2 10

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ റിയല്‍മിയുടെ പുതിയ ഫോണ്‍ ഫെബ്രുവരി 18ന് ഇന്ത്യയില്‍ അവതരിപ്പിക്കും. റിയല്‍മി പി3 പ്രോ എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണിന് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 എസ് ജെന്‍ 3 ആയിരിക്കും കരുത്ത് പകരുക. 4എന്‍എം ടിഎസ്എംസി പ്രോസസ്സില്‍ നിര്‍മ്മിച്ച ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 7 എസ് ജെന്‍ 3 ചിപ്പ്സെറ്റാണ് ഫോണില്‍ ക്രമീകരിക്കുക. ക്വാഡ്-കര്‍വ്ഡ് ഡിസ്‌പ്ലേ ഡിസൈന്‍ ആണ് ഫോണിന്റെ മറ്റൊരു സവിശേഷത. അനായാസമായി ഗെയിമിങ് സാധ്യമാക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ആഴത്തിലുള്ള കാഴ്ചാനുഭവവും പകരുന്ന തരത്തിലാണ് ഫോണ്‍. ഫോണ്‍ എളുപ്പം ഹീറ്റാകുന്നത് തടയാനായി 6,050 എംഎം ചതുരശ്ര വിസ്തീര്‍ണ്ണം ഉള്‍ക്കൊള്ളുന്ന എയ്‌റോസ്‌പേസ്-ഗ്രേഡ് വേപ്പര്‍ ചേമ്പര്‍ കൂളിങ് സിസ്റ്റവും ഈ ഉപകരണത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ക്രാഫ്റ്റണുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ജിടി ബൂസ്റ്റ് സാങ്കേതികവിദ്യയും പി 3 പ്രോയില്‍ ഉണ്ടാകും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *