P4 yt cover

https://dailynewslive.in/ കാട്ടാനക്കലിയില്‍ സംസ്ഥാനത്ത് വീണ്ടും മരണം. തൃശൂരില്‍ കൊല്ലപ്പെട്ടത് ആദിവാസി. പാണഞ്ചേരി 14-ാം വാര്‍ഡിലെ താമരവെള്ളച്ചാല്‍ സങ്കേതത്തിലെ മലയന്‍ വീട്ടില്‍ പ്രഭാകരന്‍ (60) ആണ് കൊല്ലപ്പെട്ടത്. വനവിഭവമായ പുന്നക്കായ ശേഖരിക്കാന്‍ പോയതായിരുന്നു പ്രഭാകരന്‍.

https://dailynewslive.in/ പുതിയ മദ്യനയം ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചില്ല. കള്ളു ഷാപ്പുകളുടെ ദൂരപരിധിയിലും ടൂറിസം ഡെസ്റ്റിനേഷനില്‍ ഡ്രൈ ഡേയ്ക്ക് മദ്യം നല്‍കുന്നതിലും കൂടുതല്‍ വ്യക്തത വേണമെന്ന് മന്ത്രിസഭാ യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. കൂടുതല്‍ വിശദമായ ചര്‍ച്ചക്കായി മദ്യനയം മാറ്റി. ടൂറിസം കേന്ദ്രങ്ങളിലും വിവാഹ പാര്‍ട്ടികള്‍ക്കും ഡ്രൈ ഡേ ദിവസം ഇളവ് അനുവദിക്കുന്നതാണ് പ്രധാനമായും പുതിയ മദ്യ നയം. ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്നാണ് പുതിയ മദ്യനയം നേരത്തെ മാറ്റി വച്ചിരുന്നത്.

https://dailynewslive.in/ എലപ്പുള്ളിയിലെ മദ്യനിര്‍മാണ കമ്പനി അനുമതി സംബന്ധിച്ച വിവാദത്തില്‍ പരസ്യ സംവാദത്തിനുള്ള മന്ത്രി എം.ബി.രാജേഷിന്റെ വെല്ലുവിളി ഏറ്റെടുത്ത് രമേശ് ചെന്നിത്തല. മന്ത്രി തന്നെ സംവാദത്തിന് വെല്ലുവിളിച്ചു എന്ന് കേട്ടുവെന്നും പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന്‍ തനിക്കുവേണ്ടി സംവാദത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ബ്രൂവറി വിഷയത്തിലെ ഏകപക്ഷീയ തീരുമാനം അഴിമതിയാണെന്നും സ്വന്തം ഘടക കക്ഷികളെ പോലും വിശ്വാസത്തില്‍ എടുക്കാതെയാണ് സിപിഎമ്മിന്റെ ധാര്‍ഷ്ട്യമെന്നും അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 18 ലെ വിജയി : ഫൈസല്‍, ചേരാപുരം പോസ്റ്റ്, കക്കട്ടില്‍, കോഴിക്കോട്‌*

https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ആശാവര്‍ക്കര്‍മാര്‍ അനാവശ്യമായി സമരം നടത്തുന്നു എന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന വേദനിപ്പിച്ചുവെന്നും ആവശ്യവും അനാവശ്യവും എന്താണെന്ന് മന്ത്രി മനസ്സിലാക്കണമെന്നും ആശാവര്‍ക്കര്‍മാരെ കുറിച്ച് അഭിമാനത്തോടെ ലോകത്തിനു മുന്നില്‍ പറയേണ്ട ആളാണ് ആരോഗ്യമന്ത്രിയെന്നും വിഡി സതീശന്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയോട് തനിക്ക് പറയാനുള്ളത് ഇത് സ്റ്റാലിന്റെ റഷ്യയല്ലെന്നും നമ്മുടെ കേരളമാണെന്നും സമരം ചെയ്യുന്നത് അവകാശമാണെന്നും സെക്രട്ടറിയേറ്റിന് മുന്നില്‍ നടക്കുന്ന ആശാവര്‍ക്കര്‍മാരുടെ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സമരം ചെയ്തതിന്റെ പേരില്‍ ആശാവര്‍ക്കര്‍മാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചാല്‍ ഞങ്ങളും ഒപ്പമുണ്ടാകുമെന്നും സമരത്തിന് കോണ്‍ഗ്രസ് പൂര്‍ണ്ണപിന്തുണ പ്രഖ്യാപിക്കുകയാണെന്നും വി.ഡി.സതീശന്‍ വ്യക്തമാക്കി.

https://dailynewslive.in/ ദില്ലിയില്‍ ഇന്നലെ നടന്ന ശശി തരൂര്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ പൂര്‍ണ്ണ സമവായമായില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടി നയത്തോട് ചേര്‍ന്നു നില്‍ക്കണമെന്ന് ശശി തരൂരിനോട് രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചെന്നും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നുമായിരുന്നു രാഹുലിന്റെ ഉപദേശം. എന്നാല്‍ താന്‍ പാര്‍ട്ടി നയത്തെ എതിര്‍ത്തിട്ടില്ലെന്ന് തരൂര്‍ മറുപടി നല്‍കി. ചില വിഷയങ്ങളില്‍ എന്നും വ്യക്തിപരമായ വിലയിരുത്തല്‍ നടത്തിയിട്ടുണ്ടെന്നും പാര്‍ട്ടിയില്‍ കുറെക്കാലമായി തന്നോട് അവഗണനയുണ്ടെന്നും കൂടിയാലോചന കുറയുന്നെന്നും തരൂര്‍ പരാതിപ്പെട്ടതായാണ് വിവരം.

https://dailynewslive.in/ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന ഡിവൈഎഫ്‌ഐ പരിപാടിയിലേക്ക് ശശി തരൂരിന് ക്ഷണം. മാര്‍ച്ച് 1,2 തിയ്യതികളില്‍ നടക്കുന്ന സ്റ്റാര്‍ട്ട് അപ് ഫെസ്റ്റിവലിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീമും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജും ഡല്‍ഹിയിലെ വസതിയിലെത്തിയാണ് തരൂരിനെ ക്ഷണിച്ചത്. എന്നാല്‍ സൂറത്തില്‍ പരിപാടി ഉള്ളത് കൊണ്ട് പങ്കെടുക്കാന്‍ ആകില്ലെന്ന് തരൂര്‍ വ്യക്തമാക്കി. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെപ്പറ്റി സത്യസന്ധമായ നിലയില്‍ അഭിപ്രായം രേഖപ്പെടുത്തിയ ആള്‍ എന്ന നിലയിലാണ് തരൂരിന് ക്ഷണിച്ചതെന്ന് സംസ്ഥാന സെക്രട്ടറി വികെ സനോജ്.പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ മേല്‍നോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. പുതിയതായി രൂപീകരിച്ച മേല്‍നോട്ട സമിതി തമിഴ്‌നാട് ഉന്നയിക്കുന്ന വിഷയങ്ങള്‍ പരിഗണിക്കണമെന്നും കേരളത്തിനും തമിഴ്‌നാടിനും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്നും തര്‍ക്കമുണ്ടെങ്കില്‍ മേല്‍നോട്ട സമിതി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചു.

https://dailynewslive.in/ വയനാട് ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും തകര്‍ന്ന ചൂരല്‍മല പാലം പുനര്‍നിര്‍മിക്കാനായി 35 കോടി രുപയുടെ പദ്ധതി നിര്‍ദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ചൂരല്‍മല ടൗണില്‍നിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക. ഇനിയൊരു അപകടമുണ്ടായാല്‍ അതിജീവിക്കാന്‍ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിര്‍മ്മിതി. കഴിഞ്ഞ ദുരന്തകാലത്ത് പൂഴയിലുണ്ടായ പരമാവധി ഉയര്‍ന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാള്‍ ഉയരത്തിലായിരിക്കും പാലം പണിയുക.

https://dailynewslive.in/ നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെട്ട് ഹൂതി നേതാവ് അബ്ദുല്‍ സലാമുമായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി ചര്‍ച്ച നടത്തി. മസ്‌കത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ഹൂതി വിമത ഗ്രൂപ്പ് പ്രതിനിധിയുമായി ഇറാന്‍ ചര്‍ച്ച ചെയ്തത്. യെമനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുന്‍പ് അറിയിച്ചിരുന്നു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ കോഴിക്കോട് എരഞ്ഞിപ്പാലം ഹോളിക്രോസ് കോളേജ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിക്ക് നേരെ റാഗിങ്. രണ്ട് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കണ്ടാലറിയുന്ന ആറു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒളവണ്ണ വളപ്പില്‍ താനിക്കുന്നത്ത് വീട്ടില്‍ വിഷ്ണുവിനെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ മുഹമ്മദ് സിനാന്‍, ഗൗതം കൂടാതെ കണ്ടാലറിയുന്ന മറ്റു നാലു വിദ്യാര്‍ഥികളും ചേര്‍ന്ന് പീഡിപ്പിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടനെ നടപടി സ്വീകരിച്ചെന്ന് സിസ്റ്റര്‍ ഷൈനി ജോര്‍ജ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയെന്നും ആറു വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്തുവെന്നും ഷൈനി ജോര്‍ജ് പറഞ്ഞു.

https://dailynewslive.in/ ഓള്‍ പാസ് ഒഴിവാക്കല്‍ ഹൈസ്‌കൂളിന് പുറമെ എഴാം ക്ലാസ് മുതല്‍ താഴേ തട്ടിലേക്കും ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ വിദ്യാഭ്യാസവകുപ്പ്. 3 മുതല്‍ 9 വരെയുള്ള ക്ലാസുകളില്‍ പ്രത്യേക വിഷയങ്ങളില്‍ പഠന നിലവാരം ഉറപ്പാക്കാന്‍ അടുത്തവര്‍ഷം മുതല്‍ പ്രത്യേക പരീക്ഷയും നടത്തും. വാരിക്കോരി മാര്‍ക്കിട്ട് കുട്ടികളെ കൂട്ടത്തോടെ പാസാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഓള്‍ പാസ് നിര്‍ത്താനുള്ള തീരുമാനം.

https://dailynewslive.in/ പിഎസ്‌സി ചെയര്‍മാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകക്ക് തുല്യമാക്കി. പിഎസ്‌സി അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. നിലവില്‍, ചെയര്‍മാന് അടിസ്ഥാന ശമ്പളം 76000 രൂപയാണ്. വിവിധ അലവന്‍സുകള്‍ ഉള്‍പ്പടെ 2.26 ലക്ഷം രൂപയാണ് പ്രതിമാസം ലഭിക്കുക. അംഗങ്ങള്‍ക്ക് അടിസ്ഥാന ശമ്പളം 70000 രൂപയാണ്. അലവന്‍സ് ഉള്‍പ്പടെ ഇത് 2.23 ലക്ഷം രൂപ വരെ ലഭിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‌സി അംഗങ്ങളുടെയും ചെയര്‍മാന്റെയും സേവന വേതന വ്യവസ്ഥകള്‍ പരിഗണിച്ചാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു.

https://dailynewslive.in/ മലപ്പുറം അരീക്കോട് തെരട്ടമ്മലില്‍ സെവെന്‍സ് ഫുട്ബാള്‍ മത്സരത്തിനിടെ അപകടമുണ്ടായതില്‍ അനുമതി ഇല്ലാതെ കരിമരുന്ന് പ്രയോഗിച്ചതിനും പടക്കം പൊട്ടിച്ചതിനും സംഘാടകര്‍ക്കെതിരെ കേസെടുത്തു. അപകടത്തിനു പിന്നാലെ മത്സരം ഇന്നലെ രാത്രി പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു. സ്റ്റേഡിയം നിറഞ്ഞ് കാണികളെ പ്രവേശിപ്പിച്ചെന്നും പൊലീസ് വ്യക്തമാക്കി.

https://dailynewslive.in/ മസ്തകത്തില്‍ പരിക്കേറ്റ കാട്ടാനയ്ക്ക് ചികിത്സ നല്‍കുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം പൂര്‍ണം. മയക്കുവെടിയേറ്റത്തിനുശേഷം നിലത്തുവീണ ആന പ്രാഥമിക ചികിത്സക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റിയശേഷം കോടനാട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ കാട്ടാനയ്ക്ക് ചികിത്സ നല്‍കുന്ന ദൗത്യം പൂര്‍ണ വിജയമെന്ന് പറയാനായിട്ടില്ലെന്ന് ഡോ. അരുണ്‍ സക്കറിയ പറഞ്ഞു. ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയില്‍ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാല്‍ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഡോ. അരുണ്‍ സക്കറിയ അറിയിച്ചു.

https://dailynewslive.in/ മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ ചില്ല് തകര്‍ന്നു. കഴിഞ്ഞദിവസം അറ്റകുറ്റപ്പണിക്കായി വര്‍ക്ക് ഷോപ്പിലേക്ക് കയറ്റിയിടുന്നതിനിടെയായിരുന്നു സംഭവം. ജീവനക്കാരുടെ അശ്രദ്ധമൂലമാണ് ചില്ല് തകര്‍ന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചില്ല് ഇന്നുതന്നെ മാറ്റുമെന്നു കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

https://dailynewslive.in/ ആലപ്പുഴ ചെറിയനാട് തെരുവുനായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. അഞ്ചാം ക്ലാസുകാരന്‍ ഉള്‍പ്പടെ അഞ്ചു പേരെയാണ് തെരുവ് നായ കടിച്ചത്. ഒരാളുടെ മുഖത്തും കടിയേറ്റിട്ടുണ്ട്. ചെറിയനാട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഇന്നലെ രാത്രിയായിരുന്നു തെരുവുനായയുടെ ആക്രമണം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

https://dailynewslive.in/ കണ്ണൂര്‍ തളിപ്പറമ്പില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ സ്വദേശി നിഖിതയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന നണിച്ചേരി സ്വദേശി വൈശാഖാണ് ഭര്‍ത്താവ്. തളിപ്പറമ്പ് ലൂര്‍ദ് നഴ്‌സിങ് കോളേജില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ കോഴ്‌സിന് പഠിക്കുകയായിരുന്നു നിഖിത.

https://dailynewslive.in/ ആലപ്പുഴ മുഹമ്മയില്‍ മോഷണമുതല്‍ കണ്ടെടുക്കാന്‍ പൊലിസ് എത്തിയപ്പോള്‍ ജ്വല്ലറി ഉടമ വിഷദ്രാവകം കഴിച്ച് മരിച്ച സംഭവത്തില്‍ കടുത്തുരുത്തി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. രാധാകൃഷ്ണന്റെ മരണം പൊലിസിന്റെ പീഡനത്തെ തുടര്‍ന്നാണെന്ന് മകന്‍ പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും കുടുംബം പരാതി നല്‍കി.

https://dailynewslive.in/ കോട്ടയം മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരിയുടെ മരണത്തില്‍ പരാതിയുമായി കുടുംബം. കുട്ടിക്ക് ആശുപത്രിയില്‍ വേണ്ടത്ര ചികിത്സ കിട്ടിയില്ലെന്നാണ് പരാതി. ഇടുക്കി കട്ടപ്പന സ്വദേശി വിഷ്ണുവിന്റെയും ആശയുടെയും മകള്‍ അപര്‍ണിക ആണ് മരിച്ചത്. അതേസമയം, ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.

https://dailynewslive.in/ ആലപ്പുഴ അരൂര്‍-തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയില്‍ ജെസിബിയ്ക്ക് അടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തുറവൂര്‍ സ്വദേശി പ്രവീണ്‍ ആര്‍ (39) ആണ് മരിച്ചത്. ചന്തിരൂര്‍ സെന്റ് മേരീസ് പള്ളിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

https://dailynewslive.in/ ഒഡീഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി സര്‍വകലാശാല ക്യാമ്പസില്‍ നേപ്പാളി വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ അധ്യാപികമാര്‍ ക്ഷമാപണം നടത്തി. വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് സഹപാഠിയും ലഖ്‌നോ സ്വദേശിയുമായ അദ്വിക് ശ്രീവാസ്തവയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

https://dailynewslive.in/ സൗദിയില്‍ നാളെ വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. മക്ക ഏരിയകളില്‍ നേരിയതോ ഇടത്തരമോ ആയതും റിയാദിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയും ലഭിക്കും. കൂടാതെ വെള്ളപ്പൊക്ക സാധ്യതയും ആലിപ്പഴ വര്‍ഷവും ശക്തമായ കാറ്റും അനുഭവപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ സൗദിയില്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ പുന:സ്ഥാപിക്കപ്പെട്ടു. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോര്‍ട്ടലിലാണ് ഇന്നലെയോടെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്കുള്ള ഓപ്ഷന്‍ വീണ്ടുമെത്തിയത്. അനധികൃത ഹജ്ജ് തീര്‍ത്ഥാടകരെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയുള്‍പ്പടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജനുവരി 31നാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസകള്‍ സൗദി നിര്‍ത്തലാക്കിയത്.

https://dailynewslive.in/ അമേരിക്കയിലെ മിയാമി ബീച്ചില്‍ പലസ്തീനികളാണെന്ന് തെറ്റിദ്ധരിച്ച് ജൂത വംശജന്‍ രണ്ട് പേര്‍ക്ക് നേരെ വെടിയുതിര്‍ത്തു. എന്നാല്‍ ഇവര്‍ ഇസ്രയേല്‍ സ്വദേശികളായ ടൂറിസ്റ്റുകളാണെന്ന് പിന്നീട് വ്യക്തമായി. മൊര്‍ദെചായി ബ്രഫ്മാന്‍ എന്ന 27കാരനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു.

https://dailynewslive.in/ കൃത്യസമയത്ത് സിനിമ തുടങ്ങാതെ പരസ്യം കാണിച്ച് സമയം കളഞ്ഞെന്ന പരാതിയില്‍ പിവിആര്‍ – ഐനോക്‌സിന് പിഴ. 28,000 രൂപ പരാതിക്കാരനുള്ള നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും ഒടുക്കാന്‍ ബെംഗളൂരു ഉപഭോക്തൃ കോടതി വിധിച്ചു. ബെംഗളൂരു സ്വദേശി അഭിഷേക് എം ആര്‍ ആണ് പരാതി നല്‍കിയത്

https://dailynewslive.in/ കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ പലയിടത്തുനിന്നായി 10 നാടന്‍ തോക്കുകളും 24 ബുള്ളറ്റുകളും പൊലീസ് പിടിച്ചെടുത്തു. തോക്കുകള്‍ കയ്യില്‍ വെക്കുകയും വിതരണം ചെയ്യുകയും ചെയ്ത പത്തു പേരെ പല സ്റ്റേഷന്‍ പരിധിയില്‍ നിന്നായി അറസ്റ്റ് ചെയ്തതിട്ടുണ്ട്. സതീഷ് രത്തോട് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടയിലാണ് പൊലീസിന് രഹസ്യ വിവരം ലഭിക്കുന്നത്.

https://dailynewslive.in/ ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആരോഗ്യനില കൂടുതല്‍ സങ്കീര്‍ണ്ണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മാര്‍പ്പാപ്പയെ റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

https://dailynewslive.in/ എയര്‍ലൈനുകള്‍ക്കെതിരെ പരാതിയുമായി പൈലറ്റുമാരുടെ സംഘടന. രാജ്യത്തെ പ്രമുഖ എയര്‍ലൈനുകളായ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും പരസപരം പൈലറ്റുമാരെ നിയമിക്കേണ്ടെന്ന തീരുമാനം എടുത്തിട്ടുണ്ടെന്നും എയര്‍ലൈനുകള്‍ തമ്മില്‍ അപ്രഖ്യാപിത ധാരണയാണ് ഉള്ളതെന്നും സംഘടന ആരോപിച്ചു. വ്യോമയാന മേഖലയിലെ തൊഴില്‍ മേഖലയില്‍ നടക്കുന്ന അന്യായമാണിതെന്ന് ചൂണ്ടിക്കാട്ടി സംഘടന സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് പരാതി നല്‍കി.

https://dailynewslive.in/ 80 വര്‍ഷത്തിനിടെ ആദ്യമായി രണ്ടാം ലോക മഹായുദ്ധകാലത്ത് ലണ്ടനിലുണ്ടായിരുന്ന രഹസ്യ ഭൂഗര്‍ഭ തുരങ്കങ്ങള്‍ വിനോദ സഞ്ചാരികള്‍ക്കായി തുറക്കുന്നു. ഒരിക്കല്‍ യുകെയുടെ ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട് പ്രകാരം സംരക്ഷിക്കപ്പെട്ടിരുന്ന കേന്ദ്രങ്ങളാണ് ഇവ. അന്ന് ചാരന്‍മാരാണ് ഈ രഹസ്യ തുരങ്കങ്ങള്‍ ഉപയോഗിച്ചിരുന്നത്. പ്രശസ്തരായ ഒരു കൂട്ടം ആര്‍ക്കിടെക്റ്റുകള്‍ ഈ രഹസ്യ തുരങ്കങ്ങള്‍ പഴയ രീതിയില്‍ തന്നെ പുനര്‍നിര്‍മ്മിക്കും.

https://dailynewslive.in/ അമേരിക്കയില്‍ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാരെ ചങ്ങലയില്‍ ബന്ധിക്കുന്ന ദൃശ്യങ്ങള്‍ വൈറ്റ് ഹൗസിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ പങ്കുവെച്ച് വൈറ്റ്ഹൗസ്. ഡോജ് സംഘത്തലവന്‍ എലോണ്‍ മസ്‌കാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്. ആളുകളെ കയ്യിലും കാലിലും ചങ്ങല ബന്ധിച്ച് വിമാനത്തില്‍ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിവിധ രാജ്യങ്ങള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ദൃശ്യങ്ങള്‍ വൈറ്റ് ഹൗസ് പങ്കുവെച്ചത്.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64,000 കടന്ന് കുതിച്ചു. പവന് 520 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 64000 കടന്നത്. 64,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 65 രൂപയാണ് വര്‍ധിച്ചത്. 8035 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 11ന് രേഖപ്പെടുത്തിയ 64,480 രൂപയാണ് എക്കാലത്തെയും ഉയര്‍ന്ന സ്വര്‍ണവില. ഇതും 65,000 എന്ന സൈക്കോളജിക്കല്‍ ലെവലും കടന്ന് സ്വര്‍ണവില മുന്നേറുമെന്ന സൂചനയാണ് ലഭിക്കുന്നത്. 11ന് 64,480 രൂപയായി ഉയര്‍ന്ന സ്വര്‍ണവില പിന്നീട് 63,120 രൂപയായി താഴ്ന്ന ശേഷമാണ് തിരിച്ചുകയറിയത്. മൂന്ന് ദിവസത്തിനിടെ ആയിരത്തിലധികം രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

https://dailynewslive.in/ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മി ഇന്ത്യയില്‍ രണ്ടു ഫോണുകള്‍ പുറത്തിറക്കി. മിഡ്റേഞ്ച് പി സീരീസില്‍ പി3 പ്രോ ഫൈവ്ജിയും പി3എക്സ് ഫൈവ്ജിയുമാണ് അവതരിപ്പിച്ചത്. 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയും 6,000 എംഎഎച്ച് ബാറ്ററിയോടും കൂടിയാണ് ഈ ഫോണുകള്‍ വിപണിയില്‍ എത്തിയത്. പി3 പ്രോയ്ക്ക് സ്നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 3 ചിപ്പ്സെറ്റാണ് കരുത്തുപകരുക. അതേസമയം പി3എക്സില്‍ മീഡിയാടെക് ഡൈമെന്‍സിറ്റി 6400 സോക് പ്രോസസറാണ് ക്രമീകരിച്ചിരിക്കുന്നത്. റിയല്‍മി പി3 പ്രോയുടെ ബേസ് മോഡലിന് 23,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജ് കപാസിറ്റിയുമുള്ള ഫോണിനാണ് ഈ വില. 8ജിബി+256ജിബി, 12ജിബി+256ജിബി എന്നി വേരിയന്റുകള്‍ക്ക് യഥാക്രമം 24,999 രൂപയും 26,999 രൂപയുമാണ് വില. ഫെബ്രുവരി 25 മുതല്‍ കമ്പനിയുടെ വെബ്സൈറ്റിലൂടെയും ഫ്‌ലിപ്പ്കാര്‍ട്ടിലൂടെയും ഗാലക്സി പര്‍പ്പിള്‍, നെബുല ഗ്ലോ, സാറ്റേണ്‍ ബ്രൗണ്‍ എന്നി നിറങ്ങളില്‍ ഹാന്‍ഡ്സെറ്റ് ലഭ്യമാകും. പി3എക്സ് ഫൈവ് ജിയുടെ 6ജിബി+128ജിബി, 8ജിബി+128ജിബി വേരിയന്റുകള്‍ക്ക് യഥാക്രമം 13,999 രൂപയും 14,999 രൂപയുമാണ് വില. ഫെബ്രുവരി 28 ന് റിയല്‍മി വെബ്സൈറ്റിലൂടെയും ഫ്‌ലിപ്പ്കാര്‍ട്ടിലൂടെയും ലൂണാര്‍ സില്‍വര്‍, മിഡ്നൈറ്റ് ബ്ലൂ, സ്റ്റെല്ലാര്‍ പിങ്ക് എന്നി മൂന്ന് നിറങ്ങളില്‍ ഇത് രാജ്യത്ത് വില്‍പ്പനയ്ക്കെത്തും.

https://dailynewslive.in/ ‘ബനാറസ്’ എന്ന ചിത്രത്തിനു ശേഷം നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന ‘രണ്ടാം യാമം’ എന്ന സിനിമയുടെ ട്രെയിലര്‍ എത്തി. സ്വാസിക മുഖ്യ വേഷത്തിലെത്തുന്നു. ധ്രുവന്‍, ഗൗതം കൃഷ്ണ, ജോയ് മാത്യു, നന്ദു, സുധീര്‍ കരമന, രാജസേനന്‍, ഷാജു ശ്രീധര്‍, ജഗദീഷ് പ്രസാദ്, രേഖ, രമ്യ സുരേഷ്, ഹിമാശങ്കരി തുടങ്ങിയവരാണു മറ്റ് അഭിനേതാക്കള്‍. മോഹന്‍ സിത്താരയാണ് സംഗീതം. ‘ഈ രാവില്‍ നോവും’ എന്ന പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധ നേടിക്കഴിഞ്ഞിരുന്നു. മികച്ച പ്രേക്ഷകപ്രതികരണങ്ങളാണു ലഭിക്കുന്നത്. ചിത്രത്തിലെ നേരത്തേ പുറത്തിറങ്ങിയ ‘മായ്ക്കുന്നു ഞാനെന്നെ’ എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗരി ലക്ഷ്മിയാണ് ഗാനം ആലപിച്ചത്. ഫോര്‍ച്യൂണ്‍ ഫിലിംസിന്റെ ബാനറില്‍ ഗോപാല്‍.ആര്‍.നിര്‍മിക്കുന്ന ചിത്രമാണ് ‘രണ്ടാം യാമം’. ചിത്രത്തില്‍ അഴകപ്പന്‍ ഛായാഗ്രഹണവും വി.എസ്.വിശാല്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. എ.ആര്‍.കണ്ണന്‍ ആണ് പ്രോജക്ട് ഡിസൈനര്‍. ഫെബ്രുവരി 28ന് ‘രണ്ടാം യാമം’ പ്രദര്‍ശനത്തിനെത്തും.

https://dailynewslive.in/ കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ‘ദി പെറ്റ് ഡിക്റ്റക്റ്റീവ്’ ഏപ്രില്‍ 25ന് പ്രദര്‍ശനത്തിനെത്തുന്നു. തെന്നിന്ത്യന്‍ സിനിമ ലോകത്തെ ശ്രദ്ധേയ അനുപമ പരമേശ്വരനാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. അനുപമയുടെ പിറന്നാള്‍ ദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തു വിട്ടത്. സമ്പൂര്‍ണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ എത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ഷറഫുദീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷറഫുദീന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രനീഷ് വിജയനാണ്. സംവിധായകന്‍ പ്രനീഷ് വിജയനും ജയ് വിഷ്ണുവും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിലൂടെ സംവിധായകന്‍ എന്ന നിലയിലും ഖ്യാതി നേടിയ അഭിനവ് സുന്ദര്‍ നായ്കാണ് എഡിറ്റിങ് നിര്‍വഹിക്കുന്നത്. രാജേഷ് മുരുകേശനാണ് സംഗീതം ഒരുക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിന്റെ ഡിസ്ട്രിബൂഷന്‍ നിര്‍വഹിക്കുന്നത്.

https://dailynewslive.in/ ഈ വര്‍ഷം തന്നെ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ പ്രമുഖ അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ടെസ്ല ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഏപ്രിലില്‍ തുടങ്ങാനാണ് പദ്ധതി. ബെര്‍ലിന്‍ പ്ലാന്റില്‍ നിന്ന് ഇലക്ട്രിക് കാറുകള്‍ ഇറക്കുമതി ചെയ്യാനാണ് ടെസ്ല ആലോചിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 25,000 യുഎസ് ഡോളര്‍ (ഏകദേശം 21 ലക്ഷം രൂപ) വിലയുള്ള വിലകുറഞ്ഞ ഇവി മോഡലുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ ഇന്ത്യയില്‍ സെയില്‍സ് ഓപ്പറേഷന്‍ ആരംഭിക്കാനാണ് കമ്പനി നോക്കുന്നത്. ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുന്നതിന് സാധ്യതയുള്ള സ്ഥലങ്ങളായി ബികെസി, എയ്റോസിറ്റി മുംബൈ എന്നിവയെയാണ് കമ്പനി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, ന്യൂഡല്‍ഹിയിലും മുംബൈയിലും രണ്ട് ഷോറൂമുകള്‍ക്കായി കമ്പനി സ്ഥലങ്ങള്‍ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള എയ്റോസിറ്റി ഏരിയയിലാണ് ഷോറൂമിനായി ടെസ്ല സ്ഥലം കണ്ടെത്തിയത്.

https://dailynewslive.in/ മരണത്തിന്റെ മറുപുറം തേടിപ്പോയ 11 പേര്‍. 15 വയസ്സുകാരന്‍ മുതല്‍ 80 വയസ്സുകാരി വരെ അക്കൂട്ടത്തിലുണ്ട്. അന്ധവിശ്വാസത്തിന്റെയും മനോരോഗത്തിന്റെയും അതിര്‍വരമ്പുകള്‍ക്കിടയിലൂടെയുള്ള അവരുടെ സഞ്ചാരങ്ങള്‍… മറ്റുള്ളവരോട് ഇടപഴകി ജീവിക്കുമ്പോഴും അവര്‍ ഒളിപ്പിച്ചുവച്ച രഹസ്യങ്ങള്‍…മൃത്യുവിന്റെ നീലഗ്രഹണം ഗ്രസിച്ച ‘സൂര്യകാന്തി’ എന്ന വീട് ഒരു രാപ്പുലര്‍ച്ചയില്‍ ചാവുനിലമായിമാറിയ കഥ. ഇന്ത്യയെ നടുക്കിയ ഒരു യഥാര്‍ഥസംഭവത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട നോവല്‍. ‘ചോരച്ചുവപ്പുള്ള സൂര്യകാന്തി’. രാജീവ് ശിവശങ്കര്‍. എച്ആന്‍ഡ്സി ബുക്സ്. വില 294 രൂപ.

https://dailynewslive.in/ പലപ്പോഴും നിസാരമെന്ന് കരുതി തള്ളിക്കളയുന്ന ഗര്‍ഭാശയ വീക്കം അഥവാ പെല്‍വിക് ഇന്‍ഫ്ലമേറ്ററി ഡീസിസ് സ്ത്രീകളില്‍ വന്ധ്യതയ്ക്ക് വരെ കാരണമായേക്കാം. ലൈംഗികബന്ധത്തിലൂടെ പകരുന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന അണുബാധയാണ് ഗര്‍ഭാശയ വീക്കം. യോനിയില്‍ നിന്നും ഗര്‍ഭപാത്രത്തിലേക്ക് കടക്കുന്ന രീതിയിലാണ് ഇതിന്റെ വ്യാപനം. ക്ലമീഡിയ അല്ലെങ്കില്‍ ഗൊണോറിയ പോലുള്ള ലൈംഗികമായി പകരുന്ന അണുബാധകള്‍ കാരണമാകുന്ന അതേ ബാക്ടീരിയകള്‍ ഉള്‍പ്പെടെ നിരവധി ബാക്ടീരിയകള്‍ പിഐഡിക്ക് കാരണമാകാം. ഗര്‍ഭാശയം, ഫാലോപ്യന്‍ ട്യൂബുകള്‍, അണ്ഡാശയങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യുത്പാദന അവയവങ്ങളെ ബാധിക്കുന്ന ഗുരുതരമായ അണുബാധയാണിത്. ചികിത്സ വൈകും തോറും ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങള്‍, ശുചിത്വമില്ലായ്മ ഗര്‍ഭാശയ വീക്കത്തിന്റെ അപകടസാധ്യത വര്‍ധിപ്പിക്കും. ഇത് സ്ത്രീകളില്‍ വന്ധ്യത, വിട്ടുമാറാത്ത പെല്‍വിക് വേദന, എക്ടോപിക് ഗര്‍ഭം എന്നിവയിലേക്ക് നയിക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകാത്തതു കൊണ്ടു തന്നെ ഗര്‍ഭാശയ വീക്കം പ്രാരംഭഘട്ടത്തില്‍ തിരിച്ചറിയണമെന്നില്ല. ഇത് നേരത്തെയുള്ള രോഗനിര്‍ണയത്തിനും ചികിത്സയ്ക്കും വെല്ലുവിളിയാണ്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുപ്പോള്‍ ഉണ്ടാകുന്ന അതികഠിനമായ വേദന, പനി, അസാധാരണ യോനി സ്രവങ്ങള്‍, പെല്‍വിക് വേദന എന്നിവയാണ് ഗര്‍ഭാശയ വീക്കത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. അടിവയറ്റില്‍ വേദന , നടുവിന്റെ രണ്ടു വശത്തും വേദന വരുന്നതും ശ്രദ്ധിക്കണം. ചികിത്സ വൈകിപ്പിക്കുന്നത് പ്രത്യുത്പാദന അവയവങ്ങള്‍ക്ക് സ്ഥിരമായ കേടുപാടുകള്‍ വരുത്തിയേക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.85, പൗണ്ട് – 109.66. യൂറോ – 90.78, സ്വിസ് ഫ്രാങ്ക് – 96.02, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.28, ബഹറിന്‍ ദിനാര്‍ – 230.44, കുവൈത്ത് ദിനാര്‍ -281.28, ഒമാനി റിയാല്‍ – 225.57, സൗദി റിയാല്‍ – 23.16, യു.എ.ഇ ദിര്‍ഹം – 23.65, ഖത്തര്‍ റിയാല്‍ – 23.79, കനേഡിയന്‍ ഡോളര്‍ – 61.21.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *