രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക്, ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മൂന്നാം തലമുറ മോഡലുകള്‍(ഒല ജെന്‍ 3) പുറത്തിറക്കി. എസ്1 എക്സ്, എസ്1 എക്സ് പ്ലസ്, എസ്1 പ്രൊ, എസ്1 പ്രൊ പ്ലസ് എന്നീ നാല് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. 79,999 രൂപ മുതല്‍ 1.70 ലക്ഷം രൂപ വരെയാണ് എക്സ് ഷോറൂം വില. മുന്‍ മോഡലിനെ അപേക്ഷിച്ച് ജെന്‍ 3ല്‍ പ്രകടമായ മാറ്റങ്ങളുണ്ട്. ചെയിന്‍ ഡ്രൈവോടെ എത്തുന്ന മിഡ് ഡ്രൈവ് മോട്ടോര്‍, ഇന്റഗ്രേറ്റഡ് മോട്ടോര്‍ കണ്‍ട്രോള്‍ യൂണിറ്റ്, ഡ്യുവല്‍ എബിഎസ് എന്നിവയും മികച്ച ഫീച്ചറുകളാണ്. ജെന്‍ 2 മോഡലുകളെ അപേക്ഷിച്ച് പീക്ക് പവറില്‍ ചാര്‍ജില്‍ 20 ശതമാനം വര്‍ധനവും 20 ശതമാനം റെയ്ഞ്ചും 11 ശതമാനം കുറഞ്ഞ ചെലവും വാഗ്ദാനം ചെയ്യുമെന്ന കമ്പനി അവകാശപ്പെടുന്നു. ടോപ് വേരിയന്റ് എക്സ്ഷോറൂം വില യഥാക്രമം 1.35 ലക്ഷം രൂപയും 1.15 ലക്ഷം രൂപയുമാണ്.