ആ സമയത്ത് മണിരത്‌നം ചിത്രത്തിന്റെ ഭാഗമാകാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ അമ്മയുടെ ലോണ്‍ അടക്കാന്‍ വേണ്ടി അതിന് സമ്മതം മൂളി. മണിരത്‌നം നിര്‍മിച്ച് വിജയ് നായകനായി 1997 ല്‍ റിലീസ് ചെയ്ത നേരുക്ക് നേര്‍ എന്ന സിനിമയിലൂടെയാണ് ശരവണന്‍ ആദ്യമായി സിനിമയിലെത്തിയത്. പക്ഷേ, പിന്നീട് നടന്നതെല്ലാം ഒരു ചരിത്രമായിരുന്നു. സൗത്ത് ഇന്ത്യയിലെ തന്നെ സൂപ്പര്‍ താരമായി അയാള്‍ മാറി. നടന്‍ ശിവകുമാറിന്റെ മകന്‍ ശരവണനാണ് പിന്നീട് സൂപ്പര്‍ താരമാറിയ സൂര്യ. ഒരുപാട് ആഗ്രഹിച്ചാല്‍ നമ്മുടെ സ്വപ്നങ്ങള്‍ നേടിയെടുക്കാം എന്ന് പറയാറുണ്ട്. ആഗ്രഹിക്കാതെ എത്തിയെങ്കിലും പിന്നീട് കഥാപാത്രസൃഷ്ടിക്കായി കഠിനാധ്വാനം ചെയ്ത് അയാള്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. ഒരുപാട് ആഗ്രഹിച്ച് എത്തിയതാണെങ്കിലും യാദൃശ്ചികമായി എത്തിയതാണെങ്കിലും, വിജയിക്കാന്‍ കഠിനധ്വാനമെന്ന മന്ത്രം ഒഴിവാക്കാനാവാത്തതാണ് – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *