ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായി അതിന്റെ പ്രീമിയം എസ്യുവി ട്യൂസോണ്‍ 2025 പതിപ്പിന്റെ വില വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ ട്യൂസണിന്റെ എല്ലാ വേരിയന്റുകളുടെയും വില 10,000 രൂപ മുതല്‍ 25,000 രൂപവരെ ഉയര്‍ന്നു. ശതമാനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, ഈ വര്‍ധന 0.86% വരെയാണ്. ഹ്യൂണ്ടായ് ട്യൂസണില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് എഞ്ചിനുകളുടെ ഓപ്ഷന് ലഭിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് ആണ് ഒരെണ്ണം. ഈ എഞ്ചിന് പരമാവധി 186 ബിഎച്ച്പി കരുത്തും 416 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് രണ്ടാമത്തേത്. ഈ എഞ്ചിന് പരമാവധി 156 യവു കരുത്തും 192 ചാ ന്റെ പീക്ക് ടോര്‍ക്കും സൃഷ്ടിക്കാന്‍ പ്രാപ്തമാണ്. കാറിന്റെ രണ്ട് എഞ്ചിനുകളും ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 29.02 ലക്ഷം മുതല്‍ 35.94 ലക്ഷം രൂപ വരെയാണ് ഹ്യൂണ്ടായ് ട്യൂസണിന്റെ എക്സ് ഷോറൂം വില.