2024ല്‍ ടാറ്റ പഞ്ച് രാജ്യത്തെ നമ്പര്‍-1 കാറായിരുന്നു. കഴിഞ്ഞ വര്‍ഷം ഈ കാറിന്റെ രണ്ട് ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റു. 2025 സാമ്പത്തിക വര്‍ഷത്തിലും ഈ കാറിനുള്ള ഡിമാന്‍ഡ് കൂടുകയാണ്. 2025 സാമ്പത്തിക വര്‍ഷത്തിലെ 10 മാസത്തിനുള്ളില്‍, പഞ്ചിന്റെ 1.64 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റു. അതേസമയം, കഴിഞ്ഞ വര്‍ഷത്തെപ്പോലെ മാരുതി വാഗണ്‍ആര്‍ പിന്നിലാണ്. ഹ്യുണ്ടായി ക്രെറ്റ, മാരുതി എര്‍ട്ടിഗ, മാരുതി ബ്രെസ്സ, മാരുതി സ്വിഫ്റ്റ്, മാരുതി ബലേനോ തുടങ്ങിയ മിക്കവാറും എല്ലാ ജനപ്രിയ മോഡലുകളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. 1.50 ലക്ഷത്തിലധികം യൂണിറ്റുകള്‍ വിറ്റഴിച്ച 5 മോഡലുകള്‍ ഈ പട്ടികയിലുണ്ട്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ പഞ്ചിന്റെ 1,64,294 യൂണിറ്റുകളും, മാരുതി വാഗണ്‍ആറിന്റെ 1,61,397 യൂണിറ്റുകളും, ഹ്യുണ്ടായി ക്രെറ്റയുടെ 1,60,495 യൂണിറ്റുകളും, മാരുതി എര്‍ട്ടിഗയുടെ 1,59,302 യൂണിറ്റുകളും, മാരുതി ബ്രെസ്സയുടെ 1,57,225 യൂണിറ്റുകളും, മാരുതി സ്വിഫ്റ്റിന്റെ 1,45,626 യൂണിറ്റുകളും, മാരുതി ബലേനോയുടെ 1,39,324 യൂണിറ്റുകളും, മഹീന്ദ്ര സ്കോര്‍പിയോയുടെ 1,37,311 യൂണിറ്റുകളും, മാരുതി ഡിസയറിന്റെ 1,34,867 യൂണിറ്റുകളും, ടാറ്റ നെക്സോണിന്റെ 1,31,374 യൂണിറ്റുകളും വിറ്റു.