5 27

ഇന്ത്യയില്‍ പ്രമേഹബാധിതരുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശരിയായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ പ്രമേഹത്തെ വരുതിയില്‍ ആക്കാവുന്നതേയുള്ളൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതില്‍ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതില്‍ പ്രധാനിയാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ അവയുടെ നിറം രുചിയും കാരണം ഇത് പ്രമേഹത്തിന് യോജിച്ചതല്ലെന്ന ചിന്ത ആളുകള്‍ക്കിയിലുണ്ട്. എന്നാല്‍ പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായി ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഇവയില്‍ നൈട്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദം നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിന്‍ ബി6, എ, സി, നാരുകള്‍, എന്നിവ ഇതിലുണ്ട്. പ്രമേഹം നിയന്ത്രിക്കാന്‍ ഇവ ഫലപ്രദമാണ്. കൂടാതെ ബീറ്റ്‌റൂട്ടിലടങ്ങിയ നാച്വറല്‍ ഷുഗര്‍ ശരീരത്തിലെത്തുമ്പോള്‍ ഗ്ലൂക്കോസ് ആയി പെട്ടെന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല. ഇതു പ്രമേഹനിയന്ത്രണത്തിനു നല്ലതാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *