ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട കാര്‍സ് ഇന്ത്യ പുതിയ തലമുറ അമേസിന്റെ വില വര്‍ധിപ്പിച്ചു. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ വിലകള്‍ പ്രാബല്യത്തില്‍ വന്നു. വ്യത്യസ്ത വേരിയന്റുകളില്‍ 10,000 മുതല്‍ 30,000 രൂപ വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വി, വിഎക്‌സ്, ഇസെഡ്എക്‌സ് എന്നീ മൂന്ന് വേരിയന്റുകളിലാണ് പുതിയ അമേസ് എത്തുന്നത്. ഉയര്‍ന്ന വിലയുള്ള ഇസെഡ്എക്‌സ് എംടി, ഇസെഡ്എക്‌സ് സിവിടി വേരിയന്റുകളില്‍ പരമാവധി 30,000 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് ട്രിമ്മുകളുടെ വില 10,000 മുതല്‍ 15,000 രൂപ വരെ വര്‍ദ്ധിപ്പിച്ചു. 89 ബിഎച്ച്പി പവറും 110 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിവുള്ള 1.2 ലിറ്റര്‍, 4 സിലിണ്ടര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് പുതിയ ഹോണ്ട അമേസിന് കരുത്തേകുന്നത്. ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ 5-സ്പീഡ് മാനുവല്‍, സിവിടി യൂണിറ്റുകള്‍ ഉള്‍പ്പെടുന്നു. പുതിയ ഹോണ്ട അമേസ് ആറ് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.