ദ്രാവിഡമുന്നേറ്റത്തിനു നാന്ദികുറിച്ച, പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കുന്നത് അപമാനകരമാണെന്ന ബോദ്ധ്യം സൃഷ്ടിച്ച പെരിയാര്‍; തമിഴ്നാടിന്റെ സാമൂഹിക നവോത്ഥാനത്തിനും നവീനമായൊരു തമിഴ് വ്യക്തിത്വത്തിനും അടിത്തറപാകിയ പരിഷ്‌കര്‍ത്താവ്. ദൈവത്തെ ഉന്മൂലനം ചെയ്യണമെന്ന് പെരിയാര്‍ വിശ്വസിച്ചത് എന്തുകൊണ്ട്? പെരിയാര്‍ പിന്തുടര്‍ന്ന ഒരേയൊരു കുറ്റവാളിയായിരുന്നോ ദൈവം? ബ്രാഹ്മണഹിന്ദുത്വത്തിന്റെ ആധിപത്യത്തെ വെല്ലുവിളിക്കുകയും തിര്‍ക്കുകയും ചെയ്ത അനേകര്‍ക്കിടയില്‍, പെരിയാറിനെ വ്യത്യസ്തനാക്കിയതും തുല്യനാക്കിയതും എന്താണ്? പെരിയാറിന്റെ നിരീശ്വരവാദത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ ആഴത്തില്‍ പര്യവേക്ഷണം ചെയ്യുന്ന കൃതി. ‘പെരിയാര്‍ രാഷ്ട്രീയ നിരീശ്വരവാദത്തെക്കുറിച്ച് ഒരു പഠനം’. കാര്‍ത്തിക് റാം മനോഹരന്‍. പരിഭാഷ – ഷിജു സുകുമാരന്‍. മാതൃഭൂമി. വില 255 രൂപ.