sunset 15

https://dailynewslive.in/ പാലക്കാട് കഞ്ചിക്കോട്ട് സ്പിരിറ്റ് നിര്‍മാണ യൂണിറ്റ് തുടങ്ങാന്‍ മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്ക് അനുമതി നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി. ബ്രൂവറി ആരംഭിക്കുന്നത് കാര്‍ഷിക മേഖലയ്ക്ക് ഗുണംചെയ്യുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. ജലം നല്‍കുന്നത് ജല അതോറിറ്റിയാണെന്നും ഇതിനായി കരാറിലെത്തിയെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

https://dailynewslive.in/ പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ജനുവരി 20-ന് ശിക്ഷ വിധിക്കും. ശനിയാഴ്ച ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദം കോടതിയില്‍ പൂര്‍ത്തിയായി. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. പ്രതിഭാഗം ഇതിനെ എതിര്‍ത്തു. പരമാവധി നല്‍കാനാവുന്ന ശിക്ഷ ജീവപര്യന്തമാണെന്നും പ്രതിയുടെ പ്രായം അടക്കം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നും പ്രതിഭാഗം വാദിച്ചു. കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മ, മൂന്നാംപ്രതി ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍ നായര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 17 ലെ വിജയി : പ്രദീപ്കുമാര്‍, എരഞ്ഞോളി, തലശ്ശേരി, കണ്ണൂര്‍*

https://dailynewslive.in/ കരിപ്പൂര്‍ സ്വര്‍ണ കടത്ത് കേസില്‍ സി ഐ എസ് എഫ് – കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. സംസ്ഥാനത്തിനകത്തും പുറത്തുമായി കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസഥരുടെ വീടുകളില്‍ ഇങ്ങനെയൊരു വിജിലന്‍സ് റെയ്ഡ് ഇതാദ്യമായാണ് നടക്കുന്നത്. കോഴിക്കോട്, മലപ്പുറം, അമൃത്‌സര്‍, ഹരിയാന എന്നിവങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. സ്വര്‍ണ കടത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഹവാല വഴി പ്രതിഫലം വാങ്ങിയെന്നാണ് കണ്ടെത്തല്‍. 2023 ല്‍ മലപ്പുറം പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് വിജിലന്‍സിന് കൈമാറുകയായിരുന്നു.

https://dailynewslive.in/ വിജ്ഞാന സമൂഹത്തില്‍ ന്യൂനപക്ഷ വിഭാഗത്തിനു തുല്യനീതി ലഭ്യമാകണമെങ്കില്‍ അവര്‍ക്ക് തൊഴിലുറപ്പാക്കണമെന്നും അക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ന്യൂനപക്ഷ പുരോഗതി സാമൂഹ്യനീതിക്ക് അനിവാര്യമെന്നും ന്യൂനപക്ഷ വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു. പിഎസ്സിയിലൂടെ സര്‍ക്കാര്‍ മേഖലയില്‍ രാജ്യത്ത് ഏറ്റവുമധികം തൊഴില്‍ നല്‍കിയ സംസ്ഥാനം കേരളമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ വിഷയത്തില്‍ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം. എലപ്പുള്ളി പഞ്ചായത്തില്‍ കോളേജിനെന്ന് പറഞ്ഞാണ് സ്ഥലമേറ്റെടുത്തതെന്നും എന്നാല്‍, നിര്‍മിക്കുന്നത് മദ്യനിര്‍മാണ ശാലയാണെന്നും ഇതാണോ സര്‍ക്കാരിന്റെ കോളേജെന്ന് സര്‍ക്കാര്‍ മറുപടി പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയ മന്ത്രിസഭ തീരുമാനത്തിനെതിരെ രമേശ് ചെന്നിത്തല. എക്‌സൈസ് വകുപ്പ് സി.പി.എമ്മിന്റെ കറവപശുവാണെന്നും ഭരണം തീരുംമുമ്പുള്ള കടുംവെട്ടാണ് സി.പി.എമ്മിന്റേതെന്നും പദ്ധതിക്കെതിരെ ശക്തമായ നടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു

https://dailynewslive.in/ പാലക്കാട്ടെ കഞ്ചിക്കോട്ട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കിയതിനെതിരെ പ്രതിഷേധവുമായി എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു. എലപ്പുള്ളിയില്‍ ബ്രൂവറി തുടങ്ങാനുള്ള മന്ത്രിസഭാ തീരുമാനം പഞ്ചായത്തിനെ പോലും അറിയിക്കാതെയാണ് ഉണ്ടായതെന്നും സര്‍ക്കാരില്‍ നിന്ന് യാതൊരു അറിയിപ്പും കിട്ടിയിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് രേവതി ബാബു പറഞ്ഞു.

https://dailynewslive.in/ പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് മന്ത്രി എംബി രാജേഷിനെതിരെ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്വന്തം ജില്ലയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാന്‍ മന്ത്രി മുന്നിട്ട് ഇറങ്ങുന്നുവെന്നാണ് വിഡി സതീശന്‍ പറഞ്ഞത്. എംബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണെന്നും പുതിയ നയത്തിന് വിരുദ്ധമായിട്ടാണ് നിലവിലെ പദ്ധതിയെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️

ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധിക്ക് മുമ്പായി എന്തെങ്കിലും പറയാനുണ്ടോയെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഒന്നാം പ്രതി ഗ്രീഷ്മയോട് ചോദിച്ചു. ഇതോടെ പറയാനുള്ള കാര്യങ്ങള്‍ ഗ്രീഷ്മ എഴുതിനല്‍കി. പ്രായം പരിഗണിച്ച് ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും ഇനിയും പഠിക്കണമെന്നുമായിരുന്നു ഗ്രീഷ്മയുടെ ആവശ്യം.

https://dailynewslive.in/ ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് പ്രോസിക്യൂഷന്‍. പ്രതിക്ക് ചെകുത്താന്റെ ചിന്തയാണെന്നും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും വാദിച്ച പ്രോസിക്യൂഷന്‍ ഒരു ചെറുപ്പക്കാരനെ അല്ല, സ്നേഹമെന്ന വികാരത്തെ കൂടിയാണ് പ്രതി കൊലപ്പെടുത്തിയതെന്നും പറഞ്ഞു.

https://dailynewslive.in/ കോട്ടയം നഗരസഭയിലെ സാമ്പത്തിക ക്രമക്കേടില്‍ മുനിസിപ്പല്‍ ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് നടത്തിയ പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നഗരസഭയുടെ 20 വര്‍ഷത്തെ കണക്കുകളില്‍ പൊരുത്തക്കേടുണ്ട്. ചെക്ക് ആന്‍ഡ് ഡ്രാഫ്റ്റ് രജിസ്റ്റര്‍ സൂക്ഷിക്കുന്നില്ല. ബാങ്കുകളിലെ റീ കണ്‍സിലിയേഷന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയിട്ടില്ല. നഗരസഭയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ നെഗറ്റീവ് ബാലന്‍സ് കണ്ടെത്തി. വിജിലന്‍സ് അന്വേഷണത്തില്‍ കുറയാത്ത അന്വേഷണമാണ് എല്‍ഡിഎഫ് ആവശ്യം.

https://dailynewslive.in/ കോഴിക്കോട്ടെ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ തിരോധാനത്തില്‍ അന്വേഷണ സംഘത്തിനെതിരെ മാമിയുടെ ഡ്രൈവര്‍ രജിത് കുമാര്‍ നല്‍കിയ പരാതി തള്ളി. പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് നല്‍കിയ പരാതിയാണ് തള്ളിയത്. എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് എതിരെയായിരുന്നു പരാതി.

https://dailynewslive.in/ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ മാര്‍ഗരേഖയുമായി കെപിസിസി. പാര്‍ട്ടി പരിപാടികളില്‍ സജീവമല്ലാത്ത ഭാരവാഹികളുടെ പേരുവിവരങ്ങള്‍ കൈമാറാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ബൂത്ത് പ്രസിഡന്റുമാരെ പങ്കെടുപ്പിച്ച് മെയ് മാസം മഹാപഞ്ചായത്ത് ചേരാനാണ് പാര്‍ട്ടി തീരുമാനം.

https://dailynewslive.in/ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെബി ഗണേഷ് കുമാറിന് ആശ്വാസം. സ്വത്തുക്കള്‍ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ അച്ഛന്‍ ആര്‍ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഉഷ മോഹന്‍ദാസുമായുള്ള സ്വത്തുതര്‍ക്ക കേസില്‍ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ പ്രതികരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഫേസ്ബുക്കിലൂടെയാണ് ഗതാഗത മന്ത്രിയുടെ പ്രതികരണം. ഒരുപാട് കള്ളങ്ങള്‍ പറഞ്ഞാലും ഒടുവില്‍ സത്യം തെളിയുക തന്നെ ചെയ്യുമെന്നും എന്നെ കുറിച്ച് വന്ന ആരോപണങ്ങള്‍ എല്ലാം തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

https://dailynewslive.in/ പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊല കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും പ്രതി ഋതു ജയന് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്നും ആലുവ റൂറല്‍ എസ്.പി. വൈഭവ് സക്സേന പറഞ്ഞു. അഞ്ചുദിവസത്തേക്ക് ഋതുവിനെ കസ്റ്റഡിയില്‍ ലഭിക്കാനുള്ള അപേക്ഷ പോലീസ് ഇന്ന് നല്‍കും.

https://dailynewslive.in/ വ്യായാമത്തില്‍ നിബന്ധനകളുമായി സമസ്ത എ.പി. വിഭാഗം. മതമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വ്യായാമങ്ങളില്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എ.പി. വിഭാഗം മുശാവറ യോഗം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. അന്യപുരുഷന്മാരും സ്ത്രീകളും ഇടകലര്‍ന്നുള്ള വ്യായാമ അഭ്യാസം മതവിരുദ്ധമാണെന്നാണ് കുറിപ്പിലെ പരാമര്‍ശം.

https://dailynewslive.in/ കൊണ്ടോട്ടിയില്‍ നിറത്തിന്റെ പേരിലുള്ള അവഹേളനത്തെ തുടര്‍ന്ന് നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തി. ആത്മഹത്യാ പ്രേരണ, ഭാര്യയെ മാനസികമായി പീഡിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച്ചയാണ് ഷഹാന മുംതാസ് എന്ന 19കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

https://dailynewslive.in/ മണ്ണാര്‍ക്കാട് നോമ്പുകഞ്ഞിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. തോട്ടര സ്വദേശി നബീസ കൊല്ലപ്പെട്ട കേസില്‍ കൊച്ചു മകന്‍ ബഷീറും ഭാര്യ ഫസീലയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

https://dailynewslive.in/ കേരളത്തില്‍ വീണ്ടും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മഴ പ്രവചനം. നാളെ മുതല്‍ സംസ്ഥാനത്ത് മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

https://dailynewslive.in/ ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ മുംബൈ പോലീസ്. 30 ടീമുകളായി തിരിഞ്ഞ് അന്വേഷിച്ചിട്ടും പ്രതിയെ കണ്ടെത്താന്‍ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ല. 30-ലധികം പേരുടെ മൊഴി ഇതിനോടകം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

https://dailynewslive.in/ സെയ്ഫിനെ അക്രമി ആവര്‍ത്തിച്ച് കുത്തുന്നത് താന്‍ കണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് പോലീസിന് മൊഴി നല്‍കിയിരിക്കുകയാണ് ഭാര്യ കരീന കപൂര്‍. വീട്ടില്‍ നുഴഞ്ഞുകയറിയ വ്യക്തി ആക്രമണകാരിയായിരുന്നുവെന്നും സെയ്ഫിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനായിരുന്നു തങ്ങളുടെ മുന്‍ഗണനയെന്നും വിലപിടിപ്പുള്ള വസ്തുക്കളൊന്നും അക്രമി വീട്ടില്‍ നിന്ന് കൊണ്ടുപോയിട്ടില്ലെന്നും കരീന ബാന്ദ്ര പോലീസിന് മുന്നില്‍ വ്യക്തമാക്കി.

https://dailynewslive.in/ പൊങ്കലിന് തമിഴ്‌നാട്ടില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പന. തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്‍പ്പറേഷന്റെ (ടാസ്മാക്) വഴി ജനുവരി 12 മുതല്‍ 16 വരെ 725.56 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 678.65 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

https://dailynewslive.in/ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതിയായ മുഡ ഭൂമിക്കേസില്‍ 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കള്‍ താല്‍കാലികമായി കണ്ടുകെട്ടി ഇഡി. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് സ്വത്തുക്കള്‍ കണ്ടെകെട്ടിയത്. കേസില്‍ സിദ്ധരാമയ്യ കേസില്‍ ഒന്നാം പ്രതിയും ഭാര്യ ബിഎം പാര്‍വതി രണ്ടാം പ്രതിയുമാണ്.

https://dailynewslive.in/ ഗാസയിലെ വെടിനിര്‍ത്തല്‍-ബന്ദി കൈമാറ്റ കരാറിന് ഇസ്രയേല്‍ മന്ത്രിസഭയുടെ അംഗീകാരം. ഇന്നാണ് മന്ത്രിസഭ ഹമാസുമായുള്ള കരാറിന് അനുകൂലമായി നിലപാട് കൈക്കൊണ്ടതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. നാളെ മുതല്‍ കരാര്‍ നിലവില്‍ വരും.

https://dailynewslive.in/ വായ്പ വിതരണത്തില്‍ 50,000 കോടി രൂപ കടന്നും വായ്പ-നിക്ഷേപ അനുപാതം 75 ശതമാനം കൈവരിച്ചും കേരള ബാങ്കിന് മികച്ച നേട്ടം. കേരള ബാങ്ക് രൂപവത്കരണ സമയത്ത് 37,766 കോടി രൂപയായിരുന്നു ആകെ വായ്പ. വ്യക്തികളും പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളും ഉള്‍പ്പെട്ട ഉപഭോക്താക്കള്‍ക്കാണ് 50,000 കോടി രൂപയുടെ വായ്പ ഇതിനകം വിതരണം ചെയ്തത്. ആകെ വായ്പയില്‍ 25 ശതമാനം കാര്‍ഷിക മേഖലയിലും 25 ശതമാനം പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്കുമാണ് നല്‍കിയത്. ചെറുകിട സംരംഭക മേഖലക്ക് മാത്രം മൊത്തം വായ്പയുടെ 12.30 ശതമാനം വായ്പ നല്‍കി. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 45 ബാങ്കുകളില്‍ വായ്പ ബാക്കിനില്‍പ് 50,000 കോടിക്ക് മുകളിലെത്തിയ അഞ്ച് ബാങ്കുകളുടെ പട്ടികയിലും കേരള ബാങ്ക് ഇടംനേടി. കേരളം ആസ്ഥാനമായ ബാങ്കുകളില്‍ വായ്പ ബാക്കി നില്‍പില്‍ രണ്ടാംസ്ഥാനം കേരള ബാങ്കിനാണ്. കേരളത്തിലെ ആകെ ബാങ്ക് വായ്പയുടെ 8.42 ശതമാനം കേരള ബാങ്ക് വഴി നല്‍കുന്ന വായ്പകളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ 33 സംസ്ഥാന സഹകരണ ബാങ്കുകളില്‍ 50,000 കോടി വായ്പ ബാക്കി നില്‍പ് പിന്നിട്ട ആദ്യ ബാങ്കും കേരള ബാങ്കാണ്. നിലവില്‍ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന പലിശ നല്‍കുന്നത് കേരള ബാങ്കാണ്.

https://dailynewslive.in/ ഉപഭോക്താക്കള്‍ക്ക് ആപ്പിളിന്റെ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ആപ്പിള്‍ സ്റ്റോര്‍ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് കമ്പനി. ഉപഭോക്താക്കള്‍ക്ക് ആക്‌സസ് ഉള്ള ഫിസിക്കല്‍ സ്റ്റോര്‍, അംഗീകൃത വില്‍പ്പനക്കാര്‍, തേര്‍ഡ് പാര്‍ട്ടി റീട്ടെയിലര്‍മാര്‍ എന്നിവയ്ക്ക് പുറമേ രാജ്യത്തെ ആപ്പിളിന്റെ ഉല്‍പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള പൂര്‍ണമായ ആക്സസാണ് ആപ്പിന്റെ ലക്ഷ്യം. ഇന്ത്യയിലെ ഉപഭോക്താക്കളുടെ കസ്റ്റമൈസേഷനുകളും ആപ്പിള്‍ സ്റ്റോര്‍ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ ഭാഷകളില്‍ പേരുകള്‍, ഇനീഷ്യലുകള്‍ അല്ലെങ്കില്‍ ഇമോജികള്‍ എന്നിവ ഉപയോഗിച്ച് എയര്‍പോഡുകള്‍, ഐപാഡുകള്‍, ആപ്പിള്‍ പെന്‍സിലുകള്‍ എന്നിവ പോലുള്ള ഉപകരണങ്ങള്‍ ആഡ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിളിന്റെ കസ്റ്റമൈസേഷന്‍ ഫീച്ചറുകളും ഇതിലുണ്ട്. ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിള്‍ സ്റ്റോര്‍ ആപ്പ് ഉപയോഗിച്ച്, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഹോം ഡെലിവറി, ഇന്‍-സ്റ്റോര്‍ പിക്കപ്പ് എന്നിവയും തിരഞ്ഞെടുക്കാനാകും. ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം കമ്പനി വര്‍ധിപ്പിക്കുന്ന സമയത്താണ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

https://dailynewslive.in/ കുഞ്ചാക്കോ ബോബന്‍ പോലീസ് വേഷത്തില്‍ എത്തുന്ന ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ റിലീസ് ഡേറ്റ് പുറത്ത്. ഫെബ്രുവരി 20ന് ആണ് ചിത്രത്തിന്റെ റിലീസ്. അടുത്തിടെ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ റിലീസ് അനൗണ്‍സ്മെന്റ് പോസ്റ്ററും ഏവരുടേയും ശ്രദ്ധ കവര്‍ന്നിരിക്കുകയാണ്. കട്ടിമീശയുമായി കിടിലന്‍ പോലീസ് ലുക്കിലാണ് പോസ്റ്ററില്‍ ചാക്കോച്ചനുള്ളത്. പ്രിയാമണിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇമോഷനല്‍ ക്രൈം ഡ്രാമയായാണ് ചിത്രമൊരുങ്ങുന്നത്. നടനായ ജിത്തു അഷ്റഫാണ് സംവിധായകന്‍. മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, റംസാന്‍, വിഷ്ണു ജി വാരിയര്‍, അനുനാഥ്, ലേയ മാമ്മന്‍, ഐശ്വര്യ, അമിത് ഈപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

https://dailynewslive.in/ ലിജു തോമസിന്റെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അന്‍പോടു കണ്‍മണി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സാമൂഹിക ഘടനകളിലും ദീര്‍ഘകാല പാരമ്പര്യങ്ങളിലും വിവാഹജീവിതം വഴിമുട്ടുന്ന രണ്ടു വ്യക്തികളുടെ പ്രശ്നങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് രസകരമായാണ് ചിത്രത്തിന്റെ ട്രെയിലര്‍ അവതരിപ്പിക്കുന്നത്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. ചിത്രത്തില്‍ അല്‍ത്താഫ് സലിം, മാല പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സരിന്‍ രവീന്ദ്രനും എഡിറ്റിംഗ് സുനില്‍ എസ്. പിള്ളയുമാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീതം പകര്‍ന്നിട്ടുള്ളത്. 123 മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്.

https://dailynewslive.in/ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ-വിറ്റാറ ഭാരത് മൊബിലിറ്റി ഷോയില്‍ അവതരിപ്പിച്ചു. ജപ്പാന്‍, യൂറോപ്പ് തുടങ്ങി 100 രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്താന്‍ ലക്ഷ്യമിടുന്ന വാഹനമാണിത്. ഇന്ത്യയില്‍ ഉത്പദാനം നടത്താനായി 2,100 കോടി രൂപയാണ് മാരുതി സുസുക്കി നിക്ഷേപിച്ചത്. ഗുജറാത്തിലെ സുസുക്കി ഫാക്ടറിയിലാണ് ഇവിറ്റാര നിര്‍മിക്കുന്നത്. ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്റര്‍ 49 കിലോവാട്ട്അവര്‍, 61 കിലോവാട്ട്അവര്‍ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുണ്ട്. 61 കിലോവാട്ട് മോഡലിന് ഒറ്റച്ചാര്‍ജില്‍ 500 കിലോമീറ്റര്‍ സഞ്ചരിക്കാം. 4,275 എം.എം നീളവും 1,800 എം.എം വീതിയും 1,635 എം.എം ഉയരവുമാണ് ഇ-വിറ്റാറയ്ക്കുള്ളത്. 27,00 എം.എം വീല്‍ബേസും 180 എം.എം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്.സാധാരണ വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി 7 എയര്‍ബാഗുകളാണ് ഇ-വിറ്റാറയുടെ പ്രത്യേകത. ഡ്രൈവറുടെ കാലിന്റെ ഭാഗത്താണ് ഏഴാമത്തെ എയര്‍ബാഗ്. സുരക്ഷ ഉറപ്പാക്കുന്ന അഡാസ് ലെവല്‍ 2 വാഹനമാണിത്. മാരുതിയുടെ നെക്‌സ ചാനല്‍ വഴി ലഭ്യമാക്കാനുദ്ദേശിക്കുന്ന ഇ-വിറ്റാറയ്ക്ക് 17 ലക്ഷം മുതല്‍ 26 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്.

https://dailynewslive.in/ വെറുമൊരു കഥാപുസ്തകത്തിനുപരി, എഴുതി പൂര്‍ത്തീകരിക്കാനാവാതെ ഭൂമിയില്‍നിന്നും അപ്രത്യക്ഷനാകേണ്ടിവന്ന ബാബേലിന്റെ വേദനയും ഏകാധിപതിയുടെ നിഷ്ഠുരതയും മുഖാമുഖം നില്‍ക്കുന്ന ഈ സമാഹാരം ഏകാധിപതികളുടെ ശുദ്ധമാക്കലിനുള്ള ഓര്‍മയുടെ തിരുത്താണ്. മഹാനായ റഷ്യന്‍ കഥാകൃത്ത് ഇസാക് ബാബേലിന്റെ കഥകളുടെ സമാഹാരം ആദ്യമായി മലയാളത്തില്‍. ‘തിരഞ്ഞെടുത്ത കഥകള്‍’. പരിഭാഷ – സുരേഷ് എം.ജി. മാതൃഭൂമി. വില 178 രൂപ.

https://dailynewslive.in/ മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കുമെന്നാണ് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണവും അല്‍ഷിമേഴ്‌സ് പോലുള്ള നാഡീനാശക രോഗങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട്. അല്‍ഷ്യമേഴ്‌സ് അപകട സാധ്യത വര്‍ധിപ്പിക്കുന്നതും അല്ലാത്തതുമായ ഭക്ഷണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ദിവസവും കാപ്പി കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കും. എന്നാല്‍ കാപ്പിയില്‍ മധുരം ചേര്‍ക്കുന്നത് ഉപേക്ഷിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഗവേഷകര്‍ പറയുന്നു. പഞ്ചസാര പലതരത്തില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കാപ്പിയില്‍ പഞ്ചസാര ചേര്‍ക്കുന്നതു കൊണ്ട് രുചി കൂടുമായിരിക്കും എന്നാല്‍ ആരോഗ്യനേട്ടങ്ങളില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. 40നും 69നും ഇടയില്‍ പ്രായമായ രണ്ട് ലക്ഷത്തിലധികം ആളുകളിലാണ് പഠനം നടത്തിയത്. മധുരമില്ലാത്ത കാപ്പി കുടിക്കുന്നവര്‍, പഞ്ചസാര ചേര്‍ത്ത കാപ്പി കുടിക്കുന്നവര്‍, കൃത്രിമ മധുരമിട്ട് കാപ്പി കുടിക്കുന്നവര്‍, കാപ്പി കുടിക്കാത്തവര്‍ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരുന്നു പഠനം. ഇതില്‍ കാപ്പി കുടിക്കാത്തവരെ സംബന്ധിച്ച് മധുരമില്ലാത്ത കാപ്പി കുടിക്കുന്നവരില്‍ അല്‍ഷിമേഴ്‌സ് പാര്‍ക്കിന്‍സണ്‍സ് രോഗങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത 29 ശതമാനം മുതല്‍ 30 ശതമാനം വരെ കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി. കൂടാതെ ഇത്തരം രോഗങ്ങള്‍ ബാധിച്ച് മരിക്കാനുള്ള സാധ്യത 43 ശതമാനം കുറവാണെന്നും പഠനത്തില്‍ പറയുന്നു. ഡികാഫ് കാപ്പി (കഫീന്‍ അടങ്ങിയിട്ടില്ലാത്ത) ഗുണകരമാണെന്ന് പഠനം പറയുന്നു. ഇത്തരം കാപ്പി അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളുടെ സാധ്യത 34 ശതമാനം മുതല്‍ 37 ശതമാനം വരെ കുറയ്ക്കുകയും മരണ സാധ്യത 47 ശതമാനം കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.58, പൗണ്ട് – 105.35. യൂറോ – 88.91, സ്വിസ് ഫ്രാങ്ക് – 94.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.62, ബഹറിന്‍ ദിനാര്‍ – 230.49, കുവൈത്ത് ദിനാര്‍ -280.59, ഒമാനി റിയാല്‍ – 225.67, സൗദി റിയാല്‍ – 23.07, യു.എ.ഇ ദിര്‍ഹം – 23.57, ഖത്തര്‍ റിയാല്‍ – 23.78, കനേഡിയന്‍ ഡോളര്‍ – 59.78.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *