◾https://dailynewslive.in/ കേന്ദ്ര ബജറ്റ്, നിക്ഷേപം വര്‍ധിപ്പിക്കുമെന്നും ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിന് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാര്‍ക്കും മധ്യവര്‍ഗവിഭാഗത്തിനും ഗുണം ചെയ്യുന്ന ബജറ്റാണെന്നും ധാരാളം തൊഴില്‍ അവസരങ്ങളും ഉറപ്പുതരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ വിദ്യാഭ്യാസ മേഖലയിലടക്കം കേരളം നേടിയ പുരോഗതി മുന്‍നിര്‍ത്തി കേരളത്തെ കേന്ദ്രം ശിക്ഷിക്കുകയാണെന്നും കേരളത്തിന്റെ പ്രധാന ആവശ്യങ്ങളെയാകെ നിരാകരിച്ച കേന്ദ്ര ബജറ്റിലെ സമീപനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 25 ലക്ഷം കോടി രൂപ സംസ്ഥാനങ്ങള്‍ക്കായി നീക്കിവെക്കുമ്പോള്‍ ഏതാണ്ട് 40,000 കോടി പോലും കേരളത്തിന് ലഭിക്കാത്ത നിലയാണുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
*കെ.എസ്.എഫ്.ഇ
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 1 ലെ വിജയി : രാരിച്ചന്‍, ചാഴൂര്‍ പോസ്റ്റ്, തൃശൂര്‍*
◾https://dailynewslive.in/ കേരളമെന്ന പേരു പോലും പരാമര്‍ശിക്കാത്ത തരത്തിലുള്ള കടുത്ത അവഗണനയാണ് കേന്ദ്ര ബജറ്റിലുള്ളതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വിഴിഞ്ഞം തുറമുഖത്തിനു സഹായമില്ലെന്നും എയിംസിനെ കുറിച്ചും പരാമര്‍ശമില്ലെന്നും വയനാട് പാക്കേജ് പോലും അനുവദിച്ചില്ലെന്നും സതീശന്‍ വിമര്‍ശിച്ചു. ആദായ നികുതി പരിധി ഉയര്‍ത്തിയത് ഒരു പൊളിറ്റിക്കല്‍ ഗിമ്മിക്കാക്കി മധ്യവര്‍ഗത്തിന് അനുകൂലമായ ബജറ്റെന്ന പ്രചരണം നടത്തുന്നതല്ലാതെ ആഴത്തിലുള്ള ഒരു സമീപനവുമില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ കേന്ദ്രബജറ്റിന്റെ ഏറ്റവും വലിയ ഗുണഭോക്താവായി കേരളം മാറിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും ഇത്രയധികം ആനുകൂല്യങ്ങള്‍ കിട്ടിയ മറ്റൊരു ബജറ്റ് രാജ്യം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കേന്ദ്ര ബജറ്റില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരെ അവഗണിച്ചതിനെതിരെ ദുരന്തബാധിതരുടെ സംഘടന. ബജറ്റില്‍ വലിയ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുണ്ടക്കൈ ഇന്ത്യയില്‍ അല്ലേ എന്ന് സംശയിച്ചു പോവുകയാണെന്നും ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആക്ഷന്‍ കമ്മിറ്റി പ്രതികരിച്ചു. ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഒരു നടപടിയും ഉണ്ടാകാത്തതില്‍ കടുത്ത നിരാശയുണ്ടെന്നും ജനശബ്ദം ആക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഹോംസ്റ്റേകള്‍ക്കു മുദ്ര വായ്പ അനുവദിക്കാനുള്ള ബജറ്റ് തീരുമാനം സംസ്ഥാനത്തിന്റെ ടൂറിസം മേഖലയില്‍ വലിയ മാറ്റത്തിനു വഴിതെളിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷന്‍ ലഭിച്ച ആയിരത്തിനടുത്തുള്ള ഹോംസ്റ്റേകള്‍ ഉള്‍പ്പെടെ 6,000 ത്തിനടുത്ത് ഹോംസ്റ്റേകളാണ് സംസ്ഥാനത്തുള്ളത്.
◾https://dailynewslive.in/ കേരളത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമായ എംയിസ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേന്ദ്ര ബജറ്റില്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയോട് തികച്ചും അവഗണനയാണ് ഈ ബജറ്റിലും ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
◾https://dailynewslive.in/ കേരളം പിന്നോക്കമാണെന്ന് പ്രഖ്യാപിച്ചാല്‍ കൂടുതല്‍ സഹായം നല്‍കാമെന്ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് സഹായം ആദ്യം നല്‍കുന്നത്. കേന്ദ്രബജറ്റില്‍ വയനാടിന് സഹായം പ്രഖ്യാപിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മന്ത്രി ജോര്‍ജ് കുര്യന്റെ മറുപടി. അതേ സമയം എയിംസ് ബജറ്റില്‍ അല്ല പ്രഖ്യാപിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കി കഴിഞ്ഞാല്‍ മുന്‍ഗണന അനുസരിച്ച് എയിംസ് അനുവദിക്കുമെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കേന്ദ്ര ബജറ്റ് ഇടത്തരക്കാരായ ജനങ്ങളുടെ കൈവശം കൂടുതല്‍ പണം എത്തുന്നതിനും സാധാരണക്കാര്‍ക്ക് സാമ്പത്തിക നേട്ടം നല്‍കുന്നതാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ആദായ നികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃ വിപണി സജീവമാകുന്നതിന് വഴിയൊരുക്കുമെന്നും ചെറുകിട ഇടത്തരം സംരംഭകര്‍ക്കും സ്റ്റാര്‍ട്ട്അപ്പ് മേഖലയ്ക്കും കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നതാണ് ബജറ്റെന്നും യൂസഫലി പറഞ്ഞു.
◾https://dailynewslive.in/ മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം തത്ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നുവെന്നും കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയ സാഹചര്യത്തിലാണിതെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍. കേസ് പെട്ടെന്ന് തീര്‍പ്പാക്കിയാല്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കുമെന്നും കമ്മിഷന്റെ പ്രവര്‍ത്തനം നിയമ പ്രകാരമാണെന്നും എന്‍ക്വറി ആക്ട് പ്രകാരം തന്നെയാണ് കമ്മിഷന്‍ രൂപീകരിച്ചിട്ടുള്ളതെന്നും സര്‍ക്കാരിന്റെ വശം സര്‍ക്കാര്‍ പറയുമെന്നും ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ പറഞ്ഞു.
◾https://dailynewslive.in/ നിയമസഭയില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിലും മത്സരിക്കേണ്ടി വരുമെന്ന് സംസ്ഥാന നേതാക്കളോടും മുന്‍ എംഎല്‍എമാരോടും കെ.സി.വേണുഗോപാല്‍. വാര്‍ഡിലെ ജനങ്ങള്‍ കൂടെ നിന്നെങ്കില്‍ മാത്രമേ നിയമസഭ പിടിക്കാനാകൂവെന്നും വാര്‍ഡുകളില്‍ നിങ്ങളുടെ സേവനം ഉറപ്പാക്കണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. തിരുവനന്തപുരം ഡിസിസിയുടെ കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു കെ.സി. വേണുഗോപാലിന്റെ മുന്നറിയിപ്പ്. നേതാക്കള്‍ തമ്മിലടിക്കരുതെന്നും ഒരുമിച്ച് ഇരുന്നാല്‍ തീരുന്ന പ്രശ്നങ്ങളേയുള്ളൂവെന്നും പക്ഷേ ഇരിക്കാന്‍ നേതാക്കള്‍ തയാറാകുന്നില്ലെന്നും പല കാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്നും ആ ഒഴിഞ്ഞുമാറല്‍ ഇനി വേണ്ടെന്നും കെ.സി. വേണുഗോപാല്‍ നേതാക്കള്‍ക്ക് മുന്നറിയിപ്പു നല്‍കി.
◾https://dailynewslive.in/ 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിലും മുസ്ലീം ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്നും യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പ്രധാനപദവി പി.കെ. കുഞ്ഞാലിക്കുട്ടിക്കാവുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങള്‍ മുസ്ലീംലീഗ് ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസിന് സമ്മതമാണെങ്കില്‍ ലീഗിന് സന്തോഷമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
◾https://dailynewslive.in/ ബിഡിജെഎസ് എന്‍ഡിഎ മുന്നണി വിടുമെന്നുള്ള അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഇതിനായി പ്രമേയം പാസാക്കിയെന്നുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്നും സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. എന്‍ഡിഎയുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളുമില്ലെന്നും ഒറ്റക്കെട്ടായാണ് പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയില്‍ കുര്‍ബാനയ്ക്കിടെ സംഘര്‍ഷം. ഏകീകൃത കുര്‍ബാനയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ വിശ്വാസികള്‍ പരസ്പരം ഏറ്റുമുട്ടി. പള്ളിയിലെ വൈദികന്‍ ജോണ്‍ തോട്ടുപുറത്തെ ഒരു വിഭാഗം കയ്യേറ്റം ചെയ്തു.
◾https://dailynewslive.in/ വീടിനുള്ളില്‍ വീണ് തലയ്ക്ക് പരിക്കേറ്റ 11കാരന്റെ തലയില്‍ തുന്നലിട്ടത് മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലെന്ന് ആരോപണം. ഇന്നലെ വൈകീട്ട് 4.30-ന് വൈക്കം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേല്‍ കെ.പി. സുജിത്ത്-സുരഭി ദമ്പതികളുടെ മകന്‍ എസ്. ദേവതീര്‍ഥി(11)നാണ് വീട്ടിനുള്ളില്‍ തെന്നി വീണ് തലയുടെ വലതു വശത്ത് പരിക്കേറ്റത്. വൈദ്യുതി ഇല്ലാത്തതിനാല്‍ ജനലിന്റെ അരികില്‍ ദേവതീര്‍ഥിനെ ഇരുത്തി മൊബൈലിന്റെ വെളിച്ചത്തില്‍ ഡോക്ടര്‍ തുന്നലിടുകയായിരുന്നു. ഇരുട്ടാണല്ലോ വൈദ്യുതി ഇല്ലേ എന്ന മാതാപിതാക്കളുടെ ചോദ്യത്തിന് ജനറേറ്ററിന് ഡീസല്‍ ചെലവ് കൂടുതലാണെന്നും വൈദ്യുതി പോയാല്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ച് വെയ്ക്കാറില്ലെന്നുമായിരുന്നു അറ്റന്‍ഡറുടെ മറുപടി.
◾https://dailynewslive.in/ ചോറ്റാനിക്കരയിലെ പെണ്‍കുട്ടിയുടെ മരണകാരണം കഴുത്തില്‍ ഷാള്‍ കുരുങ്ങിയതും വൈദ്യസഹായം വൈകിയതുമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കൊടും ക്രൂരതക്കൊടുവില്‍ സഹികെട്ട് ഷാളില്‍ കുരുക്കിട്ട് പെണ്‍കുട്ടി ഫാനില്‍ തൂങ്ങി മരിക്കാനൊരുങ്ങി. പോയി ചത്തോ എന്ന് അനൂപ് ആക്രോശിച്ചതോടെയാണ് ചോറ്റാനിക്കരയിലെ പെണ്‍കുട്ടി ഷാളില്‍ തൂങ്ങിയത്. ഇതും പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോട്ട്. ഒരു പകല്‍ മുഴുവന്‍ വൈദ്യ സഹായം നിഷേധിച്ചതും ജീവന്‍ അപകടത്തിലാക്കി.
◾https://dailynewslive.in/ തൃപ്പുണിത്തുറയില്‍ ഫ്ലാറ്റില്‍ നിന്നും ചാടി 15 വയസുകാരന്‍ മിഹിര്‍ മുഹമ്മദ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്. ആലുവ വിദ്യാഭ്യാസ ജില്ല ഓഫിസര്‍ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.
◾https://dailynewslive.in/ ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതിയായ ഷെറിന് ശിക്ഷാ ഇളവ് നല്‍കിയതില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായിട്ടുണ്ടെന്നും കെ ബി ഗണേഷ് കുമാര്‍ അടക്കം രണ്ട് മന്ത്രിമാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്നതായും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഷെറിന്റെ ബെസ്റ്റിയാണ് ഗണേഷ് കുമാറെങ്കില്‍ ലോക്കല്‍ ഗാര്‍ഡിയനായ മറ്റൊരു മന്ത്രിയും ചെങ്ങന്നൂരില്‍ തന്നെയുണ്ടെന്നും അബിന്‍ വര്‍ക്കി ആരോപിച്ചു.
◾https://dailynewslive.in/ വയനാട്ടില്‍ യുപി സ്വദേശിയായ തൊഴിലാളിയെ കൊന്ന് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ ഭാര്യയും അറസ്റ്റില്‍. ഇന്നലെയാണ് മുഖീബ് എന്നയാളുടെ മൃതദേഹവുമായി മുഹമ്മദ് ആരീഫ് എന്ന യുവാവ് പിടിയിലായത്. ഭാര്യയുമായി മുഖീബിന് ഉണ്ടായിരുന്ന ബന്ധമാണ് കൊലക്ക് കാരണമെന്ന് പ്രതി പൊലീസിനോട് വിശദമാക്കിയിട്ടുള്ളത്. സംഭവത്തില്‍ മുഹമ്മദ് ആരീഫിന്റെ ഭാര്യ സൈനബയാണ് കേസില്‍ ഇപ്പോള്‍ പിടിയിലായത്. സൈനബയുടെ അറിവോടെയാണ് മുഖീബിനെ മുഹമ്മദ് ആരിഫ് കൊലപ്പെടുത്തിയത് എന്നാണ് കണ്ടെത്തല്‍. പ്രതികള്‍ യുവാവിനെ ക്വാര്‍ട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി കഴുത്തില്‍ തോര്‍ത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
◾https://dailynewslive.in/ ആലപ്പുഴ മാന്നാറില്‍ വീടിനു തീപിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. രാഘവന്‍, ഭാര്യ ഭാരതി എന്നിവരാണ് വെന്തു മരിച്ചത്. വൃദ്ധ ദമ്പതികളുടെ മരണത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ഇവരുടെ മകന്‍ വിജയന്‍ കുറ്റം സമ്മതിച്ചതായി ആലപ്പുഴ എസ്പി മോഹന ചന്ദ്രന്‍ പറഞ്ഞു. മാതാപിതാക്കള്‍ക്ക് എന്ത് ചെയ്തുകൊടുത്താലും തൃപ്തിയില്ലായിരുന്നുവെന്നും ഇതോടെ മാതാപിതാക്കളെ ഇല്ലാതാക്കാന്‍ പ്രതി തീരുമാനിക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു. കൊലപാതകം നടത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു വിജയന്റെ പദ്ധതി. എന്നാല്‍, ഇതിനിടെ പൊലീസ് പിടികൂടുകയായിരുന്നു.
◾https://dailynewslive.in/ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് വേണ്ടി പോരാടിയ അതിജീവിത സാകിയ ജാഫ്രി അന്തരിച്ചു. 86 വയസായിരുന്നു. ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി ഇസ്ഹാന്‍ ജാഫ്രിയുടെ ഭാര്യയാണ് സാകിയ ജാഫ്രി. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ അഹമ്മദാബാദില്‍വെച്ചായിരുന്നു അന്ത്യം.
◾https://dailynewslive.in/ അടുത്ത മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ഡേ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ഇതില്‍ 200 സെന്ററുകള്‍ 2025-2026 വര്‍ഷത്തില്‍ തന്നെ നിര്‍മിക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലുമായി അടുത്ത വര്‍ഷം 10000 സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും അടുത്ത അഞ്ച് വര്‍ഷത്തില്‍ 75000 സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
◾https://dailynewslive.in/ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇന്നലെ അവതരിപ്പിച്ചത് ചില സംസ്ഥാനങ്ങളെ അവഗണിക്കുന്ന നീതി ബോധമില്ലാത്ത ബജറ്റെന്ന് പ്രതിപക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനെയും തെരഞ്ഞെടുപ്പ് നടക്കുന്ന ദില്ലിയെയും മാത്രമാണ് ബജറ്റില്‍ പരിഗണിച്ചതെന്നാണ് പ്രതിപക്ഷം ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം.
◾https://dailynewslive.in/ ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ ദിവസം ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎല്‍എ മാരും ബിജെപിയില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണത്തില്‍ സജീവമാകുമെന്ന് രാജിവെച്ച എംഎല്‍എമാര്‍ വ്യക്തമാക്കി. ആം ആദ്മി പാര്‍ട്ടി വിട്ട എട്ട് എംഎല്‍എമാരെയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ചിദേവ ആണ് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. എട്ടു പേര്‍ക്കും ബിജെപി അംഗത്വം നല്‍കി.
◾https://dailynewslive.in/ മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ നവിന്‍ ചൗള (79) അന്തരിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. 2005 മെയ് 16ന് തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ നവിന്‍ ചൗള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായും ജോലി ചെയ്തിട്ടുണ്ട്.
◾https://dailynewslive.in/ കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക നികുതി ചുമത്തി ഡോണള്‍ഡ് ട്രംപ്. കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനമാണ് നികുതി ചുമത്തിയിരിക്കുന്നത്. എന്നാല്‍ കാനഡയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് 10 ശതമാനം മാത്രമേ നികുതി ചുമത്തുകയുള്ളൂ. ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും നികുതി ചുമത്തി.
◾https://dailynewslive.in/ അമേരിക്കയിലെ ഫിലഡല്‍ഫിയയില്‍ ചെറുവിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ആറ് മരണം. വിമാനം തകര്‍ന്ന് വീണ പ്രദേശത്തെ 19 പേര്‍ക്ക് പരിക്കേറ്റു. ഫിലഡല്‍ഫിയയിലെ ഒരു ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് രോഗിയായ പെണ്‍കുട്ടിയുമായി മിസ്സോറി വഴി മെക്സിക്കോയിലേക്ക് മടങ്ങുകയായിരുന്ന വിമാനമാണ് ജനവാസ മേഖലയില്‍ തകര്‍ന്നു വീണത്.
◾https://dailynewslive.in/ ഉത്തരാഖണ്ഡില്‍ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന് ഇതുവരെ അഞ്ച് സ്വര്‍ണം. 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ ഹര്‍ഷിത ജയറാമും 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ സാജന്‍ പ്രകാശുമാണ് കേരളത്തിനായി ഏറ്റവുമൊടുവില്‍ സ്വര്‍ണമണിഞ്ഞത്. ഇതോടെ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമുള്‍പ്പെടെ ഈ ദേശീയ ഗെയിംസിലെ കേരളത്തിന്റെ ആകെ മെഡല്‍നേട്ടം ഒന്‍പതായി.
◾https://dailynewslive.in/ ബി.സി.സി.ഐ.യുടെ 2023-24ലെ മികച്ച അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റര്‍ക്കുള്ള പോളി ഉമ്രിഗര്‍ പുരസ്‌കാരം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക്. സ്മൃതി മന്ദാനയ്ക്കാണ് മികച്ച അന്താരാഷ്ട്ര വനിതാ താരത്തിനുള്ള പുരസ്‌കാരം. പുരുഷ ക്രിക്കറ്റില്‍ അന്താരാഷ്ട്ര അരങ്ങേറ്റ താരത്തിനുള്ള പുരസ്‌കാരം സര്‍ഫറാസ് ഖാനും വനിതാ അരങ്ങേറ്റ താരത്തിനുള്ള പുരസ്‌കാരം കേരള താരം ആശ ശോഭനയ്ക്കുമാണ്.
◾https://dailynewslive.in/ മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള ഹെല്‍ത്ത്‌കെയര്‍ ശൃംഖലയായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദമായ ഒക്ടോബര്‍-ഡിസംബറില്‍ 64.39 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനപാദത്തിലെ 65.37 കോടി രൂപയില്‍ നിന്ന് 1.50 ശതമാനത്തിന്റെ ഇടിവുണ്ട്. സെപ്റ്റംബര്‍ പാദത്തിലെ 105.76 കോടി രൂപയുമായി നോക്കുമ്പോള്‍ 39.12 ശതമാനമാണ് ഇടിവ്. ഇക്കാലയളവില്‍ ആസ്റ്ററിന്റെ വരുമാനം 1,082.80 കോടി രൂപയായി. തൊട്ടു മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 963.87 രൂപയില്‍ നിന്ന് 12.34 ശതമാനം വര്‍ധിച്ചു. അതേസമയം, സെപ്റ്റംബര്‍ പാദത്തിലെ വരുമാനത്തേക്കാള്‍ 3.47 ശതമാത്തിന്റെ ഇടിവുണ്ട്. കമ്പനിയുടെ ലയനവുമായി ബന്ധപ്പെട്ട് 23.72 കോടി രൂപയുടെ ആവര്‍ത്തനേതര ചെലവ് വന്നതാണ് ലാഭത്തെ ബാധിച്ചതെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഹരിയൊന്നിന് നാല് രൂപ വീതം ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ക്വാളിറ്റി കെയറുമായുള്ള ലയനത്തിന് ഓഹരിയുടമകളുടെ അനുമതി ലഭിച്ചതായും ആസ്റ്റര്‍ അറിയിച്ചു.
◾https://dailynewslive.in/ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ‘നദാനിയന്‍’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഷോന ഗൗതം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കരണ്‍ ജോഹറിന്റെ റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ഷോന മുന്‍പ് പ്രവര്‍ത്തിച്ചിരുന്നു. ഇബ്രാഹിമിന്റെ നായികയായി ശ്രീദേവിയുടെ മകള്‍ ഖുഷി കപൂര്‍ ആണ് ചിത്രത്തിലെത്തുന്നത്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഒരു ഗ്രൗണ്ടില്‍ ഇരിക്കുന്ന ഇബ്രാഹിമിനെയും ഖുഷിയെയുമാണ് പോസ്റ്ററില്‍ കാണാനാവുക. ഒരു ലൗവ് സ്റ്റോറിയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഡല്‍ഹിയില്‍ നിന്നുള്ള പിയ എന്ന പെണ്‍കുട്ടിയും നോയിഡയില്‍ നിന്നുള്ള അര്‍ജുന്‍ എന്ന ചെറുപ്പക്കാരനും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. മഹിമ ചൗധരി, സുനില്‍ ഷെട്ടി, ദിയ മിര്‍സ, ജുഗല്‍ ഹന്‍സ്രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
◾https://dailynewslive.in/ അജിത്തിനെ നായകനാക്കി അദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. അജിത്തിനൊപ്പം ചിത്രത്തില്‍ തൃഷ, പ്രസന്ന, സുനില്‍, അര്‍ജുന്‍ ദാസ്, പ്രഭു എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ മലയാളത്തില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയും ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ഷൈന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നതും. ഹൈദരാബാദിലെ ഷൂട്ടിങ് സെറ്റില്‍ ഷൈന്‍ ജോയിന്‍ ചെയ്തു. ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ ആയിരിക്കും ഷൈന്‍ അവതരിപ്പിക്കുക എന്നാണ് വിവരം. നേരത്തെ ദേവിശ്രീ പ്രസാദ് ആയിരിക്കും ചിത്രത്തിന് സംഗീതമൊരുക്കുക എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ പിന്നീട് ജി വി പ്രകാശ് കുമാറിനെ സംഗീതമൊരുക്കാനായി അണിയറപ്രവര്‍ത്തകര്‍ സമീപിക്കുകയായിരുന്നു. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജിത്തും ജിവി പ്രകാശും ഒന്നിക്കുന്നത്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 10നാണ് റിലീസ് ചെയ്യുക.
◾https://dailynewslive.in/ ജാപ്പനീസ് ഇരുചക്ര വാഹന ബ്രന്‍ഡായ യമഹ ഇന്ത്യ തങ്ങളുടെ ആഡംബരവും വിലകൂടിയതുമായ രണ്ട് മോട്ടോര്‍സൈക്കിളുകളായ ആര്‍3, എംടി 03 എന്നിവയുടെ വില കുറച്ചു. ഈ മോട്ടോര്‍സൈക്കിളുകള്‍ വാങ്ങുന്നത് ഇപ്പോള്‍ 1.10 ലക്ഷം രൂപ കുറഞ്ഞു. ഈ കിഴിവോടെ ആര്‍3 യുടെ പുതിയ എക്‌സ് ഷോറൂം വില നേരത്തെ 4.70 ലക്ഷം രൂപ ആയിരുന്നത് 3.60 ലക്ഷം രൂപയായി. അതുപോലെ, എംടി 03 ന്റെ പുതിയ എക്‌സ്‌ഷോറൂം വില നേരത്തെ 4.60 ലക്ഷം രൂപയായിരുന്നത് 3.50 ലക്ഷം രൂപയായി. ഇവയാണ് പുതിയ വിലയെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതൊരു സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പ്പനയല്ല. ഫെബ്രുവരി ഒന്നു മുതല്‍ പുതിയ വിലകള്‍ നിലവില്‍ വന്നു.
◾https://dailynewslive.in/ ഈ ലേഖനസമാഹാരം സാഹിത്യം, സമൂഹം, വ്യക്തി, അനുഭവം എന്ന നാല് ഭാഗമായി അടുക്കിയിരിക്കുന്നു. ആര്‍. രാമചന്ദ്രന്റെ കവിതയിലെ പരോക്ഷനര്‍മ്മം, ഒ.എന്‍.വിയുടെ നിരൂപണത്തിന്റെ സവിശേഷതകള്‍ എന്നിവയാണ് ആദ്യഭാഗത്തുള്ളത്. സാമൂഹ്യ ജീവിതത്തില്‍ വ്യക്തി നേരിടുന്ന കെടുതികളുടെ വിശകലനമാണ് രണ്ടാം ഭാഗം. സി.എച്ച് മുഹമ്മദ്‌കോയ, തായാട്ട് ശങ്കരന്‍, വിംസീ, പി.സി ഏട്ടനുണ്ണിരാജ എന്നീ പ്രമുഖ വ്യക്തികളുടെ വ്യക്തിത്വത്തിന്റെ അപഗ്രഥനം തുടര്‍ന്നുവരുന്നു. വൈയക്തികാനുഭവങ്ങളിലൂടെ രാഷ്ട്രീയവും സാമൂഹികവുമായ ഉള്‍ക്കാഴ്ചകള്‍ അവതരിപ്പിക്കുന്നവയാണ് അവസാന ഭാഗത്തെ ലേഖനങ്ങള്‍. ‘നമ്മുടെ മുമ്പിലെ കണ്ണാടികള്‍’. എം എന്‍ കാരശ്ശേരി. സൈന്‍ ബുക്സ്. വില 218 രൂപ.
◾https://dailynewslive.in/ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങളാണ് പലപ്പോഴും ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്കിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് പ്രധാനമാണ്. ഹാര്‍ട്ട് അറ്റാക്കിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ചിലരില്‍ ഹാര്‍ട്ട് അറ്റാക്കിന്റെ സൂചനയായി നെഞ്ചെരിച്ചിലും ദഹനക്കേടിനോട് സാമ്യമുള്ള ലക്ഷണങ്ങളും ഉണ്ടാകാം. നിര്‍ത്താതെയുള്ള ഏമ്പക്കവും ചിലപ്പോള്‍ ഒരു സൂചനയാകാം. ഹൃദയാഘാതം അനുഭവപ്പെടുന്ന സമയത്ത് ചില വ്യക്തികള്‍ക്ക് ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകാം. അമിത വിയര്‍പ്പാണ് മറ്റൊരു ലക്ഷണം. ചിലരില്‍ ഹൃദയാഘാതമുണ്ടാകുന്ന സമയത്ത് അമിത വിയര്‍ക്കാന്‍ സാധ്യതയുണ്ട്. നെഞ്ചുവേദനയാണ് ഹൃദയാഘാതത്തിന്റെ ഏറ്റവും സാധാരണവും തിരിച്ചറിയാവുന്നതുമായ ലക്ഷണം. അതുപോലെ ഇടതു തോളിലും ഇടതു കൈകളിലും താടിയെല്ലുകളിലും ഈ വേദന അനുഭവപ്പെടാം. ചിലരില്‍ ഹൃദയാഘാതം സംഭവിക്കുന്നതിന് തൊട്ടു മുമ്പ് ബിപി കുറയാം. ഇതുമൂലം തലക്കറക്കവും സംഭവിക്കാം. ശ്വസിക്കാനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നതും ഹൃദയാഘാതത്തെ സൂചിപ്പിക്കാം. നെഞ്ചുവേദനയോടെ തുടങ്ങി ശ്വാസം കിട്ടാതെ വരുന്നത് ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണമാണ്. അമിത ക്ഷീണമോ, തളര്‍ച്ചയോ അനുഭവപ്പെടുന്നതും ഹൃദയാഘാതത്തിന്റെ സൂചനയാകാം. ഉത്കണ്ഠ, ഭയം, എന്തോ സംഭവിക്കാന്‍ പോകുന്ന പോലെയുള്ള തോന്നല്‍ തുടങ്ങിയ വൈകാരിക ലക്ഷണങ്ങളും ചിലപ്പോള്‍ ഹൃദയാഘാതത്തിന് മുമ്പ് ഉണ്ടാവാം. ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് നടക്കാനോ പടികള്‍ കയറാനോ പറ്റാതെയാകാം. കൂടാതെ കാലുകളും ശരീരവും തണുക്കുന്ന പോലെ തോന്നാം.
*ശുഭദിനം*
*കവിത കണ്ണന്‍*
ടീച്ചര്‍ അന്നത്തെ തന്റെ ക്ലാസ്സ് അവസാനിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: നല്ല ആളുകളും ബന്ധങ്ങളും ജീവിതത്തിനാവശ്യമാണ്. അവ ഒരിക്കലും നഷ്ടപ്പെടുത്തരുത്. നല്ല ആളുകളെ എങ്ങിനെ തിരിച്ചറിയും. അതായിരുന്നു ഒരു കുട്ടിയുടെ സംശയം. ടീച്ചര്‍ അവനെ വിളിച്ചിട്ട് സ്‌കൂള്‍ കോംപൗണ്ടിലെ മാവിന്‍ തോപ്പ് ചൂണ്ടിക്കാണിച്ചിട്ടു പറഞ്ഞു: ആ മാന്തോപ്പിലെ ഏറ്റവും വലിയ മാമ്പഴം പറിച്ചുകൊണ്ടുവരണം. പക്ഷേ, ഒരു വ്യവസ്ഥയുണ്ട്. മുന്നോട്ട് മാത്രമേ പോകാവൂ.. ഒരിക്കലും പിന്നോട്ട് വരാന്‍ പാടില്ല. അവന്‍ ഒരോ മാമ്പഴം കാണുമ്പോഴും വിചാരിച്ചു. ഇതിനേക്കാള്‍ വലിയ മാമ്പഴം അടുത്തമാവിലുണ്ടായിരിക്കും. അങ്ങനെ ഏറ്റവും അവസാനത്തെ മാവിനടുത്തെത്തിയപ്പോഴാണ് അവന് ഒരു കാര്യം മനസ്സിലായത്. ആദ്യം കണ്ട മാമ്പഴമായിരുന്നു ഏറ്റവും വലുത്! വെറും കയ്യോടെ എത്തിയ അവനോട് ടീച്ചര്‍ പറഞ്ഞു: കൂടുതല്‍ നല്ലതിനെ തേടി നടക്കുമ്പോള്‍ കണ്‍മുന്നിലുളളവയുടെ നന്മ കാണാതെ പോകരുത്…അത് കേട്ട് എല്ലാകുട്ടികളും ശരിയെന്ന് തലയാട്ടി.. എല്ലാം തികഞ്ഞതോ ഒന്നിനും കൊള്ളാത്തതോ ആയി ആരുമില്ല. ഓരോന്നിനും അതിന്റെതായ സവിശേഷതകളുണ്ട്. കണ്ടുമുട്ടുന്നവയ്‌ക്കെല്ലാം അവ അര്‍ഹിക്കുന്ന വില നല്‍കാന്‍ കഴിയുമ്പേഴാണ് ബന്ധങ്ങള്‍ ഊഷ്മളമാകുന്നത്. അന്വേഷണങ്ങള്‍ നല്ലതാണ്. ഏറ്റവും അനുയോജ്യമായത് കണ്ടെത്താന്‍ അവ ഉപകരിക്കും. പക്ഷേ, അതിനൊരു പോരായ്മകൂടിയുണ്ട്, കൂടുതല്‍ മെച്ചപ്പെട്ടതു ലഭിക്കുമെന്ന ചിന്തയില്‍ ഒന്നിന്റെയും ആഴത്തിലേക്കിറങ്ങില്ല. പലപ്പോഴും തീരത്തുനിന്ന് വിധിയെഴുതി തിരിച്ചുപോകും. ഏറ്റവും മികച്ചത് തനിക്ക് ലഭിക്കുന്നുണ്ടോ എന്നതല്ല, ലഭിക്കുന്നതിലെ ഏറ്റവും മികച്ചത് കാണാന്‍ കഴിയുന്നോ എന്നതാണ് പ്രധാനം – ശുഭദിനം.